കഴിഞ്ഞ ദിവസമായിരുന്നു സീരിയൽ നടൻ ജിഷിൻ ആത്മയിൽ നിന്നെടുത്ത വരദയോടൊപ്പം ഉള്ള ഒരു സെൽഫി പങ്കുവെച്ചത്. ഇവർ തമ്മിൽ വേർപിരിഞ്ഞു എന്നേറെ നാളായി ആരാധകർക്ക് സംശയമായിരുന്നു. എന്നാൽ ജിഷിൻ ഈ ചിത്രം പങ്കുവെച്ചതോടെ എല്ലാവർക്കും വളരെയധികം സന്തോഷമായി. എന്നാൽ ഇതിനെതിരെ പ്രതികരിച്ച് ഇപ്പോൾ വരദ രംഗത്ത് എത്തിയിരിക്കുകയാണ്. നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെങ്കിൽ വിഡ്ഢികളുടെ മുന്നിൽ മിണ്ടാതിരിക്കാൻ തീരുമാനിക്കുന്നതാണ് ക്ലാസ് എന്നെഴുതിയ ഒരു ചിത്രമാണ് വരദ പങ്കുവെച്ചിരിക്കുന്നത്. നാടകം എനിക്കിഷ്ടമല്ല അതുകൊണ്ടാണ് ഞാൻ നിശബ്ദയാകുന്നത് എന്ന് എഴുതിയ ഒരു ചിത്രം കൂടി ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ചിട്ടുണ്ട്.
നിങ്ങൾ എന്റെ മൗനം മുതലെടുക്കുന്നത് ഞാൻ കാണുന്നുണ്ട് എന്നാലും കുഴപ്പമില്ല എൻറെ ടോളറൻസ് ലെവൽ ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുന്നു. തകർക്കാൻ നിങ്ങൾ ശ്രമിക്കരുത് കാരണം എനിക്ക് ഒരുപാട് പറയാനുണ്ട് മിണ്ടാതിരിക്കുക എന്നത് എൻറെ ചോയ്സ് ആണ് അത് തകർക്കാൻ എനിക്ക് പറ്റും അതിന് നിങ്ങൾ മുതിരരുത്. ഇങ്ങനെയുള്ള ഒരു മുന്നറിയിപ്പ് പോലത്തെ ഒരു കുറിപ്പാണ് വരദ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇത് ജിഷിന് എതിരെ എന്നുള്ളത് തന്നെയാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. ഈ രണ്ടു പോസ്റ്റുകൾ ജിഷിനെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് എന്നുള്ള സംശയം തന്നെ ആരാധകർ ഉന്നയിക്കുന്നു. പൊതുവേ സ്വന്തം ചിത്രങ്ങളും വീഡിയോകളും മാത്രം ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതിനിടയിൽ ഇങ്ങനെയൊരു പോസ്റ്റ് വന്നത് ആരാധകരെ സംശയത്തിലാക്കുന്നു.
ജിഷിന്റെ ഭാഗത്തുനിന്ന് മാറ്റം പ്രതികരണം ഉണ്ടാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ജിഷയും കഴിഞ്ഞദിവസം പങ്കുവെച്ച് കുറിപ്പ് വായിച്ചാൽ ജിഷിന്റെ ഭാഗത്താണ് ന്യായം എന്നും വരദയുടെ ഭാഗത്ത് ന്യായം ഇല്ല എന്നുള്ളത് തോന്നൽ ഉണ്ടാക്കുന്നു എന്നും അതുകൊണ്ടായിരിക്കും ഇങ്ങനെ പ്രതികരിച്ചത് എന്ന് നിരവധി പേരാണ് കമൻറ് ചെയ്തത്. എന്താണ് ശരിക്കുമുള്ള സംഭവം എന്ന് ഇതുവരെ നിങ്ങൾ ഞങ്ങളോട് ആരോടും പറഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് ഞങ്ങൾക്ക് ഒരാളെ വിശ്വസിക്കാനാവുക ഇങ്ങനെയുള്ള പല സംശയങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വരദയ്ക്ക് ഒപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ജിഷിൻ കുറിച്ചത് ഇങ്ങനെയായിരുന്നു;
കുറെ പേർ ചോദിക്കാറുണ്ട് എന്താ വരദയുടെ കൂടെയുള്ള ഫോട്ടോ ഇടാത്തത് എന്ന്. ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ് ഉത്തരങ്ങൾ പറയാനാണ് പ്രയാസം. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവും ചോദ്യങ്ങളും അവശേഷിക്കാനുള്ള കാരണം. അല്ലെന്ന് അറിയാമെങ്കിലും പിന്നെയും ചിലർ ചോദിക്കാറില്ലേ സുഖം തന്നെയല്ലേ എന്ന്. അല്ലെന്ന് പറയണമെന്നുണ്ടെങ്കിലും മുഖത്ത് ഒരു പുഞ്ചിരി വരുത്തി നമ്മൾ പറയും അതേ സുഖമാണെന്ന്. ചില ചോദ്യങ്ങൾ അങ്ങനെയാണ് ചില ഉത്തരങ്ങളും. എന്ന് കുറിച്ചുകൊണ്ടുള്ള പോസ്റ്റാണ് അതിവേഗം വൈറലായി മാറിയത്. ഇഷ്ട ജോഡികൾ ആയതുകൊണ്ട് ഇവർ വീണ്ടും ഒന്നിച്ചു എന്നും കണ്ടതിൽ സന്തോഷം എന്നൊക്കെ കമന്റ് ബോക്സിൽ ഇപ്പോൾ ആരാധകരുടെ കമൻറുകൾ നിറയുകയാണ്.
എന്നാൽ ജിഷിന്റെ പേജിൽ മാത്രമായിരുന്നു ചിത്രം പ്രത്യക്ഷപ്പെട്ടത്. യോഗത്തിന് എത്തിയ മറ്റു താരങ്ങൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കു വച്ചപ്പോൾ ജിഷിന്റെ ഒപ്പമുള്ള ചിത്രം വരദ പോസ്റ്റ് ചെയ്തില്ല. കുറിപ്പിലുള്ള മറുപടി ഈ പോസ്റ്റിലൂടെയാണ് വന്നിരിക്കുന്നത് മനസ്സിലാകുന്നുണ്ട്. ഇതിനു മുൻപ് തന്നെ ഇത്തരം വാർത്തകളോട് എനിക്കൊന്നും പറയാനില്ല എന്ന് പറഞ്ഞ് വരദ പ്രചരിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതെല്ലാം ഞാൻ കാണുന്നുണ്ട്. ഞാൻ പ്രതികരിക്കുന്നില്ലെന്ന് മാത്രം ഒരാളുടെ പേഴ്സണൽ ലൈഫിൽ ഒളിഞ്ഞു നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞുനോക്കിയതിനു ശേഷം അറിയാൻ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണെന്ന് ഒരിക്കൽ മാധ്യമങ്ങൾ എഴുതിയ വാർത്തക്കെതിരെ വരദ പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജിഷിൻ ഇട്ട പോസ്റ്റിന് എതിരെ വരദ പ്രതികരിക്കുന്നുണ്ട്.