മലയാള സിനിമയിലെ മിന്നും താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. താൻ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള ചുരുക്കം മലയാളം താരങ്ങളിൽ ഒരാളാണ് ദുൽഖർ. തമിഴ് തെലുങ്കും കടന്ന് ഹിന്ദിയിൽ വരെ തിളങ്ങി നിൽക്കുകയാണ് ദുൽഖർ ഇപ്പോൾ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച ദുൽക്കറിന് ഇന്ന് ഇന്ത്യ ഒട്ടാകെ വലിയ ആരാധക വൃന്ദമാണ് ഉള്ളത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ സീതാരാമം, ചുപ് തുടങ്ങിയ സിനിമകളുടെ വിജയമാണ് ദുൽക്കറിന് കൂടുതൽ ആരാധകരെ സമ്മാനിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ദുൽഖർ സൽമാൻ സിനിമയിലേക്ക് എത്തിയതെങ്കിലും അഭിനയ മികവു കൊണ്ടും വ്യക്തിത്വം കൊണ്ടാണ് ദുൽഖർ ഈ നേട്ടങ്ങളും ആരാധകരുടെ സ്നേഹവും എല്ലാം സ്വന്തമാക്കിയത്.
ആദ്യ സിനിമയായ സെക്കൻഡ് ഷോയ്ക്ക് ശേഷം വലിയ രീതിയിൽ വിമർശനങ്ങൾ കേട്ട നടൻ ആണ് ദുൽഖർ. അവിടെനിന്ന് ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നിരിക്കുകയും സ്വന്തം വഴിവെട്ടി മുന്നോട്ടു കുതിക്കുകയും ആയിരുന്നു താരം. അഭിമുഖങ്ങളിലൊക്കെ മിക്കപ്പോഴും ദുൽഖറിനോട് മമ്മൂട്ടിയെ കുറിച്ച് ചോദിക്കൽ പതിവാണ്. മലയാളത്തിലായാലും മറ്റു ഭാഷകളിൽ ആണെങ്കിലും ഒരു ചോദ്യം എങ്കിലും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ അതുപോലൊരു ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മമ്മൂട്ടിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലാണ് നടനോട് ഇക്കാര്യം ചോദിച്ചത്. അദ്ദേഹത്തിനെ പേടിയാണ് എന്നാൽ അത് ബഹുമാനത്തോടുകൂടിയ പേടി എന്നാണ് ദുൽഖർ പറഞ്ഞത്. അത് തനിക്ക് ഇഷ്ടമാണെന്ന് ദുൽഖർ പറഞ്ഞു. ഇടയ്ക്ക് വഴക്ക് കേൾക്കാറുണ്ട് അതെനിക്കിഷ്ടമാണ്. ഞാൻ വലുതായി എനിക്കൊരു കുടുംബമായി എങ്കിലും ഇപ്പോഴും താമസിച്ചു വരുമ്പോൾ അവർ വഴക്ക് പറയും. അവർ ഇപ്പോഴും മാതാപിതാക്കൾ തന്നെയാണ് എനിക്ക് അത് എനിക്കിഷ്ടമാണ്. കഴിഞ്ഞദിവസവും താമസിച്ചപ്പോൾ ഇത്രയും നേരമാണ് പ്രമോഷൻ എന്ന് ചോദിച്ചു വഴക്കു പറഞ്ഞു എന്നായിരുന്നു ദുൽഖറിന്റെ മറുപടി. മമ്മൂട്ടി നൽകിയ ഒരു ഉപദേശത്തെ കുറിച്ചും ദുൽഖർ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വീട്ടിൽ വളരെ കൂളാണ് വാപ്പിച്ചി. അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞു തുടക്കകാലത്ത് ഒരു സിനിമ ബാഗ്രൗണ്ട് ഒന്നുമില്ലാതെ വരുമ്പോൾ റഫ് ആയിട്ട് നിന്നാലേ ആളുകൾ നമ്മളെ സീരിയസായി എടുക്കുകയുള്ളൂ. നിനക്ക് പിന്നെ ആ ലക്ഷ്വറി ഉണ്ട്. നല്ല കുട്ടിയായി നിന്നോളൂ കുഴപ്പമില്ല എനിക്ക് അങ്ങനെ പറ്റില്ലല്ലോ എന്ന്. മുൻപ് മറ്റൊരു അഭിമുഖത്തിൽ കരിയറിൽ മമ്മൂട്ടി ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ചില സിനിമകൾക്കു മോശം റിവ്യൂ ലഭിക്കുമ്പോൾ വാപ്പിച്ചിയോട് അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഞാനും വായിച്ചു എന്നാവും അദ്ദേഹത്തിൻറെ ആദ്യ പ്രതികരണം.
80കളിൽ എന്നെ വിമർശിച്ചവർ ഇപ്പോൾ ഇവിടെ ഇല്ല. അവരുടെ സ്ഥാനത്ത് ഇപ്പോൾ പുതിയ ആളുകളാണ്. അതിൽ വിഷമിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്നാണ് ദുൽഖർ പറഞ്ഞത്. മമ്മൂട്ടിയോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി കാത്തിരിക്കുകയാണ് എന്നും ദുൽഖർ പറഞ്ഞിട്ടുണ്ട്. അതേസമയം കിംഗ് ഓഫ് കൊത്ത ആണ് ദുൽഖറിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. മലയാളത്തിനു പുറമേ മറ്റുഭാഷകളും റിലീസിന് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. നടൻ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്.