സൂപ്പർ നാച്ചുറൽ ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയവരാണ് നിർമ്മാതാവ് സാന്ദ്ര തോമസ് മക്കളും. തങ്ക കൊലുസ് എന്നാണ് സാന്ദ്ര മക്കളെ വിളിക്കാറുള്ളത്. മക്കളുടെ വിശേഷങ്ങൾ ആണ് സാന്ദ്ര യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നത്. അടുത്തിടെയാണ് സാന്ദ്ര യൂട്യൂബ് ചാനൽ നിർത്തിയത്. മക്കളുടെ പഠനത്തെയും ഭാവിയെയും മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനം എന്ന് സാന്ദ്ര വ്യക്തമാക്കിയിരുന്നു. എങ്കിലും ഇൻസ്റ്റഗ്രാമിലൂടെ മക്കളുടെ വിശേഷങ്ങൾ സാന്ദ്ര പങ്കു വയ്ക്കാറുണ്ട്. ഒരു ഇടവേളക്കുശേഷം വീണ്ടും നിർമ്മാണത്തിൽ സജീവമാവുകയാണ് സാന്ദ്ര. സിനിമയുടെ തിരക്കുകളിലേക്ക് പോകുമ്പോഴും കുട്ടികളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് സാന്ദ്ര തന്നെയാണ്. ഇടയ്ക്ക് അഭിമുഖങ്ങളിലെല്ലാം മക്കളുമായി സാന്ദ്ര എത്തിയിരുന്നു.
എന്നാൽ ഇപ്പോൾ മക്കളെ അഭിമുഖങ്ങൾക്ക് കൂടെ കൂട്ടാറില്ല. അതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സാന്ദ്ര. യൂട്യൂബ് ചാനൽ തുടങ്ങാൻ ഉണ്ടായ കാരണത്തെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. സഹോദരിയായിരുന്നു ആദ്യം യൂട്യൂബ് ചാനൽ തുടങ്ങിയത്. നിനക്ക് വേറെ പണിയൊന്നുമില്ല എന്നാണ് ഞാൻ അവളോട് ചോദിച്ചത്. എനിക്കുവേണ്ടി നീ എന്തെങ്കിലും കണ്ടന്റ് ചെയ്യൂ എന്ന് എന്നോട് പറഞ്ഞു. അങ്ങനെ അവൾക്ക് വേണ്ടി ഞാൻ പിള്ളേരുടെ കൂടെ വീഡിയോ ചെയ്യുകയായിരുന്നു. അത് വൈറലായി അതിനുശേഷം ആണ് എല്ലാവരും തങ്കക്കുലുസുവിനെ അന്വേഷിച്ചു തുടങ്ങിയത്. പോസിറ്റീവായ എൻറെ പിള്ളേർ ആളുകളെ ഇൻഫ്ലുവൻ ചെയ്യുന്നുള്ളത് മനസ്സിലാക്കിയപ്പോഴാണ് കൂടുതൽ വീഡിയോ ചെയ്തു തുടങ്ങിയതെന്നും സാന്ദ്ര പറയുന്നു.
അവർക്ക് നാലു വയസ്സ് കഴിഞ്ഞപ്പോഴാണ് ഇനി അധികം വീഡിയോ ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നത്. ഇനിയുള്ള ജീവിതം എല്ലാവരും കാണേണ്ട കാര്യമില്ല അവർക്ക് അവരുടേതായ പ്രൈവസി വേണമെന്ന് തീരുമാനിച്ചു. അമ്മയുടെ കണ്ടന്റ് ക്രിയേഷനിലൂടെ അല്ല അവർ അറിയപ്പെടേണ്ടത്. അവരുടെ കഴിവുകളിലൂടെ വേണം അവരെ ലോകം അറിയാനെന്ന് കരുതി. അങ്ങനെയാണ് വീഡിയോ ചെയ്യുന്നത് നിർത്തുന്നത് എന്നും സാന്ദ്ര വ്യക്തമാക്കി അവരുടെതായ സ്വാതന്ത്ര്യത്തിൽ വളരുന്നവരാണ് അവർ. വലിയ ആളുകളെ പോലെ ആകും ചിലപ്പോൾ മറുപടി പറയുന്നത്. കുഞ്ഞുവായിൽ വലിയ വർത്തമാനം എന്ന് പറഞ്ഞ് ആളുകൾ അവരെ ജഡ്ജ് ചെയ്തേക്കുമെന്നും സാന്ദ്ര പറയുന്നു. ഒരു ഇൻറർവ്യൂവിന് പിള്ളേരെയും കൊണ്ട് പോയിരുന്നു.
കുലുസു ഇങ്ങനെയാണ് തങ്കം അതാണ്, പിള്ളേരെ കുറച്ചുകൂടി മര്യാദ പഠിപ്പിക്കണം എന്നൊക്കെയാണ് അതിൽ വന്ന കമൻറുകൾ. ഇനി പിള്ളേരെയും കൊണ്ട് അഭിമുഖത്തിന് പോവില്ലെന്ന് അതോടെ തീരുമാനിച്ചു. ആളുകൾ അവരെ ജഡ്ജ് ചെയ്യുന്നത് കാണുമ്പോൾ സങ്കടമാണ്. വീഡിയോയുടെ മുന്നിൽ ഇങ്ങനെ നിൽക്കണം എന്നൊക്കെ വേണമെങ്കിൽ പറഞ്ഞു കൊടുക്കാം. പക്ഷേ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? അവർ അവരായി തന്നെ നിൽക്കട്ടെ കുറച്ചു കഴിയുമ്പോൾ അവരുടെ ക്യാരക്ടർ സെറ്റ് ആയിക്കോളും. അവർക്ക് ഒത്തിരി പേരുടെ സ്നേഹം സോഷ്യൽ മീഡിയയിലൂടെ കിട്ടി. അത് ഹേറ്റിലേക്ക് എത്താനുള്ള സമയമായിട്ടില്ല. ഇനിയും വീഡിയോ ചെയ്യുന്നത് തുടർന്നാൽ അദ്ദേഹത്തിലേക്ക് ഹേറ്റിലേക്ക് പോകും. പിള്ളേരെ മര്യാദ പഠിപ്പിക്കാൻ ഒക്കെ ചിലപ്പോൾ പറയും.
അവരുടെ പ്രൈവസി ശ്രദ്ധിക്കേണ്ട സമയമാണ് അതുകൊണ്ട് കൂടിയാണ് ചാനൽ നിർത്താൻ തീരുമാനിച്ചതെന്നും സാന്ദ്ര പറയുന്നു. അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ വളരെ പക്വതയുള്ളവരാണ് മക്കളെന്ന് സാന്ദ്ര പറയുകയുണ്ടായി. ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒക്കെ അവർ ഒബ്സർവു ചെയ്യും. താൻ ആരോടെങ്കിലും ദേഷ്യപ്പെട്ടാൽ അമ്മ വിട്ടുകൊടുക്കു എന്ന് പറയും. ടെൻഷൻ ആണെങ്കിൽ അത് മനസ്സിലാക്കി അവർ എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കും. എന്നൊക്കെയാണ് സാന്ദ്ര മക്കളെ കുറിച്ച് വാചാലയായത്. നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്രയുടെ നിർമ്മാണത്തിൽ എത്തുന്ന പുതിയ ചിത്രം. ജൂൺ 30നാണ് സിനിമയുടെ റിലീസ്.