മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവേ എന്ന ഗാനമാണ് പ്രിയയുടെ തലവര മാറ്റിയത്. അതിലേ ഒരൊറ്റ കണ്ണിറുക്കൽ ആണ് പ്രിയക്ക് ലോകമെമ്പാടും ആരാധകരെ സമ്മാനിച്ചത്. പ്രിയയുടെ ജീവിതത്തിൽ അപ്രതീക്ഷിത മാറ്റമാണ് അതിനുശേഷം ഉണ്ടായത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ള നിരവധി ബ്രാൻഡുകളുടെ മുഖമായി പ്രിയ മാറി. നിരവധി പരസ്യ ചിത്രങ്ങളിൽ നടി അഭിനയിച്ചു. തെന്നിന്ത്യൻ സിനിമകളിൽ നിന്നൊക്കെ അവസരങ്ങൾ തേടിയെത്തി.
എന്നാൽ ആ കണ്ണിറുക്കൽ തനിക്കൊരു ഭാരമായി മാറിയിരുന്നു എന്ന് പറയുകയാണ് പ്രിയ ഇപ്പോൾ. കണ്ണിറുക്കൽ ഹിറ്റായതിന് പിന്നാലെ വന്ന നിരവധി പരസ്യങ്ങളിൽ തനിക്ക് അത് ആവർത്തിക്കേണ്ടി വന്നു എന്നാണ് പ്രിയ പറയുന്നത്. സമീപിക്കുന്ന ബ്രാൻഡുകൾക്കെല്ലാം കണ്ണിറുക്കൽ മതിയായിരുന്നു. ഒടുവിൽ അത് എന്നെക്കൊണ്ട് ചെയ്യിക്കരുത് എന്ന് പറയേണ്ട സാഹചര്യം വന്നു എന്നാണ് പ്രിയ പറയുന്നത്. അഡാർ ലവ് സിനിമയ്ക്ക് ശേഷം വന്ന സിനിമ ഓഫറുകൾ മിക്കതും സ്കൂൾ ഗേൾസ് വേഷങ്ങൾ ആയിരുന്നുവെന്നും പ്രിയ പറയുന്നു. ആദ്യ സിനിമ കഴിഞ്ഞ സ്റ്റുഡൻസ് സ്കൂൾ ഗേൾ എന്നിങ്ങനെയുള്ള വേഷങ്ങളാണ് വന്നുകൊണ്ടിരുന്നത്. എനിക്ക് എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യണമെന്നായിരുന്നു. കരിയറിൽ ഒരു ഉയർച്ച കാണിക്കാൻ കഴിയണമെന്നുണ്ടായിരുന്നു. ടൈപ്പ് കാസ്റ്റ് ആയി പോയാൽ അവിടെ ഇരിക്കുകയുള്ളൂ.
അതുകൊണ്ട് നോക്കിയാണ് വേഷങ്ങൾ തെരഞ്ഞെടുത്തുകൊണ്ടിരുന്നത്. ഈയടുത്ത് ആയിട്ടാണ് എനിക്ക് മലയാളത്തിൽ നിന്ന് അവസരങ്ങൾ വന്നു തുടങ്ങിയത്. അപ്പോഴും ഒരുപോലെയുള്ള വേഷങ്ങൾ ചെയ്യാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നതെന്നും പ്രിയ പറഞ്ഞു. അധികം സിനിമകൾ ചെയ്യാത്തതുകൊണ്ട് ഞാൻ ടൈപ്പ് കാസ്റ്റ് ആയി എന്ന് പറയാൻ കഴിയില്ല. എന്നാൽ ആദ്യ സിനിമയിലെ കണ്ണിറുക്കലിന് ശേഷം എനിക്ക് എല്ലാ പരസ്യങ്ങളിലും ബ്രാൻഡ് പ്രമോഷനുകളിലും അവർക്ക് വേണ്ടിയിരുന്നത് കണ്ണിറുക്കൽ ആയിരുന്നു. ഏത് പരസ്യം ചെയ്താലും അതിൻറെ അവസാനം അവർക്ക് ഒരു കണ്ണിറുക്കൽ വേണം. രണ്ടും മൂന്നെണ്ണം കഴിഞ്ഞപ്പോൾ ഇനി എന്നെക്കൊണ്ട് അത് ചെയ്യിക്കരുത് ഞാൻ ചെയ്യില്ല എന്ന് പറയേണ്ടി വന്നു. ഇല്ലെങ്കിൽ ഞാൻ അതിലേക്ക് മാത്രമായി ഒതുങ്ങി പോകുമായിരുന്നു എന്ന് പ്രിയ പറയുന്നു.
ഇത്രയൊക്കെ സിനിമകൾ ചെയ്താലും വിംഗ് ഗേൾ എന്ന പേര് പോകില്ലെന്ന് തനിക്ക് മനസ്സിലായി എന്നും പ്രിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഞാനിനി കുറേ സിനിമകൾ ചെയ്ത നല്ലൊരു നടിയാണെന്ന് പറഞ്ഞാലും കണ്ണിറുക്കൽ അവിടെയും പറയുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് നന്നായിട്ടുണ്ടാക്കിയെടുത്ത ഒരു ഷെൽ ആണെങ്കിൽ എനിക്കത് മനസ്സിലാക്കാം. പക്ഷേ ഇത് ഇവരെല്ലാം ചേർന്ന് എനിക്ക് ചാർത്തി തന്നതാണ്. ഞാൻ വന്ന 10 സെക്കൻഡിൽ എന്തോ ചെയ്തു. അത് ആളുകൾ ആഘോഷിച്ചു. മീഡിയയിലൂടെ അതങ്ങ് വ്യാപിച്ചു. ഇതൊന്നും നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യങ്ങൾ ആയിരുന്നില്ല എന്നും പ്രിയ പറഞ്ഞു. അതേസമയം വി കെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് പ്രിയയുടെ ഏറ്റവും പുതിയ ചിത്രം. മമ്ത മോഹൻദാസ്, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. മലയാളത്തിൽ പ്രിയയുടെ മൂന്നാമത്തെ ചിത്രമാണിത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഫോർ ഇയേഴ്സ് ആണ് പ്രിയയുടെ രണ്ടാമത്തെ ചിത്രം.