വളരെ കുറച്ചു കാലം കൊണ്ട് തന്നെ സിനിമ സീരിയലുകളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശ്രുതി രജനീകാന്ത്.എന്നാൽ ചക്കപ്പഴം എന്ന ഫ്ലവേഴ്സ് ടിവി യിലെ ടെലിവിഷൻ പരമ്പരയിലൂടെയാണ് ശ്രുതി ഏറെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൾ ആകുന്നത്.ചക്കപ്പഴത്തിലെ കഥാപാത്രത്തിന് ഏറെ ആരാധകരെയും പ്രേക്ഷകർ പ്രീതിയും ലഭിക്കുകയുണ്ടായി.അഭിനയത്തിന് പുറമേ മോഡലിംഗ്,നൃത്തം,എവിയേഷൻ,ജേണലിസം, എഴുത്ത്,ആർജെ എന്നീ മേഖലകളിലും ശ്രുതി കഴിവ് തെളിയിച്ചിട്ടുണ്ട്.
ശ്രുതി ഇടയ്ക്കിടെ തൻറെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.’ജീവിതം വളരെ സാഹസികത നിറഞ്ഞതാണ്. അതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്’.ഇപ്പോഴിതാ ഇത്തരത്തിൽ ഒരു ക്യാപ്ഷനോടെ ശ്രുതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.മണാലിയിൽ യാത്രയിലുള്ള താരം അവിടെ വച്ചാണ് ഈ സാഹസിക സിപ് ലൈൻ യാത്ര നടത്തിയതെന്നാണ് വിവരം.
ആലപ്പുഴ സ്വദേശിനിയായ ശ്രുതി അനൂപ് മേനോൻ നായകനായ പത്മ എന്ന ചിത്രത്തിൽ ശ്രുതി ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.അച്ഛൻറെ പേര് രജനീകാന്ത് എന്നത് ആയതിനാൽ അതിനെപ്പറ്റി ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്.കൂടാതെ വണ്ണം കുറഞ്ഞതിന്റെ പേരിൽ പല രീതിയിലുള്ള ബോഡി ഷേമിങ്ങുകളും നേരിടേണ്ടി വന്നിട്ടുണ്ട്.മോഡലിങ്ങിലൂടെ തൻറെ കരിയർ ആരംഭിച്ച ശ്രുതി ഇപ്പോൾ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയാണ്.
അടുത്തിടെയാണ് പിഎച്ച്ഡിയുടെ ഭാഗമായി ചക്കപ്പഴം പരമ്പരയിൽ നിന്ന് ശ്രുതി പിന്മാറിയിരുന്നു. അതിനുശേഷം തൻറെ മറ്റൊരു വാർത്തയുമായും താരം എത്തിയിരുന്നു.ഇനി മുതൽ റേഡിയോ ജോക്കിയായിട്ടാണ് ശ്രുതി എത്തുന്നത്.ഇതായിരുന്നു ആ വാർത്ത.റെഡ് എഫ്എം മലയാളത്തിലാണ് ശ്രുതി ഇനി മുതൽ ആർജെ ആയി എത്തുന്നത്.ജേണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.എട്ട് സുന്ദരികളും ഞാനും എന്ന പരമ്പരയിൽ ബാലതാരമായാണ് ശ്രുതി അഭിനയം തുടങ്ങിയത്.