പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’.ചിത്രം പ്രഖ്യാപിച്ച അന്നുമുതൽ പ്രേക്ഷകശ്രദ്ധ നേടിയെടുക്കാൻ ചിത്രത്തിൽ ആയിരുന്നു.ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വിവരം വിക്രം തന്നെയാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.ഷൂട്ടിങ്ങിനു ശേഷം വെള്ളച്ചാട്ടത്തിൽ രസിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് ഹൊഗനക്കല്‍ അടുത്ത്‘തങ്കലാന്’ഷൂട്ടിംഗ് ഉണ്ടായിരുന്നു.അവിടുത്തെ വെള്ളച്ചാട്ടം ഞങ്ങളെ മാടി വിളിക്കുകയായിരുന്നു.ഷൂട്ട്
കഴിഞ്ഞ് പാക്ക് അപ്പ് എന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ വെള്ളത്തിലേക്ക് ചാടി.വെള്ളത്തിൽ ലേക്ക് ചാടാൻ വിസമ്മതിച്ചവരെ താൻ നിർബന്ധിച്ചു ചാടിച്ചു എന്നും വിക്രം പറയുന്നു.പിന്നീട് അവർ വെള്ളത്തിൽ നിന്ന് കയറാൻ വിസമ്മതിച്ചു എന്നും വിക്രം ട്രീറ്റ് ചെയ്തു.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തിന് നിർമ്മാതാവ് ജ്ഞാനവേൽ രാജയാണ്.കോലാർ ഗോൾഡ് ഫീൽഡിൽ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് പാ രഞ്ജിത്ത് ചിത്രം ഒരുക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടം ആണ് കഥാപാത്രം. പാർവതി തിരുവോത്ത്,പശുപതി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ.
ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ക്യാൻവാസിൽ ആണ് ഒരുക്കുന്നത്.എ കിഷോർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ കലാസംവിധാനം എസ് എസ് മൂർത്തിയാണ്.മാളവിക മോഹനൻ,ഹരി കൃഷ്ണൻ, അൻപു ദുരൈ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. പാ രഞ്ജിത്ത് തിരക്കഥ തയ്യാറാക്കുന്ന ചിത്രത്തിൻറെ സഹരചയിതാവ് തമിഴ് പ്രഭയാണ്.