തണുപ്പുകാലത്ത് അന്തരീക്ഷത്തിലെ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം മനുഷ്യ ശരീരത്തിൽ പലതരം ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.ചർമ്മത്തിന്റെ വരൾച്ച,എക്സിമ, സോറിയാസിസ് പൊട്ടൽ തുടങ്ങിയ ചർമ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങളും ശ്വാസകോശസംബന്ധമായ അസുഖങ്ങളും തണുപ്പുകാലത്ത് വശങ്ങളായേക്കാം. അതിനാൽ തണുപ്പുകാലത്ത് നല്ല രീതിയിൽ ആരോഗ്യം ശ്രദ്ധിക്കുകയും രോഗപ്രതിരോധശേഷി കൂട്ടേണ്ടതും അത്യാവശ്യമാണ്.ഹൃദ്രോഗത്താൽ കഷ്ടത അനുഭവിക്കുന്നവർക്ക് തണുപ്പുകാലം കൂടുതൽ കഠിനമായിരിക്കും.
ശൈത്യകാലത്ത് ഊഷ്മാവ് കുറയുമ്പോൾ ഹൃദയം ഇരട്ടി ശക്തിയായി പമ്പ് ചെയ്യേണ്ടിവരും.ചിലപ്പോൾ കുറഞ്ഞ താപനില രക്തധമനികളെ ചുരുങ്ങാൻ ഇടയാക്കും.അങ്ങനെ ഹൃദയത്തിലേക്കുള്ള ഓക്സിജൻ അപര്യാപ്തതയിലേക്ക് നയിക്കുന്നു. അതിനാൽ തണുപ്പുകാലത്ത് ആരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ ചില ഭക്ഷണങ്ങൾ നാം ശീലമാക്കേണ്ടതുണ്ട്.വിറ്റാമിൻ ബി6,വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ അടങ്ങിയ മാതള നാരങ്ങയും,കരോട്ടിനോയിഡുകൾ അടങ്ങിയ ചുവന്ന ക്യാപ്സിക്കവും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ,ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവ വലിയ രീതിയിൽ അടങ്ങിയ ബ്രോക്കോളി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.മധുരക്കിഴങ്ങ് ക്യാരറ്റ് എന്നിവയുടെ ജ്യൂസിൽ നിന്ന് ശരീരത്തിന് പൊട്ടാസ്യം ലഭിക്കുന്നു.ഈ പൊട്ടാസ്യം ഹൃദയത്തിന് ഗുണം ചെയ്യുകയും അമിതമായ ടെൻഷൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.ക്യാരറ്റ് സ്ഥിരമായി കഴിക്കുന്നത് കണ്ണുകളെ സംരക്ഷിക്കുകയും തിമിരം വരുന്നത് തടയുകയും ചെയ്യുന്നു.
വിറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തെ ബാക്ടീരിയകളിൽ നിന്ന് രക്ഷിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നു.കൂടാതെ സിട്രസ് പഴങ്ങളിൽ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനുള്ള പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.ഓട്സ് തണുപ്പുകാലത്ത് കഴിക്കുന്നത് പലതരത്തിലുള്ള രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ആൻറി ഓക്സൈഡുകൾ നാരുകൾ എന്നിവ അടങ്ങിയ ഓട്സ് ശരീരത്തിന് വളരെ നല്ലതാണ്.