മലയാള സിനിമ ആരാധകരുടെ മനസ്സിൽ എക്കാലവും സ്ഥാനം നേടിയെടുത്ത കലാകാരിയാണ് മഞ്ജു വാര്യർ.അഭിനയ ജീവിതത്തിൽ നിന്ന് ഏറെ നാളത്തെ ഇടവേള എടുത്തിരുന്ന മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ പിന്നീട് തിരിച്ചുവന്നതിനുശേഷം നിരവധി ചിത്രങ്ങളിലൂടെ തന്റെ കരിയർ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. ജീവിതത്തിലെ പലതരത്തിലുള്ള പ്രശ്ന ഘട്ടങ്ങളിലും അമ്മ നൽകിയ പിന്തുണയെക്കുറിച്ച് മഞ്ജു പലപ്പോഴും പറയാറുണ്ട്.മഞ്ജുവിനെ പോലെ തന്നെ കലാരംഗത്തും ഏറെ താല്പര്യമുള്ള അമ്മ ഗിരിജ അടുത്തിടെ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ച വാർത്ത മഞ്ജു പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടും തന്റെ ജീവിതത്തിലെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ് മഞ്ജുവിന്റെ അമ്മ ഗിരിജ മാധവൻ. ഇപ്പോഴിതാ താൻ എഴുതിയ ‘നിലാവെട്ടം’ എന്ന പുസ്തകം പ്രകാശനം നടത്തിയിരിക്കുകയാണ് ഗിരിജ മാധവൻ. സത്യൻ അന്തിക്കാട്,മഞ്ജുവിന്റെ സഹോദരൻ മധുവാര്യർ എന്നിവർ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.അമ്മയുടെ നേട്ടത്തിൽ അഭിനന്ദനങ്ങളുമായി മഞ്ജുവിന്റെ ആരാധകരും പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നുണ്ട്.മാതൃഭൂമി ബുക്സ് വഴിയാണ് നിലാവട്ടം പുസ്തകം പ്രകാശനം നടന്നത്.
ഏതാണ്ട് ഒന്നരവർഷത്തോളമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ മഞ്ജുവിന്റെ അമ്മ മോഹിനിയാട്ടവും കഥകളിയും പരിശീലിക്കുന്നുണ്ട്. മുൻപ് കഥകളിൽ കല്യാണസൗഗന്ധികം പാഞ്ചാലി വേഷത്തിൽ ഗിരിജ മാധവൻ അരങ്ങേറിയിരുന്നു.അമ്മേ,നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്.എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു.ഞാന്‍ അമ്മയെ ഒത്തിരി സ്നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു’. ഇത്തരത്തിലായിരുന്നു അടുത്തിടെ ഗിരിജാമാധവൻ മോഹിനിയാട്ടത്തിൽ അരങ്ങേറിയപ്പോൾ മഞ്ജു വാര്യരുടെ പോസ്റ്റ്.
താൻ ഒരു നർത്തകിയും അഭിനേത്രിയും ഇന്ന് ആയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം തൻറെ അമ്മയാണെന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. മഞ്ജുവിനെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്ക് നടുവിലും നൃത്തപ്പെടണം മുന്നോട്ടുകൊണ്ടുപോയതും അമ്മയുടെ ഇച്ഛാശക്തി മൂലം ആണെന്നും മഞ്ജു പറയാറുണ്ട്.അടുത്തിടെ മഞ്ജു വാര്യർ ടൂവീലർ ലൈസൻസ് സ്വന്തമാക്കുകയും പുതിയ ബിഎംഡബ്ല്യു ബൈക്ക് വാങ്ങുകയും ചെയ്തിരുന്നു.തുനിവ് ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ അജിത്തിനൊപ്പം നടത്തിയ യാത്രയാണ് തനിക്ക് പ്രചോദനമായതെന്ന് താരം പറഞ്ഞിരുന്നു. ബൈക്കുമായി യാത്രകൾ പോകുമെന്നും മഞ്ജു പറഞ്ഞിരുന്നു.