മിത്രയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ടായിരുന്നു. വിവാഹത്തിനുശേഷം അധികം സജീവമല്ലാതെ മിത്ര മാറുകയായിരുന്നു എന്ന് മലയാളികൾ ഓർത്തു പറയാറുണ്ട്. സഹനടിയായും പിന്നീട് നായികയായും ഒക്കെ തന്നെ മിത്ര കുര്യൻ ഒരുപാട് തിളങ്ങിയിട്ടുണ്ട്. മലയാളത്തിലും അന്യഭാഷയിലും ഒക്കെ തിളങ്ങാൻ മിത്രയ്ക്ക് സാധിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ദിലീപിൻറെ നായകയായി തന്നെയാണ് ബോഡിഗാർഡ് സിനിമയിൽ താരത്തിന്റെ കഥാപാത്രം എത്തുന്നത്. ചതിയിലൂടെയാണെങ്കിലും താരത്തിന്റെ കഥാപാത്രം ദിലീപിന്റെ നായിക എന്ന് തന്നെ നമുക്ക് മലയാളികൾക്ക് വിശേഷിപ്പിക്കാൻ സാധിക്കും.
ബോഡി ഗാർഡ് അടക്കമുള്ള സിനിമകളിൽ നടിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയത് ആയിരുന്നു. ഇതിനിടയിൽ വിവാഹം കഴിഞ്ഞതോടുകൂടിയാണ് മിത്ര അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തു പോകുന്നത്. വർഷങ്ങളുടെ ഇടവേളക്കുശേഷം നടി അഭിനയത്തിലേക്ക് തിരികെ വരുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിനുശേഷം തൻ്റെ ദാമ്പത്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
ഭർത്താവും ഒത്തുള്ള ചിത്രം പങ്കുവെച്ചതിനുശേഷം ആണ് താരം തൻ്റെ പ്രണയത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ആരാധകരോട് ഇപ്പോൾ വെളിപ്പെടുത്തുന്നത്. അതിപ്പോൾ ആരാധകർ ഏറ്റെടുക്കുന്നു. തരത്തിന്റെ ഭർത്താവിന് നിറം കുറവാണെന്നും, ഭർത്താവിനെ കാണാൻ അത്ര ഭംഗിയില്ലെന്നും ഒക്കെ നിരവധി പേർ വിമർശിക്കുന്നുണ്ടെങ്കിലും അതിലൊന്നുമല്ല കാര്യമെന്നും അദ്ദേഹത്തിന്റെ നല്ല സ്വഭാവമാണ് കാര്യമെന്നും താരം തന്നെ എടുത്തു പറയുന്നുണ്ട്. വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിലൂടെ 2004ലാണ് മിത്ര അഭിനയരംഗത്ത് എത്തുന്നത്.
പിന്നീട് ചെറിയ കഥാപാത്രങ്ങളായി നിരവധി സിനിമകളിൽ അഭിനയിച്ചു. ദിലീപിനും നയൻതാരക്കും ഒപ്പം 2010 പുറത്തിറങ്ങിയ ബോഡിഗാർഡ് എന്ന ചിത്രം ആണ് മിത്രയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്. ഇതിനിടയിൽ തമിഴിലും നായികയായി മിത്ര അഭിനയിക്കാൻ പോയി. സിനിമയിൽ നായികയായി തിളങ്ങുന്ന കാലത്താണ് സംഗീതജ്ഞനുമായുള്ള വിവാഹം നടക്കുന്നത്. ഒരു യുഎസ് ട്രിപ്പിന് പോയപ്പോൾ പരിചയപ്പെട്ട് പിന്നീട് പ്രണയത്തിലായവരാണ് മിത്ര കുര്യനും സംഗീത സംവിധായകൻ വില്യം ഫ്രാൻസിസും. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ആണ് 2015 ജനുവരി 26നാണ് വില്യം ഫ്രാൻസിസ് മിത്രാ കുര്യനും തമ്മിലുള്ള വിവാഹം നടക്കുന്നത്.
പിന്നാലെ നടി അഭിനയത്തിൽ നിന്നും പിന്മാറുകയും കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. താരങ്ങൾക്ക് ഒരു കുഞ്ഞുമുണ്ട്. കുറച്ചുകാലത്തെ ഇടവേളക്കുശേഷം നടി ഇപ്പോൾ അഭിനയത്തിൽ സജീവമായി. ഇതിനിടയിൽ വിവാഹ വാർഷികം കൂടി എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റിലൂടെയാണ് എട്ടുവർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും നടി അഭിപ്രായപ്പെട്ടത്. ‘എൻറെ ഭർത്താവായി, കാമുകനായി, നല്ല സുഹൃത്തായി എനിക്കൊപ്പം നിൽക്കുന്നതിന് നന്ദി.
ലവ് യു സൊ മച്ച്. ഹാപ്പി വെഡിങ് ആനിവേഴ്സറി എന്നൊക്കെ പറഞ്ഞുകൊണ്ട് പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് നിമിഷങ്ങൾക്കകം വൈറൽ ആയി മാറുന്നത്. ഒപ്പം ഭർത്താവിന് ഒപ്പം ഉള്ള ഫോട്ടോയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം വിവാഹ വാർഷിക ആശംസകൾ അറിയിച്ച് എത്തിയ മിത്രയുടെ പോസ്റ്റിനു താഴെ മറുപടിയുമായി ഭർത്താവും എത്തി. ഓ ആയിക്കോട്ടെ എന്ന ഭർത്താവിന്റെ കമന്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇവർ രണ്ടുപേരുടെയും വിവാഹ വാർഷിക ദിനത്തിൽ കുറെയധികം നാളുകൾക്കു ശേഷം മിത്രയെ കണ്ടതിന്റെ സന്തോഷവും ഉണ്ടെന്ന് ആരാധകർ തന്നെ കുറിക്കുന്നുണ്ട്.