മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് മെറീന മൈക്കിൾ. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ മെറീന ഇതിനോടകം തന്നെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. മെറീനയുടെ ജീവിതകഥയും ഒരിക്കൽ വൈറലായി മാറിയിരുന്നു. മുൻപൊരിക്കൽ മോഡലിങ്ങിന്റെ പേരിലുള്ള തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് മെറീന വെളിപ്പെടുത്തിയിട്ടുണ്ട്. പരസ്യ ചിത്രീകരണത്തിന് എന്ന പേരിൽ വിളിച്ചു വരുത്തി ചതിക്കാൻ ശ്രമിച്ചു എന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത് എന്നും സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു. “ജ്വല്ലറിയുടെ പരസ്യം ഉണ്ടെന്നു പറഞ്ഞു എനിക്ക് ഒരു കോൾ വന്നു. അടുത്ത ദിവസമാണ് ലാസ്റ്റ് മിനിറ്റിൽ ആർട്ടിസ്റ്റ് പിന്മാറി അതിനായി ഞാൻ പറഞ്ഞ പ്രതിഫലം ഒക്കെ അവർ ഒക്കെ പറഞ്ഞു ഒരു ദിവസത്തെ ജോലിയായിരുന്നു.
ഞാൻ സമ്മതിച്ചു അടുത്ത ദിവസം രാവിലെ മുതൽ ഞാൻ കാത്തുനിൽക്കുകയാണ്. എന്നെ വിളിച്ച വ്യക്തി ആദ്യം പറഞ്ഞത് ഫ്ലൈറ്റിലേക്ക് പോകാം എന്നായിരുന്നു. ഞാൻ കൊച്ചിയിൽ തന്നെയാണുള്ളത് ഷൂട്ട് നടക്കുന്നതും കൊച്ചിയിൽ തന്നെയാണ്. ഞാൻ നേരെ വന്നോളാം എന്ന് പറഞ്ഞു. 7 മണി മുതൽ ഞാൻ കാത്തു നിൽക്കുകയാണ്. സാധാരണ പോകുമ്പോഴൊക്കെ അമ്മയോട് എവിടെയാണ് പോകുന്നത് എന്നൊക്കെ പറഞ്ഞിട്ടാണ് പോകാറുള്ളത്. എവിടെയാണ് ഷൂട്ട് എന്ന് ചോദിച്ചിട്ട് ഇയാൾ പറയുന്നില്ല രണ്ടു മണിക്കൂർ ഒക്കെ എടുത്തിട്ട് ഒരു സ്ഥലം പറഞ്ഞു. ആ സ്ഥലത്ത് എവിടെയാണെന്ന് ചോദിച്ചപ്പോൾ അതിപ്പോൾ ചോദിക്കാം എന്ന് പറഞ്ഞു പിന്നെയും അരമണിക്കൂർ കാത്തുനിർത്തി എന്ന് മെറീന പറയുന്നു. കലൂർ ആണ് എന്ന് പറഞ്ഞത്.
ഞാൻ അവിടെയുണ്ടെന്ന് പറഞ്ഞു. സ്റ്റുഡിയോ ഏതാണെന്ന് ഞാനിപ്പോൾ പറയാം എന്ന് അയാൾ പറഞ്ഞു ഫോൺ വെച്ചു. പിന്നെയും കാത്തിരിപ്പായി. രാവിലെ 10 മണി വരെ ഞാൻ കാത്തു നിന്നു. അടുത്ത ദിവസം കോഴിക്കോട് എത്തേണ്ട ഒരു തിരക്കുണ്ടായിരുന്നു. അതിനാൽ ഇത് നടക്കില്ല എന്ന് തോന്നിയപ്പോൾ റിജക്ട് ചെയ്ത് ഞാൻ പോയി എന്നും മെറീന പറയുന്നു. കോഴിക്കോട് ട്രെയിനിൽ ഇരിക്കുമ്പോൾ ഞാൻ അയച്ച മെസ്സേജ് അയാൾ മറ്റൊരു കുട്ടിയെ കൺവിൻസ് ചെയ്യാൻ ഉപയോഗിക്കും എന്ന് തോന്നി. ഇത് കാണിച്ചിട്ട് ഇവൾ ലാസ്റ്റ് പോയി എന്ന് പറയാൻ പറ്റുമല്ലോ എന്നാണ് മെറീന ചോദിക്കുന്നത്. അങ്ങനെ എന്തെങ്കിലും പ്രശ്നം പറ്റിയാലോ എന്ന് കരുതിയാണ് ഞാൻ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ ഇട്ടത്. പിന്നീട് മീഡിയയിലുള്ള എൻറെ സുഹൃത്തുക്കളോടും പറഞ്ഞു.
അവരാണ് അത് വാർത്തയാക്കിയത് എന്നും മെറീന പറയുന്നു. എനിക്ക് മനസ്സിലായെടത്തോളം ഈ സമൂഹത്തിൽ നമ്മൾ അത്ര സുരക്ഷിതരല്ല എന്ന് മെറീന തുറന്നുപറയുന്നുണ്ട്. അതിനുള്ള കാരണങ്ങളും മെറീന വിശദീകരിക്കുന്നുണ്ട്. ഈ സംഭവത്തെക്കുറിച്ച് ഞാൻ പരാതിപ്പെട്ടുവെങ്കിലും കാര്യമായി തുടർ നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് മെറീന പറയുന്നത്. ഞാനൊരു പരാതി കൊടുത്തു. അസിസ്റ്റൻറ് കമ്മീഷണറെ പോയി കണ്ടു പക്ഷേ ഒരു നടപടിയും ഉണ്ടായിട്ടില്ല. അയാളെ വേറെ ആളുകൾ പറ്റിച്ചതാണെന്നാണ് ആണ് പറഞ്ഞത്. അയാൾ വിളിച്ച ആരും ഫോണെടുത്തില്ല.
കേസിൽ ഒരു നടപടിയും ഉണ്ടായില്ല. എൻറെ ഒന്നോ രണ്ടോ ആഴ്ച പോയി എന്നാണ് കേസിനെ കുറിച്ച് മെറീന പറയുന്നത്. ഇത് തട്ടിപ്പ് ആണെന്ന് മനസ്സിലാക്കുന്നത് എങ്ങനെയാണ് എന്ന് മെറീന പറയുന്നുണ്ട്. അത്യാവശ്യം ബ്രാൻഡ് വാല്യൂ ഉള്ള ഒരു ജ്വല്ലറിയുടെ പേരായിരുന്നു അവർ പറഞ്ഞത്. കോഴിക്കോട് യാത്രയ്ക്കിടെ ഞാൻ അവരെ വിളിച്ച് അന്വേഷിച്ചു. എന്നാൽ തങ്ങൾ ഇപ്പോൾ അങ്ങനെയൊരു പരസ്യം ചെയ്യുന്നില്ലെന്ന് മാത്രമല്ല ഇനി ഒരു മൂന്നാലു മാസത്തേക്ക് പോലും ചെയ്യുന്നില്ല എന്നാണ് അവർ പറഞ്ഞതെന്ന് മെറീന വെളിപ്പെടുത്തുന്നുണ്ട്.