സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. നാലു പെൺമക്കളും ഒന്നിനൊന്ന് മികച്ച രീതിയിൽ ആണ് സോഷ്യൽ മീഡിയയിലെ പെർഫോമൻസുകൾ കാഴ്ചവയ്ക്കാറുള്ളത്. കൂട്ടത്തിൽ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ മാത്രമാണ് സിനിമയിലേക്ക് ഇതുവരെയും അരങ്ങേറ്റം കുറിക്കാത്തത്. മറ്റെല്ലാവരും സിനിമയിൽ സജീവമായി തന്നെ മുന്നോട്ടു പോവുകയാണ്. സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സ്റ്റാർ ദിയ തന്നെയാണെന്ന് വേണം പറയാൻ. യൂട്യൂബ് വീഡിയോസിലെയും റീൽസിലെയും എല്ലാം താരം ദിയ തന്നെ.
ദിയ കൃഷ്ണയുടെ ആദ്യ പ്രണയവും ബ്രേക്കപ്പും പോലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായതാണ്. ഇപ്പോഴിതാ വൈഷ്ണവുമായി ഉണ്ടായിരുന്ന ദിയ കൃഷ്ണയുടെ പ്രണയവും തകർന്നു എന്ന തരത്തിലാണ് വാർത്തകൾ ആണ് പുറത്തുവരുന്നത്. രണ്ടുപേരും എപ്പോഴും ഒന്നിച്ചാണ് ഉണ്ടാവാറുള്ളത്. ഇൻസ്റ്റഗ്രാം റീൽസിലും യൂട്യൂബ് വീഡിയോസിലും എല്ലാം ഒന്നിച്ച് തന്നെ. ദിയയുടെ വീട്ടിലെ എല്ലാ ഫംഗ്ഷനും വൈഷ്ണവും എത്താറുണ്ട്. രണ്ടുപേരും നല്ല സുഹൃത്തുക്കൾ മാത്രമല്ല ഞാൻ അവളെ പ്രൊപ്പോസ് ചെയ്തപ്പോൾ അവൾ എന്നോട് എസ് പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് വൈഷ്ണവ് തന്നെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇപ്പോൾ ആ പോസ്റ്റ് അടക്കം ദിയയും ആയുള്ള എല്ലാ ഫോട്ടോസും ഡിലീറ്റ് ചെയ്തിരിക്കുകയാണ് വൈഷ്ണവ്. ദിയയ്ക്കും ഫ്രണ്ട്സിനും ഒപ്പമുള്ള റീൽസ് മാത്രമാണ് ബാക്കി നിർത്തിയിരിക്കുന്നത്. രണ്ടുപേരും പരസ്പരം അൺഫോളോ ചെയ്തു. ഇരുവരും ഒന്നിച്ച് വന്നിട്ട് തന്നെ നാളുകളായി. ദിയക്ക് ഒപ്പം ഒരുപാട് ഇന്റിമേറ്റ് ആയിരിക്കുന്ന ഫോട്ടോസ് വൈഷ്ണവിന്റെ കയ്യിലുണ്ടായിരുന്നു. എല്ലാ ഫോട്ടോസും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു തൻറെ ഫോട്ടോസ് മാത്രമായി നിലനിർത്തിയത് കൊണ്ട് തന്നെ വൈഷ്ണവും എന്ന തരത്തിൽ വാർത്തകൾ വരുന്നത്. നിരവധി പേരാണ് ഇരുവരുടെയും കമന്റ് ബോക്സിൽ ബ്രേക്കപ്പിനെ കുറിച്ച് ചോദിച്ചു കൊണ്ടിരിക്കുന്നത്.