മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതരായ രണ്ടു പേരാണ് ജിഷിനും വരദയും. ഇവർ രണ്ടുപേരും വിവാഹം കഴിക്കുന്നു എന്ന് അറിഞ്ഞപ്പോൾ മലയാളികൾ ഭയങ്കരമായുള്ള സന്തോഷത്തിലായിരുന്നു. അതിയായ സന്തോഷം കൊണ്ടുതന്നെ അധികം നാൾ ഈ സന്തോഷം നീണ്ടുനിന്നില്ല എന്നൊരു സങ്കടം കൂടി മലയാളികൾക്ക് ഇപ്പോൾ ഉണ്ട്. ഇരുവരും വേർപിരിയലിന്റെ വക്കിലാണ് എന്ന് മലയാളികൾ പലപ്പോഴും ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുക അല്ലാതെ ഇല്ല എന്നൊരു ഉത്തരവും ഉണ്ട് എന്നൊരു ഉത്തരവും ഈ താര ദമ്പതികൾ നൽകിയിട്ടില്ല. അത് മലയാളികളെ സംബന്ധിച്ചൊരു സങ്കട വാർത്തയായി തന്നെ ഇപ്പോഴും നിലനിൽക്കുന്നു.
എന്നിരുന്നാലും ഇരുവരും അവരവരുടെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ മിടുക്കൻ തന്നെയാണ്. ഇപ്പോഴും പങ്കുവെക്കാറുണ്ട്. അങ്ങനെ വരദയുടെയും ജിഷിന്റെയും ഒക്കെ മറുപടികൾക്കിടയിൽ ഇപ്പോൾ വരദ ഒരു പ്രോഗ്രാമിന് എത്തുകയും വിവാഹത്തെക്കുറിച്ച് ഒക്കെ സംസാരിക്കുകയും ചെയ്യുന്നു. വിവാഹം വീട്ടുകാർ പറഞ്ഞുറപ്പിച്ചതാണെന്ന് ഭരത തീർച്ചയായും പറയുന്നുണ്ട്. വിവാഹബന്ധം തരക്കേടില്ലാതെ മുന്നോട്ട് പോയെന്ന ചോദ്യത്തിന് താരം മറുപടി നൽകിയിരിക്കുന്നത് തന്നെയാണ് എല്ലാവരും ശ്രദ്ധേയമായി മാറ്റുന്നത്. തരക്കേടില്ലാതെ മുന്നോട്ടു പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ കുഞ്ഞുമായിട്ടുള്ള ജീവിതം സ്വസ്ഥമായി തന്നെ പോകുന്നു എന്നാണ് വരദയുടെ മറുപടി പറയാനുള്ളത്.
വിവാഹം അറേഞ്ച്ഡ് മാരേജ് തന്നെയാണ്. പലർക്കും അത് ഒരു പ്രണയ വിവാഹമായി തോന്നും. പക്ഷേ ഒരു പക്കാ അറേഞ്ച്ഡ് മാരേജ്. അതിനുമുമ്പ് ഇഷ്ടങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അമല സീരിയൽ നടക്കുമ്പോൾ ആണ് വിവാഹത്തെക്കുറിച്ച് സീരിയസായി ചിന്തിക്കുന്നത്. രണ്ടു വീട്ടുകാരും ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു. ഒരേ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വിവാഹം നടന്നതുകൊണ്ടുതന്നെ പ്രണയമാണോ എന്ന് തോന്നിയിരിക്കാം. എന്നാൽ വിവാഹ ആലോചിച്ചു വന്നപ്പോൾ ഇഷ്ടക്കുറവും ഇല്ല എന്ന് പറയുകയായിരുന്നു. രണ്ടു വീട്ടുകാരും ആലോചിച്ചു ഉറപ്പിച്ചത് കൊണ്ട് തന്നെ എല്ലാവരുടെയും സന്തോഷം നമുക്കും കാണാൻ സാധിച്ചു.
അതൊക്കെ കുഴപ്പം ഇല്ലാതെ പോയെന്ന് ചോദിക്കുമ്പോൾ ഒരു മൂളലാണ് വരദ നൽകുന്നത്. ജീവിതം കുഴപ്പമില്ലാതെ പോയി എന്ന് പറയാൻ പറ്റുന്നില്ല ഇല്ല എന്ന് പറയാനും പറ്റുന്നില്ല. കാരണങ്ങൾ വ്യക്തമാക്കേണ്ടി വരും അതുകൊണ്ട് ഒഴിവാകുന്നതുപോലെ എല്ലാവർക്കും തോന്നി. എന്നാൽ ഈ മോളെ എല്ലാം ഉണ്ടല്ലോ എന്ന് തിരിച്ച് അവതാരകൻ പറയുമ്പോൾ നടി ആണെന്ന് പറയുകയും ചെയ്തു. ഒരുപാട് പാരകൾ ഇൻഡസ്ട്രിയിൽ നിന്നും കിട്ടിയിട്ടുണ്ട്. എല്ലാവരും കൂടിയിരുന്ന സംസാരിച്ചാൽ പുറത്തിറങ്ങുമ്പോൾ വരദ പറഞ്ഞു എന്ന രീതിയിലാക്കും കാര്യങ്ങൾ പ്രചരിക്കുക.
അത്തരം രീതിയിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഒരു പേടി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ലല്ലോ. എന്നെ ഒന്നും ചെയ്യരുത് എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി. എന്നാൽ ഇതിങ്ങനെ പോയി. പിന്നെ എൻറെ കയ്യിൽ കാര്യങ്ങൾ നിൽക്കുന്നില്ല എന്ന് തോന്നിയപ്പോഴാണ് ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വന്നത്. ഇതൊക്കെ വിവാഹത്തിന് മുമ്പുള്ള കാര്യമാണെന്നും താരം വ്യക്തമാക്കുന്നുണ്ട്.