കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനായി ബാല ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. അദ്ദേഹത്തിൻറെ ആരോഗ്യ വീണ്ടും ഓരോ ദിവസവും മെച്ചപ്പെട്ട് വരികയാണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നിരുന്നാലും ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെയാണ് ബാല ഇപ്പോഴും ഉള്ളത്. കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിനെ ആശുപത്രിയിലേക്ക് അഡ്മിറ്റ് ചെയ്തത്. പിന്നാലെയാണ് കരൾ 20% മാത്രമാണ് പ്രവർത്തിക്കുന്നത് മനസ്സിലാവുകയും ഉടൻതന്നെ ലിവർ ട്രാൻസ്പ്ലാന്റേഷൻ നടത്തണമെന്നുള്ള കാര്യം അറിയിച്ചതും അതിനു വേണ്ടിയുള്ള കാര്യങ്ങൾ എല്ലാം അവിടെ തുടങ്ങിയതും.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് അമൃതയും മകളും ഭർത്താവും കടൽ യാത്രയ്ക്ക് പോയിരിക്കുന്നതാണ്. ഇവർ മൂന്നുപേരും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറൽ ആകുന്നത്. പാപ്പുവിനെ ബാല അഡ്മിറ്റ് ആയതിനെ തൊട്ടടുത്ത ദിവസം അമൃത എത്തിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അമൃത ബാലയുടെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും അതോടൊപ്പം അവിടെ വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് തീർത്തിട്ടാണ് മടങ്ങിയത്. എന്നാൽ ഇപ്പോഴും വിമർശകരും അവരുടെ പിന്നാലെ തന്നെയാണ്. അച്ഛൻ ആശുപത്രിയിൽ ഇത്രയും അത്യാസന നിലയിൽ കിടക്കുമ്പോൾ മകളെയും കൊണ്ട് എങ്ങനെയാണ് കറങ്ങാൻ പോകാൻ അമ്മയ്ക്ക് തോന്നിയത് പലരും ചോദിക്കുന്നുണ്ട്.
മകൾ പാപ്പുവിനും ഗോപി സുന്ദരനും ഒപ്പം പുതുച്ചിത്രം പങ്കെടുത്ത ഗായിക അമൃത സുരേഷിന് നേരെ കടുത്ത വിമർശനം ഉയർന്നുവരുന്നു. കടൽ യാത്രയ്ക്കിടെ ബോട്ടിൽ വെച്ച് പകർത്തിയ സെൽഫി ആണ് അമൃത പോസ്റ്റ് ചെയ്തത്. നിങ്ങൾ രണ്ടുപേരുമാണ് എന്നെ സന്തോഷിപ്പിക്കുന്നത് എന്നുള്ള ക്യാപ്ഷനോട് കൂടിയുള്ള ചിത്രമാണ് പാപ്പുവിനും ഗോപി സുന്ദറിനും ഒപ്പം ഉള്ള സെൽഫിയിൽ അമൃത പങ്ക് വെച്ചിരിക്കുന്നത്. അടിക്കുറിപ്പ് തന്നെയാണ് അമൃത പങ്കുവെച്ചിരിക്കുന്നതായി ആരാധകർ ഏറ്റെടുക്കുകയും അതിനു പിന്നാലെ വിമർശനത്തിന് ഇടയാക്കുകയും ചെയ്യുന്നത്. അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷ് ചിത്രത്തിന് കമൻറ് ഇട്ടിട്ടുണ്ട്. മുൻപും ഗോപി സുന്ദരനൊപ്പം ഉള്ള അമൃതയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ബാലയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഒരാൾ വിമർശനം പറഞ്ഞതാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിന്റെ അപ്പൻ അവിടെ വയറുവേദന എടുത്ത് മരിക്കാൻ കിടക്കുന്നു അപ്പോഴാണ് അവരുടെ ഒരു ആഘോഷം. അതേസമയം ഈ കമൻറുകൾക്കൊന്നും അമൃത മറുപടി നൽകിയിട്ടില്ല. അമൃത ഇത്തരം കമന്റുകൾക്കൊക്കെ തന്നെ മറുപടി നൽകാതെ ഒഴിഞ്ഞുമാറാനാണ് പതിവ്. എന്നാൽ അഭിരാമിയും ഗോപി സുന്ദറും ഇത്തരത്തിലുള്ള കമന്റുകൾക്ക് തിരിച്ചു മറുപടി നൽകാറുണ്ട്.