സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ താരമാണ് ഫുക്രു. പിന്നാലെ ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയ ഫുക്രു ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാം സീസണിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു താരം. ബിഗ് ബോസ് തൻറെ ജീവിതം മാറ്റിമറിച്ചു എന്നും ഇപ്പോൾ മൈക്കിനു മുന്നിൽ നിന്നും സംസാരിക്കാൻ ധൈര്യം ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ഷോയിൽ പങ്കെടുത്തതിനാലാണ് എന്നും ഫുക്രു പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിൽ പോയ ശേഷം ഹേറ്റേഴ്സിനെ നിരവധി സമ്പാദിച്ചിട്ടുണ്ട്. ടിക്ക് ടോക്ക്, ജോഷ്, റീൽസ് എന്നിവയിലൂടെയാണ് ഫക്രു തന്റെ ഫോളോവേഴ്സിനെ കൂട്ടിയത്.
സംവിധാനമാണ് ഇപ്പോൾ ഫുക്രുവിന്റെ ലക്ഷ്യം. അഭിനയിക്കാൻ അവസരം കിട്ടി ചെല്ലുമ്പോൾ പറ്റുന്ന പോലെ സംവിധാനവും പഠിച്ചിട്ടാണ് ഫുക്രു തിരികെ വരാറുള്ളത്. ഇപ്പോൾ ഇതാ തന്റെ സിനിമ സ്വപ്നങ്ങളെക്കുറിച്ച് ഫുക്രു അഭിമുഖത്തിൽ തുറന്നു പറയുകയാണ്. എനിക്കൊരു ആർഎക്സ് 100 ബൈക്ക് ഉണ്ടായിരുന്നു രജിസ്ട്രേഷൻ കെ ആർ യു എന്നാണ് തുടങ്ങിയത്. അതിനുമുൻപിൽ രണ്ട് എഫ് യു എന്നിവ ഞാൻ ചേർത്ത് ആണ്. നിൻ മൊഴി കേട്ടാൽ എന്ന് തുടങ്ങുന്ന പാട്ടിനെ ഞാൻ ചെയ്ത ടിക്ക് ടോക്ക് വീഡിയോ ആണ് വൈറലായത്. അതിനുശേഷം ആണ് നോട്ടീസ് ചെയ്യപ്പെട്ട തുടങ്ങിയതെന്നും ഫുക്രു പറഞ്ഞു. പൂത്തുമ്പി എന്ന് തുടങ്ങുന്ന എന്റെ റീൽസ് ആണ് പലരുടെയും മനസ്സിൽ പതിഞ്ഞത്.
വീഡിയോ വൈറലായി സമയത്ത് ടിക്ക് ടോക്കിൽ എൻറെ അക്കൗണ്ട് സെർച്ച് ചെയ്താൽ കിട്ടില്ലായിരുന്നു. 4.2 മില്യൺ ഫോളോവേഴ്സ് ഉള്ളപ്പോഴാണ് ടിക്ക് ടോക്ക് ബാൻ ചെയ്യപ്പെട്ടത്. സോഷ്യൽ മീഡിയ അല്ല ലൈഫ് എന്ന്. എനിക്കറിയാമായിരുന്നു ബൈക്ക് റേസ് ചെയ്യുമായിരുന്നു. കബഡിയും ഗുസ്തിയും പഠിപ്പിക്കാൻ സ്കൂളിൽ പോയിട്ടുണ്ട്. അതിൽ ഒരു സ്റ്റുഡൻറ് സ്റ്റേറ്റ് ലെവലിൽ വരെ പോയിട്ടുണ്ട്. ഞാൻ ഇപ്പോഴും ആളുകളുടെ ഇടയിൽ ഇറങ്ങി നടക്കാറുണ്ട്. നാട്ടിൽ ഞാൻ ചെന്നാലും പഴയ വൈബ് തന്നെയാണ്. കുഞ്ഞിലെ തൊട്ട് കാണുന്നതു കൊണ്ട് നാട്ടുകാർക്ക് എന്നെ കാണുമ്പോൾ ചേഞ്ച് തോന്നേണ്ട കാര്യമില്ലല്ലോ.
പണ്ട് കുറ്റം പറഞ്ഞപോലെ തന്നെ നാട്ടുകാർ ഇപ്പോഴും കുറ്റം പറയാറുണ്ട് എന്നും ഫുക്രു പറയുന്നു. ബിഗ് ബോസിൽ നിന്നും വന്ന ശേഷമാണ് ഹോം സിനിമയിൽ അവസരം കിട്ടിയത്. വിജയ് ബാബു ചേട്ടനാണ് വിളിച്ചത്. നിന്നെ ഞാൻ ആട് ത്രീയിൽ അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വിളിച്ചത്. പിന്നെ ആട് ത്രീ നീണ്ടപ്പോൾ ഹോമിൽ അവസരം കിട്ടി. ഇപ്പോൾ മൂന്നു നാല് പടം അടപ്പിച്ചു ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്യണമെന്നതാണ് പ്ലാൻ. സാധാരണ ആളുകൾക്കിടയിൽ കോമാളിയായി നടക്കാനാണ് ഇഷ്ടം.
ഉടുപ്പിൽ വരെ ദ്വാരം ഇട്ടിട്ടുണ്ട്. യൂണിക് ആയി തോന്നണമെന്ന് ചിന്തിക്കാറുണ്ട് എന്നും ഫുക്രു കൂട്ടിച്ചേർത്തു. ഫുക്രു പങ്കെടുത്ത ബിഗ്ബോസ് സീസൺ ടുവിൽ ഏറ്റവും കൂടുതൽ ജനപ്രീതി രജിത് കുമാറിനായിരുന്നു. പക്ഷേ ആ സീസണിന് ഫിനാലെയോ വിജയിയോ ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയതും രജിത് കുമാറും ആയിട്ടായിരുന്നു. ഏറ്റവും അവസാനം ഫുക്രു അഭിനയിച്ച തിയറ്ററിൽ എത്തിയ സിനിമ ഓ മൈ ഡാർലിംഗ് ആയിരുന്നു.