മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ സാധിച്ച ഒരു നടനാണ് നടൻ സന്തോഷ് കീഴാറ്റൂർ. ഇദ്ദേഹത്തിനെ കൂടുതലും മലയാളികൾക്ക് സുപരിചിതമായിട്ടുള്ളത് ട്രോളുകളിലൂടെയാണ്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും മരിക്കും എന്നാണ് അദ്ദേഹത്തിനെ കുറിച്ചുള്ള ട്രോളുകളിൽ നിറയുന്ന പ്രധാന കാര്യം. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ട്രോൾ ആയിരുന്നു ഇദ്ദേഹം സീരിയലിലും മരിക്കുകയാണെന്ന് സിനിമയിൽ മാത്രമല്ല ഇദ്ദേഹത്തിന് മരിക്കുന്ന കഥാപാത്രങ്ങൾ ലഭിക്കുന്നത് എന്നുമായിരുന്നു. എന്നാൽ ഈ ട്രോളുകൾ ഒക്കെ തന്നെയും സത്യമാണെന്ന് ചിരിച്ചുകൊണ്ട് സമ്മതിക്കുകയായിരുന്നു സന്തോഷ്.
എല്ലാം വളരെയധികം ഹിറ്റ് സിനിമകൾ ആണെങ്കിൽ കൂടിയും പെട്ടെന്ന് മരിക്കുന്ന കഥാപാത്രമാണ് തനിക്ക് ലഭിക്കാറുള്ളത് എന്ന് താരത്തിന്റെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ടായിരുന്നു. നിരവധി സിനിമകളിൽ ക്യാരക്ടർ റോളുകളിലും വില്ലൻ റോളുകളിലും വില്ലൻ റോഡുകളിലും തിളങ്ങിയ നടൻ ആണ് സന്തോഷ്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച താരമായി മാറാൻ സന്തോഷ് കീഴാറ്റൂർ കഴിഞ്ഞിട്ടുണ്ട്. ചെറിയ സീനുകൾ പോലും മനോഹരമായ അവതരിപ്പിക്കാൻ സന്തോഷിനു കഴിഞ്ഞിട്ടുണ്ട്. സന്തോഷിന്റെ കുടുംബത്തിനെപ്പറ്റി അധികമാർക്കും അറിയില്ല. സിനിമ ജീവിതത്തെപ്പറ്റിയും ഫാമിലിയും ഇപ്പോൾ തുറന്നു പറയുന്ന ചില വാക്കുകൾ ആരാധകരിൽ നൊമ്പരം ഉണ്ടാക്കുന്നു.
ഇത് ആരാധകർ അറിഞ്ഞിരുന്നില്ല എന്ന് അവർ വ്യക്തമാക്കുന്നു. തനിക്ക് അഭിനയമായിരുന്നു എല്ലാം എന്നുള്ള കാര്യമാണ് സന്തോഷ് കീഴാറ്റൂർ ഇപ്പോൾ മനസ്സ് തുറന്ന് സംസാരിക്കുന്നത്. ആദ്യം നാടക നടൻ ആയിട്ടാണ് അരങ്ങിൽ എത്തിയത്. നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തുന്നത്. തന്റെ കുടുംബമാണ് തനിക്കെല്ലാം അവരാണ് തൻറെ ശക്തി. രണ്ടു സഹോദരങ്ങളാണ് സന്തോഷിന് ഉള്ളത്. ഭാര്യയും ഒരു മകനും ഉണ്ട്. സിനിമയിൽ എത്തുന്നതിനു മുൻപ് നാടകത്തിൽ സജീവമായിരുന്നു. അതുകൊണ്ടുതന്നെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു വന്നിട്ടുള്ള ഒരാളാണ് താനെന്നും താരം തന്നെ വെളിപ്പെടുത്തുന്നു.
നാടക നടൻ ആയിരിക്കെ തന്റെ ഭാര്യയെ പ്രസവത്തിന് കയറ്റുന്നതിന് തലേന്ന് പോലും തന്റെ കയ്യിൽ പൈസ ഇല്ലായിരുന്നുവെന്നും അതിൻറെ തലേന്ന് തനിക്ക് സംസ്ഥാന പുരസ്കാരം വരെ ലഭിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു. അതിൽ നിന്നും കിട്ടിയ 25000 രൂപയായിരുന്നു തൻറെ കയ്യിൽ ആകെ ഉണ്ടായിരുന്നത്. പിന്നീട് ഒരിക്കൽ താൻ കോഴിക്കോട് നാടക ക്യാമ്പിലായിരുന്നു സമയത്താണ് മകന് ന്യൂമോണിയ ബാധിച്ചു. അവന് അതീവ ഗുരുതര അവസ്ഥയിലായിരുന്നു അന്ന് തന്റെ കയ്യിൽ ആയിരം രൂപയുണ്ടായിരുന്നുള്ളൂ.
അന്ന് ഒരു മാസം മുഴുവൻ നാടകത്തിൽ അഭിനയിച്ചാലും ലഭിക്കുന്ന തുകയായിരുന്നു അത്. സാമ്പത്തികമായി മാനസികമായും സഹായിച്ചത് തന്നെ കുടുംബമായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ആയിരുന്നു. സിനിമയിൽ എത്തിയപ്പോൾ കുറച്ചു സാമ്പത്തികമായി മെച്ചപ്പെട്ടുവെന്നും അതുകൊണ്ട് തനിക്കെല്ലാം നേടാനായി എന്നും സന്തോഷ് തന്നെ വെളിപ്പെടുത്തുന്നുണ്ട്.
മകന്റെയും ഭാര്യയോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രങ്ങളോടൊപ്പം തന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് സന്തോഷ്. അഭിനയം തന്നെ ജീവനാണെന്നും തനിക്ക് അതല്ലാതെ മറ്റൊന്നും അറിയില്ല എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. സിനിമയിൽ ആഗ്രഹിച്ച കഥാപാത്രങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് കിട്ടുന്ന കഥാപാത്രങ്ങൾ നല്ലതുപോലെ ചെയ്യുക എന്നതാണ് തൻറെ ആഗ്രഹം.