മലയാളത്തിലെ യുവ നടിമാരിൽ പ്രധാനിയാണ് ഹണി റോസ്. 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഹണി 18 വർഷമായി മലയാള സിനിമയുടെ ഭാഗമാണ്. തെലുങ്കിൽ അടക്കം സാന്നിദ്ധ്യം അറിയിച്ച ഹണി റോസിന് തെന്നിന്ത്യ മുഴുവൻ ആരാധകരുണ്ട്. സമൂഹമാധ്യമങ്ങളും ഹണി റോസ് താരമാണ്. ഹണിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താരത്തിന്റെ ഫാഷൻ സെൻസിനും ആരാധകർ ഏറെ ഏറെയാണ്. കേരളത്തിലെ ഉദ്ഘാടന വേദികൾ സജീവ സാന്നിധ്യമാണ് ഹനീറോസ്. ഇതിൻറെ പേരിൽ സോഷ്യൽ മീഡിയ നിരന്തരം താരത്തെ ട്രോൾ ചെയ്യാറുണ്ട്.
എങ്കിലും അതിനെ ഒന്നും മൈൻഡ് ചെയ്യാതെ മുന്നോട്ടു പോവുകയാണ് ഹണി റോസ്. അടുത്തിടെ അയർലണ്ടിലും ഒരു ഉദ്ഘാടനത്തിൽ ഹണി റോസ് പങ്കെടുക്കുകയുണ്ടായി. അതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ തവണയും തനിക്ക് ഇണങ്ങുന്ന ഏറ്റവും മനോഹരമായ വസ്ത്രങ്ങളും ധരിച്ചാണ് ഹണി റോസ് പൊതുവേദികളിൽ എത്താറുള്ളത്. അതിന് താരത്തിന് പ്രത്യേക കഴിവുണ്ട്. പക്ഷേ ഹണിക്ക് തീരെ ഇഷ്ടമില്ലാത്ത വേഷങ്ങൾ ഇടേണ്ടി വരുന്ന സാഹചര്യങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. സിനിമയിൽ നിന്നുണ്ടായ അത്തരം ഒരു അനുഭവത്തെക്കുറിച്ച് ഹണി റോസ് അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള പഴയ ഫോട്ടോ അവതാരക കാണിച്ചപ്പോഴാണ് അനുഭവം പങ്കുവെച്ചത്.
ആ വേഷം ധരിച്ച ചിത്രത്തിൻറെ പേര് പോലും ഹണി ഓർക്കുന്നുണ്ടായിരുന്നില്ല. അത്രയേറെ വിഷമം തോന്നിയ നിമിഷമായിരുന്നു അതെന്ന് താരം ഓർക്കുന്നു. തൻറെ ആദ്യ തമിഴ് സിനിമയോ മറ്റോ ആണെന്നും ഹണി ഓർക്കുന്നു. തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വേഷമായിരുന്നു അത്. ഒരു രാജകുമാരിയെയോ മറ്റോ അവതരിപ്പിക്കാൻ ആയിരുന്നു അവരുടെ ശ്രമം. സെറ്റിൽ താൻ വഴക്കുണ്ടാക്കി. വേറെ നിർവാഹം ഇല്ലാതെ വന്നതോടെ ഒടുവിലാ വേഷം ധരിച്ചു. അതിൽ എല്ലാ വിഷമവും ആ സമയത്തുണ്ടായിരുന്നു. അവർക്ക് അവരുടെ സിനിമയുടെ ആവശ്യമായിരുന്നു പ്രാധാന്യമെന്നും ഹണി പറയുന്നു. ഒരു അഭിമുഖത്തിലാണ് ഹണി ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ സ്ലീവ് ലെസ്സ് ടോപ്പ് ഇടാൻപോലും പേടിച്ചിരുന്ന ആളായിരുന്നു താനെന്ന് ഹണി റോസ് തുറന്നു പറഞ്ഞിരുന്നു. സമയമെടുത്താണ് അതിൽ നിന്നൊക്കെ മാറിയതെന്ന് ഹണി റോസ് പറയുകയുണ്ടായി. തുടക്കത്തിൽ മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയില്ലായിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് അഭിമുഖങ്ങളിൽ പോയിരിക്കുമ്പോൾ ചോദ്യങ്ങളോട് ഒറ്റ വാക്കിലാണ് മറുപടി നൽകിയിരുന്നത്. വളരെ അന്തർമുഖം ആയിരുന്നു. ഒരു സ്ലീവ് ലെസ്സ് സ്റ്റോപ്പ് ഇടാനും മര്യാദയ്ക്ക് സംസാരിക്കാനൊക്കെ അന്നുണ്ടായിരുന്ന പേടി സത്യത്തിൽ തന്റെ അറിവില്ലായ്മ ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
ആളുകൾ എന്ത് വിചാരിക്കുമെന്ന് ചിന്തയായിരുന്നു എന്നും കൂടുതൽ ആളുകളെ കണ്ടു തുടങ്ങിയപ്പോഴാണ് ഇതൊന്നും തെറ്റല്ല ഇതിലൊന്നും മോശം എന്ന് കരുതാൻ ഒന്നുമില്ല എന്ന് മനസ്സിലായത്. താൻ നാട്ടിൻപുറത്ത് ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു. ഇപ്പോൾ ഇഷ്ടമുള്ള കംഫർട്ടബിൾ ആയ വസ്ത്രമാണ് ധരിക്കുന്നതെന്നാണ് ഹണി റോസ് പറയുന്നത്.