അഭിനയിച്ച എല്ലാ ഭാഷകളിലും പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞ നടിയാണ് പ്രിയാമണി. തിരക്കഥ, ഗ്രാൻഡ്മാസ്റ്റർ തുടങ്ങിയ മലയാള സിനിമകളിൽ പ്രിയാമണി ചെയ്ത വേഷം ഇന്നും പ്രേക്ഷകർ ഓർക്കുന്നു. തമിഴ് പരുത്തിവീരൻ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയാമണി സ്വന്തമാക്കി. തെലുങ്കിലും കന്നടയിലും നടി സജീവമാണ്. ഫാമിലി മാൻ എന്ന സീരിയലിലൂടെ ബോളിവുഡിലും പ്രിയാമണി ചർച്ചയായി. മലയാളത്തിൽ പ്രിയാമണിയെ കണ്ടിട്ട് ഏറെ നാളുകളായെങ്കിലും മറ്റു ഭാഷകളിൽ കൈ നിറയെ അവസരങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്.
ഷാരൂഖാൻ ചിത്രം ജവാനാണ് പ്രിയാമണിയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. വർഷങ്ങൾ നീണ്ട സിനിമ കരിയറിലെ അനുഭവങ്ങളെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഒരു സിനിമ ചെയ്യുമ്പോൾ നമ്മുടെ 100% ആണ് കൊടുക്കുന്നത്. സിനിമ വിജയിച്ചില്ലെങ്കിൽ നായികയെ മാത്രം കുറ്റം പറയാൻ പറ്റില്ല. എനിക്ക് ഒരുപാട് തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മാനേജർ ഫിലിം മേക്കേഴ്സ്നെ സമീപിക്കുമ്പോൾ എന്റെ ഒടുവിലത്തെ സിനിമ പരാജയമാണെന്ന് പറയും. എന്തുകൊണ്ടാണ് എനിക്ക് മാത്രം കുറ്റപ്പെടുത്തൽ എന്നോട് ചെയ്യാൻ പറഞ്ഞതാണ് ചെയ്തത്. സിനിമ വിജയിച്ചാൽ നായികയെ ആരും പ്രശംസിക്കില്ലെന്ന് പ്രിയാമണി പറയുന്നു.
ചില സിനിമകൾ വരുമ്പോൾ ആദ്യം തന്നെ ചോദിക്കുന്നത് ഇതൊരു ചെറിയ ബഡ്ജറ്റ് സിനിമയാണ് പ്രതിഫലം കുറയ്ക്കാൻ പറ്റുമോ എന്നാണ്. പക്ഷേ അങ്ങനെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല ഇത് ഞാൻ എന്റെ ഭർത്താവിൽ നിന്നുമാണ് പഠിച്ചത്. ഒരു വാതിൽ അടഞ്ഞാൽ അടുത്തത് തുറക്കും. ഒരു സിനിമ നഷ്ടപ്പെട്ടതുകൊണ്ട് നിരാശപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും നടി വ്യക്തമാക്കി. തനിക്ക് നഷ്ടപ്പെട്ട ഒരു സിനിമയെ കുറിച്ചും പ്രിയമണി സംസാരിച്ചു. ബാംഗ്ലൂരിൽ വച്ച് എന്നോട് കഥ പറഞ്ഞു എനിക്ക് വളരെ ഇഷ്ടമായി. ഈ സിനിമയുമായി മുന്നോട്ടുപോകാമെന്ന് ഞാൻ മാനേജരോട് പറഞ്ഞു. പക്ഷേ പിന്നീട് സിനിമയുടെ ഒരു അപ്ഡേറ്റ് ഇല്ല. എന്ന് ഞാൻ മുസ്തഫയുമായി പ്രണയത്തിലാണ്. മുസ്തഫക്കൊപ്പം ദുബായിലുള്ളപ്പോൾ ട്വിറ്ററിൽ ഈ സിനിമയുടെ പ്രഖ്യാപനത്തെ കുറിച്ച് വാർത്ത വന്നു.
മറ്റൊരു നടിയാണ് കാസ്റ്റ് ചെയ്തത് എന്നോട് പറഞ്ഞതു പോലുമില്ല. ഞാനപ്പോൾ മുസ്തഫക്കൊപ്പം സ്റ്റാർ ബക്സിൽ ആയിരുന്നു. ഞാൻ കരയാൻ തുടങ്ങി. ഞങ്ങൾക്കിടയിൽ എന്തോ പ്രശ്നമാണെന്ന് കരുതി ആളുകൾ നോക്കുന്നുണ്ടായിരുന്നു. ഞാൻ വിതുമ്പുകയായിരുന്നു മുസ്തഫയും ഞാനും കുറെ ദൂരം നടന്നു. എന്തിനാണ് കരയുന്നത് ഒരു അവസരം നഷ്ടപ്പെട്ടാൽ അതിലും മികച്ച അവസരങ്ങൾ വരും. അതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ നിരവധി നല്ല അവസരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും പ്രിയാമണി പറയുന്നു. വേണ്ടെന്നുവച്ച സിനിമകൾ തനിക്ക് കരിയറിൽ ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ ഈ സിനിമകൾ ഏതെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല.
പണ്ടുമുതലേ സിനിമകളിൽ സെലക്ടീവാണ് എണ്ണം കൂടുന്നതിനപ്പുറം നല്ല സിനിമകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത് നടി വ്യക്തമാക്കി. മോഡലിങ്ങിൽ നിന്നും ആണ് പ്രിയാമണി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പ്രിയാമണിയുടെ കരിയറിൽ ഭർത്താവ് മുസ്തഫ രാജിന്റെ വലിയ പിന്തുണയുണ്ട്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഭർത്താവിൻറെ അഭിപ്രായം തേടാറുണ്ടെന്നും നടി നേരത്തെ പറഞ്ഞിട്ടുണ്ട്. മുസ്തഫ വന്നതിനുശേഷമാണ് തനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചത്. മുസ്തഫയെ തന്റെ ഭാഗ്യമായി കാണുന്നു എന്നും പ്രിയാമണി പറഞ്ഞു. 2017 ലാണ് പ്രിയാമണി മുസ്തഫയും വിവാഹിതരായത്.