മലയാളികൾക്കിടയിൽ ഏറ്റവും ജനപ്രീതിയുള്ള അവതാരകനാണ് മിഥുൻ രമേശ്. നടനായി സിനിമയിൽ എത്തിയതാണ് മിഥുൻ. നമ്മൾ, വെട്ടം, റൺവേ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും അവതാരകനായി എത്തിയത് മുതലാണ് മിഥുൻ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലെ അവതാരകനായതോടെ മിഥുൻ മലയാളികളുടെ കുടുംബത്തിലെ ഒരു അംഗമായി മാറുകയായിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റ്, റേഡിയോ ജോക്കി എന്നീ നിലകളിലും മിഥുൻ തിളങ്ങിയിട്ടുണ്ട്. അടുത്തിടെ ബെൽസ് പാഴ്സി ബാധിച്ച മിഥുൻ അതെല്ലാം ഭേദമായി ടെലിവിഷൻ പരിപാടികളും സ്റ്റേജ് പരിപാടികളും ഒക്കെയായി സജീവമായിട്ടുണ്ട്.
20 വർഷത്തിലേറെയായി സിനിമയിലും മറ്റും സജീവമായി നിൽക്കുന്ന മിഥുന് സിനിമയ്ക്കകത്ത് നിരവധി സൗഹൃദങ്ങളുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി മോഹൻലാൽ ദിലീപ് എന്നിവരെ കുറിച്ച് മിഥുൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയിൽ എല്ലാവർക്കും ഒരു വലിയേട്ടൻ തന്നെയാണ് മമ്മൂട്ടി എന്നും മിഥുൻ പറയുന്നു ഒരു പ്രശ്നമുണ്ടെങ്കിൽ അത് ആദ്യം വിളിച്ച് അന്വേഷിക്കുന്ന വ്യക്തി മമ്മൂട്ടിയാണെന്ന്, നെഗറ്റീവുകൾ ഒന്നും എടുക്കാത്ത വ്യക്തിയാണ് മോഹൻലാൽ എന്നും താരം വ്യക്തമാക്കി. ഞാൻ ഭയങ്കര ഒരു മോഹൻലാൽ ഫാനാണ് ലാലേട്ടനെ കാണാനും അദ്ദേഹവുമായി നല്ല അടുപ്പം ഉണ്ടാക്കാനും ഒക്കെ സാധിച്ചിട്ടുണ്ട്.
പക്ഷേ നമുക്കൊരു പ്രശ്നമുണ്ടെന്ന് അറിഞ്ഞാൽ ആദ്യത്തെ കോൾ വരുന്നത് മമ്മൂക്കയുടെതാകും. അത് പുള്ളിയുടെ ഒരു നേച്ചർ ആണ് എല്ലാവർക്കും പുള്ളി ഒരു വല്യേട്ടൻ തന്നെയാണ് അദ്ദേഹം അത് ചെയ്താലും ഇല്ലെങ്കിലും നമുക്ക് അദ്ദേഹത്തോട് ആരാധന ഉണ്ടാകും പക്ഷേ അത് ചെയ്യാൻ എടുക്കുന്ന വലുതാണ് ഞാൻ വയ്യാതിരുന്ന സമയത്ത് ആദ്യം വിളിച്ച ആളുകൾ മമ്മൂക്കയാണ്. ലാലേട്ടന് വേണ്ടി അടി ഉണ്ടാക്കിയ ആളാണ് ഞാൻ എന്നും, വേറൊരു തരത്തിൽ ജീവിതം കൊണ്ടുപോകുന്ന വ്യക്തിയായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റൊരു ലെവലിൽ ചിന്തിക്കുന്ന വ്യക്തിയാണ് നെഗറ്റീവ് ആയിട്ട് ഒന്നും എടുക്കില്ല പല കാര്യങ്ങളും നമുക്ക് വളരെയധികം ബാധിക്കും എന്നാൽ ജയപരാജയങ്ങളും മറ്റുകാര്യങ്ങളും അങ്ങനെയൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല എന്ന് തോന്നിയിട്ടുണ്ടെന്നും മിഥുൻ പറയുന്നു.
ദിലീപ് സഹോദരനെ പോലെയാണെന്നും മിഥുൻ പറഞ്ഞു ദുബായിൽ വരുമ്പോൾ കാണും ഇടയ്ക്ക് വിളിക്കും അദ്ദേഹത്തിൻറെ ഒപ്പം അഭിനയിക്കുന്നതും വളരെ രസമാണെന്ന് മിഥുൻ പറയുന്നു. ഇന്നസെൻറ് ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് അദ്ദേഹം ഇല്ലാത്തതുകൊണ്ട് പല മീറ്റിംഗ് ഇപ്പോൾ പോകാൻ തോന്നാറില്ലെന്നും മിഥുൻ പറയുന്നു നടൻ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തെ കുറിച്ചും മിഥുൻ സംസാരിക്കുന്നുണ്ട്. മല്ലുസിംഗ് സിനിമയിൽ പുണ്യ മുകുന്ദന് ടബ്ബ് ചെയ്തതോടെയാണ് അദ്ദേഹവുമായുള്ള തൻറെ ഫ്രണ്ട്ഷിപ്പ് ആരംഭിക്കുന്നതെന്ന് മിഥുൻ പറയുന്നു. മല്ലൂസിംഗ് സിനിമയിൽ ടബ്ബ് ചെയ്യാൻ പറ്റിയത് തനിക്ക് വലിയ അംഗീകാരമായി തോന്നിയ കാര്യമാണെന്നും മിഥുൻ വ്യക്തമാക്കി. ഉണ്ണിമുകുന്ദൻ നായകനായ ഒരു സിനിമയിൽ അദ്ദേഹത്തിന് വേണ്ടി ടബ്ബ് ചെയ്യാൻ പറ്റിയത് വലിയ ഭാഗ്യമാണ്.
ഉണ്ണിമായുള്ള ഫ്രണ്ട്ഷിപ്പിന്റെ തുടക്കം അവിടെ നിന്നാണ്. ഞാൻ ഹീറോയായി അഭിനയിക്കുന്ന പടം ആണെങ്കിൽ അതിനകത്ത് എന്റെ ശബ്ദം തന്നെ വരണമെന്ന് ഞാൻ ആഗ്രഹിക്കുക. ഉണ്ണിയും അങ്ങനെ തന്നെയാണ് ആഗ്രഹിച്ചത്. എന്നാൽ എന്തിനാണ് മാറ്റി ഡബ്ബ് ചെയ്യുന്നത് എന്ന് വൈശാഖ് ഉണ്ണിക്ക് പറഞ്ഞു കൊടുത്തിരുന്നു. ഡബ്ബിങ് കഴിഞ്ഞ് ഉണ്ണിയെ കണ്ടപ്പോൾ എനിക്ക് വേണ്ട രീതിയിൽ ചെയ്യാൻ പറ്റിയിട്ടില്ല എന്ന് ഉണ്ണിയോട് പറഞ്ഞു. അത് തനിക്കും തോന്നി എങ്ങനെ നിങ്ങളോട് പറയും എന്ന് ആലോചിക്കുകയായിരുന്നു എന്നാണ് ഉണ്ണി പറഞ്ഞത്. അതോടെ ഞങ്ങൾ തമ്മിൽ കണക്ട് ആയെന്നും മിഥുൻ രമേശ് പറഞ്ഞു. ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് മിഥുൻ രമേശ് അവസാനമായി അഭിനയിച്ചത്.