എത്ര പുതിയ ചിത്രങ്ങൾ ഇറങ്ങിയാലും പഴയ ചില ചിത്രങ്ങൾ ഒക്കെ ഇന്നും മലയാളികളുടെ മനസ്സിൽ താലോലിച്ച് അങ്ങനെ തന്നെ ഉണ്ടാകും. ഇപ്പോൾ സൂപ്പർ താരങ്ങളായി തിളങ്ങുന്ന പലരും ആദ്യകാലങ്ങളിൽ അഭിനയിച്ച ചിത്രങ്ങളൊക്കെ തന്നെ ആകും ഇന്നും മലയാളികളുടെ മനസ്സിൽ ഉള്ളത്. പല നായികമാരും അഭിനയത്തിലെത്തി പിന്നീട് വിവാഹത്തോടെ അഭിനയം മതിയാക്കി കുടുംബജീവിതവുമായി മുന്നേറുന്നവരാണ്. എന്നാൽ പിന്നീട് ജീവിതത്തിൻറെ ഒരു പകുതിയിലൊക്കെ എത്തുമ്പോൾ പിന്നീട് സിനിമയിലേക്ക് വീണ്ടും മടങ്ങി വരുന്നവരും നിരവധിയാണ്. കന്നഡ തമിഴ് ചിത്രങ്ങളിലൂടെ അഭിനയ ലോകത്ത് എത്തി ശ്രദ്ധ നേടിയ നടിയാണ് സുധ റാണി.
ജയറാം നായകനായ ആദ്യത്തെ കണ്മണി എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരം ദക്ഷിണേന്ത്യൻ ചാലിച്ചിത്രം നടനായ ഗോപാലകൃഷ്ണന്റെയും നാഗലക്ഷ്മിയുടെയും മകളായിട്ടാണ് ജനിച്ചത്. സുധ റാണിയുടെ യഥാർത്ഥ പേര് ജയശ്രീ എന്നാണ്. മൂന്നാമത്തെ വയസ്സ് മുതൽ പത്രങ്ങളിൽ വരുന്ന പരസ്യങ്ങളിൽ മോഡലായിട്ടാണ് ജയശ്രീ തിളങ്ങിയത്. പ്രശസ്ത കന്നട നടൻ രാജ്കുമാറിന്റെ നായികയായി 1986 ആനന്ദ് എന്ന സിനിമയിലൂടെയാണ് എന്ന സുധ റാണി എന്ന നടിയുടെ സിനിമ പ്രവേശനം. 1987 സ്വാതി തിരുനാൾ എന്ന സിനിമയിലൂടെ സുധ റാണി മലയാളത്തിലേക്ക് ചേക്കേറി. തുടർന്ന് ആദ്യത്തെ കണ്മണി ഉൾപ്പെടെ അഞ്ചു മലയാളം സിനിമകളിലാണ് സുധ റാണി മലയാളത്തിൽ അഭിനയിച്ചത്.
കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് താരം രണ്ട് തവണ അർഹയായിട്ടുമുണ്ട്. വിവിധ ഭാഷകളിലായി 150ലേറെ ചിത്രങ്ങളിലാണ് സുധ റാണി അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ പാവം ലുക്ക് ഉള്ള നിരവധി നായികമാരെയാണ് നമുക്ക് അറിയാനുള്ളത്. പണ്ടെല്ലാം നായികമാരുടെ ഒരു പാവം സൈഡ് മാത്രമാണ് പ്രേക്ഷകർ അധികം കണ്ടിട്ടുള്ളത്. ഇപ്പോഴത്തെ കാലത്താണ് കൂടുതലും ശക്തയായ റോളുകളിലേക്ക് നായകമാർ എത്തിത്തുടങ്ങിയത്. അത്തരത്തിൽ പഞ്ചപാവം നായികമാരുടെ ഗണത്തിൽ തന്നെയാണ് സുധ റാണിയും ഉള്ളത്. ജയറാമിന്റെ നായികയായി എത്തിയ ആദ്യത്തെ കണ്മണി എന്ന ചിത്രത്തിലാണ് താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.
മലയാളത്തിൽ നിന്നും അഭിനയം വിട്ടെങ്കിലും കന്നട സിനിമകളിൽ സജീവമാണ് സുധ റാണി. 50 ആം വയസ്സിൽ കന്നട സിനിമയിൽ സജീവമായി അഭിനയത്തിൽ തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോഴും. സുധ റാണി വിവാഹം ചെയ്തത് അമേരിക്കയിൽ അനസ്തേഷ്യ സ്പെഷ്യലിസ്റ്റ് ആയിരുന്ന ഡോക്ടർ സഞ്ജയ്നെ ആണ്. ആ വിവാഹബന്ധം പരാജയപ്പെടുകയായിരുന്നു. അഞ്ചുവർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിന് ശേഷം സഞ്ജയുമായി വിവാഹമോചനം നേടുകയായിരുന്നു. പിന്നീട് തൻറെ ബന്ധുകൂടിയായ ഗോവർദ്ധൻ എന്നയാളെ സുധ റാണി വിവാഹം ചെയ്തു. ഒരു മകളാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ഒന്നര ലക്ഷത്തിലേറെ ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. മകളോടൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോയും എല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്.