നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ എന്നെന്നും സ്ഥാനമുള്ള കലാകാരിയാണ് ശോഭന.ഇപ്പോൾ ചലച്ചിത്രരംഗത്ത് സജീവമല്ലെങ്കിലും അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം ഒരു മടങ്ങി വരവ് നടത്തിയിരുന്നു.നൃത്തവിദ്യാലയവും നൃത്ത പരിപാടികളുമായി സജീവമാണ് താരം.തൻറെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ശോഭന പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ നടൻ വിനീതിനൊപ്പമുള്ള ഒരു നൃത്ത പരിപാടിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശോഭന.
‘ഞാനും എന്റെ സഹോദരനും, പത്മാസുബ്രഹ്മണ്യത്തിന്റെ ആശംസ പരിപാടിയിൽ നിന്ന്’എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്. ഇരുവരും നൃത്തം ചെയ്യുന്ന വേഷമണിഞ്ഞാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.തങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട രണ്ട് അഭിനേതാക്കളെയും അതിലുപരി നൃത്തകരെയും ഒന്നിച്ച് കാണാനായതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ.മലയാളത്തിലെ ഇതിഹാസ നർത്തകർ ഒരു ഫ്രെയിമിൽ,വീണ്ടും ഇത്തരത്തിൽ ഒരുമിച്ചുള്ള പെർഫോമൻസുകൾ പ്രതീക്ഷിക്കുന്നു എന്നിങ്ങനെയാണ് പ്രേക്ഷകരുടെ കമൻറുകൾ.
ശോഭനയുടെ ബന്ധുകൂടിയാണ് നടനും നടനും നർത്തകനുമായ വിനീത്.നിരവധി വർഷങ്ങളായി ഇരുവരും മലയാള സിനിമയുടെ ഭാഗമായിട്ട്.ഏറെക്കാലമായി മലയാള സിനിമാരംഗത്ത് സജീവം അല്ലായിരുന്ന ശോഭന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ ജോഡി ആയിട്ടാണ് മടങ്ങിയെത്തിയത്.ചിത്രത്തിൽ നീന എന്ന കഥാപാത്രമായാണ് താരം എത്തിയത്. ദുൽഖർ സൽമാൻ,കല്യാണി പ്രിയദർശൻ,കെപിഎസി ലളിത,ലാലു അലക്സ്,ജോണി ആൻറണി,ഉർവശി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.2020ലെ മികച്ച ഒരു ഫാമിലി ഹിറ്റായിരുന്നു ചിത്രം.
ചെന്നൈയിൽ കലാർപ്പണ എന്നാൽ നൃത്ത വിദ്യാലയവുമായി തിരക്കിലാണ് ശോഭന. വിദ്യാലയത്തിലെ കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നതും അവരോട് സംവദിക്കുന്നതുമായ വീഡിയോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിക്കുന്നത്. മണിച്ചിത്രത്താഴിലെ അവിസ്മരണീയ പ്രകടനത്തിന് ശോഭനയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.താരം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.