തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന നായിക തന്നെയാണ് ഹൻസിക. ഹൻസികയുടെ വിശേഷങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഉത്തരേന്ത്യയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്ക് ചുവടു മാറിയ നിരവധി നായക നടിമാരിൽ ഒരാൾ തന്നെയാണ് ഹൻസികയും. എന്നാൽ വളരെ പെട്ടെന്ന് അവരെക്കാൾ ഒക്കെ തന്നെ ശ്രദ്ധ പിടിച്ചുപറ്റാൻ ഹൻസികയ്ക്ക് ആയത് തന്നെയാണ് തമിഴ് ഇൻഡസ്ട്രി തുടങ്ങി എല്ലാ ഇൻഡസ്ട്രികളിലും താരം ശ്രദ്ധിക്കപ്പെട്ടത്.
ഇന്നലെ താരത്തിന്റെ വിവാഹമായിരുന്നു. താരത്തിന്റെ കാമുകനും സുഹൃത്തുമായ ബിസിനസുകാരനായ സോഹേൽ കദൂരിയ ആണ് താരത്തിന്റെ വരൻ. ഇന്ന് വിവാഹ ചിത്രങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഒരു വാർത്ത കൂടി ശ്രദ്ധ കവരുകയാണ്. വിവാഹത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഇതിനിടയ്ക്ക് കുട്ടികൾക്ക് ഭക്ഷണം നൽകിയ ഹൻസികയെ കുറിച്ചാണ് സോഷ്യൽ മീഡിയ വാഴ്ത്തി പാടുന്നത്. വിവാഹ ദിവസം ഹൻസിക എടുത്ത് തീരുമാനം ശ്രദ്ധ നേടുന്നു.
തൻറെ വിവാഹം കൂടാൻ താരം ക്ഷണിച്ചിരിക്കുന്നത് ധനികരായ സിനിമ താരങ്ങളെയോ വലിയ എൻആർഐ മന്ത്രിമാരെ ഒന്നുമല്ല. പാവപ്പെട്ട വീട്ടിലെ കുട്ടികളെയാണ്. ഇതാണ് എല്ലാവരും ഇപ്പോൾ കൈ കൊടുക്കുന്നത്. അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ഹൻസിക. ആശംസകൾക്ക് ഒപ്പം തന്നെ കുട്ടികളെ വിവാഹ ചടങ്ങിൽ പങ്കെടുപ്പിച്ചതിന് ആരാധകർ എല്ലാവരും പ്രശംസിക്കുകയാണ്. വിവാഹത്തിൽ പങ്കെടുക്കാൻ ഉടുപ്പുകളും മറ്റും ലഭിച്ച കുട്ടികൾ സന്തോഷം പങ്കിടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഹൻസികയുടെ തീരുമാനത്തെ അഭിനന്ദിച്ച നിരവധി പേർ രംഗത്തെത്തുന്നു. സിനിമകളിൽ തിരക്കുപിടിച്ച് അഭിനയിച്ചിരുന്ന ഹൻസിക അടുത്തിടെയായി അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നു. അപ്പോൾ ആരാധകർക്ക് വലിയ നിരാശയായിരുന്നു. എന്നാൽ ആ നിരാശ എല്ലാം ഒരു വിവാഹ ദിവസം കൊണ്ട് മാറി എന്ന് പറയുന്നു. വിവാഹം ഒരിക്കൽ ഉണ്ടാവുകയുള്ളൂ. എന്നാൽ അത് ആഡംബരമായിരിക്കുന്നതിൽ തെറ്റുമില്ല. പക്ഷേ ആ ആഡംബരത്തിനിടയിൽ ഇങ്ങനെയുള്ള നന്മകൾ ചെയ്യാൻ പറ്റുന്നത് ചിലർക്ക് മാത്രമാണ്. അതൊരു കാര്യമാണ് അത് ഹൻസിക നേടി. ഇങ്ങനെയാണ് പല ആരാധകരും പറയുന്നത്.
ഹിന്ദി ചിത്രങ്ങളിൽ ബാലതാരമായി തുടക്കമിട്ട് താരമാണ് ഹൻസിക. ചെറിയ പ്രായത്തിൽ തന്നെ നായികയായി വന്നു. തെലുങ്കിൽ അല്ലു അർജുൻ ഉൾപ്പെടെ നിരവധി സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിച്ചു. തമിഴിൽ വിജയ് സൂര്യ തുടങ്ങിയവരുടെ ഹിറ്റ് നായികയായിരുന്നു. കരിയറിൽ ആദ്യകാലത്ത് സ്ഥിരം ഗ്ലാമർ വേഷങ്ങളായിരുന്നു നടി ചെയ്തിരുന്നത്. പിന്നീടാണ് സിനിമകളിൽ കുറേക്കൂടി സെലക്ടീവായി തുടങ്ങിയത്. അതിനുശേഷം സിനിമകളിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങി.
അത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് പ്രണയത്തെക്കുറിച്ചും എൻഗേജ്മെന്റിനെ കുറിച്ചും ഹൻസിക തുറന്നു പറഞ്ഞു. ഇതിന് പിന്നാലെ ഹൻസികയുടെ വിവാഹത്തെക്കുറിച്ച് ആരാധകർ കാത്തിരിക്കുകയായിരുന്നു. നേരത്തെ വരൻ പ്രൊപ്പോസ് ചെയ്യുന്ന ഫോട്ടോ അടക്കം ഹൻസിക പങ്കുവെച്ചിരുന്നു. സുഹൈലിന്റെ രണ്ടാം വിവാഹമാണ് ഇത്. ഇദ്ദേഹത്തിൻറെ ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്താണെന്നും ഇരുവരുടെയും വിവാഹത്തിൽ ഹൻസിക പങ്കെടുത്തിരുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ഇതിനോടൊന്നും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന കാലത്ത് ഹൻസികയ്ക്ക് എതിരെ ഒരുപാട് ആയിരുന്നു. ചിമ്പുമായി പ്രണയത്തിൽ ആണെന്നുള്ളതായിരുന്നു ഇതിലെ പ്രധാന ഗോസിപ്പ്. പക്ഷേ അതിനോടൊന്നും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.