യൂട്യൂബിലെ ഇപ്പോഴത്തെ ട്രെൻഡ് ആണ് ഫാമിലി ബ്ലോഗുകൾ. കോവിഡ് ആയതോടെയാണ് നിരവധി മലയാളി കുടുംബങ്ങൾ ബ്ലോഗിങ്ങിലേക്ക് തിരിഞ്ഞത്. ഇതിലൂടെ സാധാരണക്കാരായ പല ആളുകൾക്കും മികച്ച വരുമാനവും സിനിമ താരങ്ങളെ പോലെ താരമൂല്യവും ലഭിച്ചു. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സോഷ്യൽ മീഡിയ കുടുംബമാണ് കെഎൽ ബ്രോ ബിജു റിദ്വിക്.
കേരളത്തിൽ ആദ്യമായി 10 മില്യൺ സബ്സ്ക്രൈബ് സ്വന്തമാക്കിയ ഫാമിലി ബ്ലോഗ് ചാനലും ഇവരുടേതാണ്. ഇപ്പോഴിതാ 10 മില്യൺ സബ്സ്ക്രൈബ് നേടിയ ബിജുവിനെയും കുടുംബത്തിനെയും തേടി യൂട്യൂബിന്റെ അംഗീകാരവും എത്തിക്കഴിഞ്ഞു. ഗൂഗിൾ ഓഫീസിൽ നേരിട്ട് എത്തിയാണ് ബിജു ഡയമണ്ട് പ്ലേ ബട്ടൺ സ്വീകരിച്ചത്. കേരളത്തിലേക്ക് രണ്ടാമത്തെ ഡയമണ്ട് പ്ലേ ബട്ടൻ എത്തിക്കുന്ന സ്വാതന്ത്ര യൂട്യൂബർ ആണ് ബിജു.
ഏതാനും മാസങ്ങൾക്കു മുൻപ് എം ഫോർ ടേക്ക് ചാനലും ഡയമണ്ട് പ്ലേ ബട്ടൻ സ്വന്തമാക്കിയിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയും എളിമയും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും കൊണ്ട് സംബന്ധമായ യൂട്യൂബേർസ് ആണ് കണ്ണൂർ സ്വദേശികളായ ബിജുവും കുടുംബവും. മലയാളിയായ ബിജു കന്നടക്കാരിയായ കവിതയും മകനും അമ്മയും മടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഷോർട്ട് വീഡിയോകളിലൂടെയാണ് ഇവർ കൂടുതലും പോപ്പുലറായി മാറിയത്. സിനിമയിലേക്ക് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുകയാണ് ബിജുവും കുടുംബവും.