വന്ധ്യത പ്രശ്നങ്ങൾ ഇന്ന് നമുക്ക് ചുറ്റും വളരെ സാധാരണമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ വൈദ്യസഹായത്തിലൂടെയും ചികിത്സകളിലൂടെയും മറ്റും പരിഹരിക്കാൻ സാധിക്കും. ഇന്ന് ദശലക്ഷക്കണക്കിന് ദമ്പതികളാണ് വന്യത പ്രശനങ്ങൾ നേരിടുന്നത് എന്നാണ് കണക്കുകളിൽ സൂചിപ്പിക്കുന്നത്. ഒരു വർഷത്തെ പരിശ്രമത്തിനുശേഷം ഗർഭം ധരിക്കാൻ കഴിയാത്തതാണ് ചിലരെങ്കിലും വന്ധ്യതയായി കണക്കാക്കുന്നത്. ബദ്ദ പ്രശ്നങ്ങൾ ശരീരത്തിൻറെ ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും വളരെ ദോഷമായി ബാധിക്കും. ആഗോളതലത്തിലെ വൈകല്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് വന്ധ്യത. സ്ത്രീകളിലാണ് വന്ധ്യത മൂലമുള്ള പ്രശ്നങ്ങൾ കാണാറുള്ളത്.
ഗർഭധാരണത്തിലെ പരാജയം രോഷം, നിരാശ, വിഷാദം ആത്മാഭിമാനം തുടങ്ങിയ വിവിധ മാനസിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. മാതളം വന്ധ്യതയ്ക്ക് ഒരു ഉത്തമ പരിഹാരമാർഗമാണ്. മാതളത്തിൽ നിറയെ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, സ്ത്രീകളിൽ ആർത്തവം സംബന്ധിച്ച പ്രശ്നങ്ങൾ മാറ്റാനും എല്ലാം മാതളം വളരെയധികം ഫലപ്രദമാണ്. സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക ഉത്തേജനം വർദ്ധിപ്പിക്കുന്നതിനും, വന്ധ്യത പോലുള്ള പ്രതിസന്ധികളിൽ നിന്നും തരണം നേടുന്നതിനും അതിന് ഒരു പരിഹാരം കാണുന്നതിനും മാതളം വളരെയധികം ഫലപ്രദമാണ്.
ഭക്ഷണശീലത്തിൽ മാതളം ഉൾപ്പെടുത്തുന്നത് വന്ധ്യതയിൽ നിന്നും രക്ഷനേടാനും ഗർഭസ്ഥ ശിശുവിൻറെ നല്ല രീതിയിലുള്ള വളർച്ചയ്ക്കും സഹായകമാണ്. മാതളം പോലെ തന്നെ സ്ത്രീകളിലെ ബാധ്യതയ്ക്ക് പരിഹാരം കാണാൻ സഹായകമായ ഒന്നാണ് അശ്വഗന്ധ. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ അശ്വഗന്ധ പൊടി ചേർത്ത് കഴിക്കുകയാണെങ്കിൽ സ്ത്രീകളിലെ വന്ധ്യത പ്രശ്നങ്ങൾ പരിഹരിക്കാനായി സാധിക്കും. അതുപോലെതന്നെ മാനസിക പിരിമുറുക്കത്തിൽ നിന്നും രക്ഷനേടാനും അബോഷൻ പോലുള്ള അവസ്ഥകൾ ഇല്ലാതാക്കാനും ഇതിനാൽ സഹായകമാണ്. ഗർഭപാത്ര സംബന്ധമായി ഉണ്ടാകുന്ന പല അവസ്ഥകൾക്കും പരിഹാരമായി പ്രവർത്തിക്കുന്ന ഒന്നാണ് കറുവപ്പട്ട.
സ്ത്രീകളിൽ പൊതുവേ കണ്ടുവരുന്ന പിസിഒടി, ക്രമം തെറ്റിയുള്ള ആർത്തവം എന്നീ അവസ്ഥകൾക്ക് എതിരെ പൊരുതാൻ കറുവപ്പട്ട പരിഹാരമാണ്. ഒരു സ്പൂൺ ചൂടുവെള്ളത്തിൽ അല്പം കറുവപ്പട്ട പൊടിച്ചത് ചേർത്ത് അല്പം തേനും ചേർത്ത് ദിവസവും കഴിക്കുന്നത് വന്ധ്യത തടയാൻ സഹായിക്കും. കഴിക്കുന്ന ആഹാരത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തുന്നതും നല്ലതാണ്. മനുഷ്യ ശരീരത്തിലെ പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ഈന്തപ്പഴം വളരെയധികം ഫലപ്രദമാണ്. ധാരാളം അയൺ അടങ്ങിയിട്ടുള്ളതിനാൽ ഈന്തപ്പഴം കഴിക്കുന്നത് ഗർഭധാരണത്തിന് സഹായിക്കുകയും അബോഷൻ പോലുള്ള അവസ്ഥകൾ ഒഴിവാക്കാനും സാധിക്കും. ദിവസവും 10 ഈന്തപ്പഴമെങ്കിലും കുരു കളഞ്ഞ ശേഷം കഴിക്കണം. പാലിൽ മിക്സ് ചെയ്തു കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.