മലയാള സിനിമയുടെ സ്വത്ത് എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു താരങ്ങളാണ് മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും. വളരെ വർഷങ്ങളായി മലയാളികൾ കണ്ടുകൊണ്ടിരിക്കുന്ന മുഖം കൂടിയാണ് ഇരുവരുടെത്. സത്യം പറഞ്ഞാൽ രണ്ടു താരങ്ങളുടെയും സിനിമയിലേക്കുള്ള പ്രവേശനം മുതൽ ഇന്ന് എത്തിനിൽക്കുന്ന പോയിൻറ് വരെ കൈപിടിച്ച് സിനിമ സ്നേഹികളായ മലയാളികൾ ഉണ്ടായിരുന്നു. മഞ്ജു വാര്യർ മലയാളത്തിലെ ഒട്ടുമിക്ക നായക നടന്മാർക്കൊപ്പവും അഭിനയിച്ച ശേഷമാണ് സിനിമയിൽ നിന്നും വളരെ നീണ്ട ഇടവേള എടുത്തത്. പക്ഷേ അപ്പോഴും മഞ്ജുവാര്യർ കുഞ്ചാക്കോ ബോബൻ കോമ്പൊയിൽ ഒരു സിനിമ ഉണ്ടായിരുന്നില്ല.
മഞ്ജു പിന്നീട് അഭിനയം കൂടി അവസാനിപ്പിച്ചതോടെ ഇരുവരുടെയും കോംബോയിൽ ഒരു സിനിമ എന്ന ആഗ്രഹം മലയാളി ഉപേക്ഷിച്ചു. പക്ഷേ അത്ഭുതമെന്നു പറയട്ടെ മഞ്ജുവിന്റെ വർഷങ്ങൾക്കുശേഷമുള്ള തിരിച്ചുവരവിൽ ആദ്യ സിനിമ തന്നെ നടക്കാതെ പോയ ആഗ്രഹത്തിന്റെ പൂർത്തീകരണം എന്നപോലെ കുഞ്ചാക്കോ ബോബൻ ഒപ്പം ആയിരുന്നു. രണ്ടാം വരവിൽ മഞ്ജു നായിക പ്രാധാന്യമുള്ള സിനിമ ചെയ്തപ്പോൾ ആരും താരത്തിന്റെ ഭർത്താവായി അഭിനയിക്കാൻ തയ്യാറായിരുന്നില്ല. പക്ഷേ ഒട്ടും മടിയില്ലാതെ തനിക്കൊരു നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രമാണെന്ന് മനസ്സിലാക്കിയും ചാക്കോച്ചൻ മഞ്ജുവിന്റെ ഭർത്താവായി അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു ഇന്നും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ്.
ഇപ്പോൾ അടുത്ത സുഹൃത്തുക്കളെപ്പോലെയും സഹോദരങ്ങളേ പോലെയുമാണ് മഞ്ജുവും ചാക്കോച്ചനും. മഞ്ജുവിന്റെ യാത്രകളിൽ എപ്പോഴും കുഞ്ചാക്കോ ബോബനും കുടുംബവും ഉണ്ടാകാറുണ്ട്. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ് കുഞ്ചാക്കോ ബോബൻ പറഞ്ഞത് വൈറലായിരുന്നു. നല്ല സിനിമയുടെ ഭാഗമാവാൻ ആയി ശ്രമിച്ച ആളാണ് ഞാൻ. ഈ സിനിമയെ കുറിച്ച് പറഞ്ഞപ്പോഴും എനിക്ക് ഇഷ്ടമായി. എൻറെ ക്യാരക്ടർ അല്ല ഈ സിനിമ എനിക്കിഷ്ടമായി. ചില സമയത്ത് സ്റ്റാർഡം നോക്കിയേക്കും എന്നാൽ അതിനുമപ്പുറത്ത് നല്ല സിനിമകളുടെ ഭാഗമാകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. വേട്ട, ട്രാഫിക്, ഹൗ ഓൾഡ് ആർ യു ഈ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നയാളാണ് ഞാനെന്നും ആയിരുന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞത്.
മഞ്ജുവും ചാക്കോച്ചനും ആയിട്ടുള്ള സിനിമ അഭിനയത്തെക്കുറിച്ച് വാചാല ആയിട്ടുണ്ട്. സിനിമയിലെത്തിയ സമയം മുതൽ ചാക്കോച്ചനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ച ആളാണ് ഞാൻ. അന്നെനിക്ക് അവസരം കിട്ടിയില്ല. രണ്ടാം വരവിലെ ആദ്യ സിനിമയായ ഹൗ ഓൾഡ് ആർ യുവിലെ നായകനായി അഭിനയിക്കാൻ സമ്മതിച്ച ചാക്കോച്ചനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അതിനുശേഷം വേട്ട എന്ന ചിത്രത്തിലാണ് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത്. ഒരേസമയം സന്തോഷവും അതുപോലെ വേദനയും തരുന്ന ചിത്രമാണ് വേട്ട. ആ സിനിമയിൽ ഷൂട്ടിങ്ങിന്റെ സമയത്ത് ചാക്കോച്ചന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം ഉണ്ടായിട്ടുണ്ട്. ആ അനുഭവം എന്താണെന്ന് ചാക്കോച്ചൻ തന്നെ പറയും എന്നായിരുന്നു മഞ്ജു പറഞ്ഞത്.
അതിൽ എൻറെ ക്യാരക്ടർ ചൊറിയുന്ന ഒരു വർത്തമാനം പറയുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ മഞ്ജു വന്ന് അടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. രാജേഷ് മഞ്ജുവിനോട് ശരിക്കും കൊടുത്തോളാൻ ആയിരുന്നു പറഞ്ഞത്. എനിക്ക് പറ്റില്ല എന്നായിരുന്നു മഞ്ജുവിൻ്റേ മറുപടി. മഞ്ജുവിന് പറ്റില്ല എന്ന് പറഞ്ഞപ്പോൾ അത് കുഴപ്പമൊന്നുമില്ല എന്നായിരുന്നു ഞാൻ പറഞ്ഞത്. അതിനുശേഷം പുള്ളിക്കാരി അറിഞ്ഞു തന്നെ ചെയ്തു രണ്ടുമൂന്നടി കിട്ടി. പുള്ളിക്കാരി അടിച്ച ഉടനെ തന്നെ സോറി പറയും അപ്പോൾ അതിനൊരു കട്ടിംഗ് പോയിൻറ് ഇല്ല. സഹോദരി അടിച്ചോ, അടിച്ച് കഴിഞ്ഞിട്ട് സോറി പറഞ്ഞു എനിക്ക് പണി ഉണ്ടാക്കല്ലേ എന്നായിരുന്നു ഞാൻ പറഞ്ഞത്. സോറി പറഞ്ഞാൽ വീണ്ടും അടി കൊള്ളേണ്ടി വരുമെന്ന് പറഞ്ഞതോടെയാണ് മഞ്ജു ക്ഷമ പറയൽ നിർത്തിയത് എന്നായിരുന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞത്.