കലാരംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് തെസ്നി ഖാൻ. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും എല്ലാം സജീവസാന്നിധ്യമായ നടി സിനിമകളിലും ശ്രദ്ധ നേടി. കരിയറിൽ അധികം സിനിമയിൽ തെസ്നി ഖാൻ അഭിനയിച്ചിട്ടില്ല. അതേസമയം കാര്യസ്ഥൻ, ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്യാൻ കഴിഞ്ഞു. ഇതിനിടെ ബിഗ് ബോസിലും മത്സരാർത്ഥിയായി തെസ്നി എത്തിയിരുന്നു. അടുത്തിടെ ആണ് തസ്നിയുടെ അടുത്ത കൂട്ടുകാരിയായ നടി സുബി സുരേഷ് അന്തരിച്ചത്. കൂട്ടുകാരിയുടെ വിയോഗത്തിൽ തെസ്നി ഏറെ വിഷമിച്ചു. കരഞ്ഞുകൊണ്ട് സുബിയെ കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുന്ന തെസ്നിയാണ് അടുത്തിടെ ജനങ്ങൾ കണ്ടത്.
അന്നും ഇന്നും സിംഗിൾ ലൈഫ് ആണ് നയിക്കുന്നത്. വിവാഹം കഴിച്ചു എങ്കിലും രണ്ടുമാസത്തിനുള്ളിൽ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തന്നെ സംരക്ഷിക്കാത്ത ഒരാൾക്കൊപ്പം എങ്ങനെയാണ് കഴിയുന്നത് എന്നായിരുന്നു ഇതേക്കുറിച്ച് മുൻപൊരിക്കൽ പറഞ്ഞത്. വിവാഹം തനിക്ക് പറ്റിയ അബദ്ധമായിരുന്നു എന്നും തുറന്നു പറഞ്ഞു. ജീവിതത്തിൽ എല്ലാവർക്കും അബദ്ധങ്ങൾ പറ്റും അങ്ങനെ പറ്റിയ അബദ്ധമാണ് വിവാഹം. സിനിമയിലും ജീവിതത്തിലും വളരെ കരുതലോടെ ജീവിക്കുന്ന പെണ്ണാണ് താനെന്നും പക്ഷേ എന്നിട്ടും തനിക്ക് എങ്ങനെ ഒരു അബദ്ധം പറ്റിയതാണ് പറഞ്ഞത്. ഒരു അഭിമുഖത്തിൽ തന്നെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
മാതാപിതാക്കൾ താൻ വലിയ കലാകാരി ആവാൻ ആഗ്രഹിച്ചു. അവർക്ക് എത്താൻ പറ്റാത്തതുകൊണ്ടാണ് അവർ എന്നിൽ നിന്നും ആഗ്രഹിച്ചത്. എപ്പോഴാണ് നിന്നെ മാത്രം കാണുന്ന ഒരു സിനിമ വരികയെന്നൊക്കെ എന്റെ വല്യാപ്പ ചോദിക്കുമായിരുന്നു. പക്ഷേ അദ്ദേഹത്തിന് കാണാൻ പറ്റിയില്ല. ഉപ്പച്ചിക്ക് കാണാൻ പറ്റി. മമ്മി ഇപ്പോഴും ഹാപ്പിയാണ്. തീരെ വർക്ക് ഇല്ലാതെ വീട്ടിലിരുന്നാലും നല്ല ബിസി ആണെങ്കിലും എൻറെ മമ്മി ഒരേ പോലെയാണ്. എൻറെ മോൾക്ക് വർക്കിള്ള എന്നൊന്നും മമ്മി പറയില്ല. മമ്മി എന്നെ കൂളാക്കും. കാരണം അമ്മ തളർന്നുപോയാൽ നമ്മൾ പോയി അമ്മയാണ് നമ്മുടെയെല്ലാം. മമ്മി തളരില്ല.
എന്തിനാണ് വിഷമിക്കുന്നത് റേഷൻ കാർഡ് ഇല്ലേ കയ്യിൽ അരി മേടിക്കാൻ എന്ന് പറയും. ഒരിക്കലും പട്ടിണികിടക്കില്ലല്ലോ. ദൈവം സ്വന്തമായി ഒരു വീട് തന്നിട്ടുണ്ടല്ലോ പിന്നെ എന്താണ് പേടിക്കാൻ എന്നും, നിനക്ക് വരാനുള്ളത് നിനക്ക് വരും എന്നും പറയും. മമ്മി ഇല്ലെങ്കിൽ നിലനിൽപ്പില്ല. എൻറെ പേടി അതാണ് മമ്മിക്ക് മുമ്പ് മരിക്കണം എന്നാണ് എൻറെ ആഗ്രഹം. കാരണം മമ്മി പോയാൽ ഞാൻ എന്ത് ചെയ്യും. അങ്ങനെ സംഭവിച്ചാൽ ഞാൻ ഹാപ്പിയാണ് എന്നും,
മമ്മി പോയി കഴിഞ്ഞാൽ എൻറെ കാര്യം എനിക്ക് പറയാൻ പറ്റില്ല. അത്രയും ശക്തയാണ് മമ്മി. മാതാ പിതാ ഗുരു ദൈവം എന്നാണ് നമ്മുടെ മരണം വരെ അമ്മയെ നോക്കുക. അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ രക്ഷപെടാൻ പറ്റും. മാതാപിതാക്കളെ വിട്ടു കളിക്കരുതെന്നും നമ്മൾ എത്ര പൊസിഷനിൽ എത്തിയാലും നമ്മളെ ജനിപ്പിച്ചവരെ പ്രൊട്ടക്ട് ചെയ്യണമെന്നും തെസ്നി ഖാൻ പറഞ്ഞു.