വിവാഹത്തിനുശേഷം മിക്ക ദമ്പതികളും ഒരു കുഞ്ഞിനായി വളരെയധികം കാത്തിരിക്കുകയും ആഗ്രഹിക്കുകയും ചെയ്യാറുണ്ട്.അതുപോലെതന്നെ വളരെ പ്രധാനമാണ് ഗർഭകാലത്ത് ഗർഭിണിയുടെ ആരോഗ്യവും ഭക്ഷണരീതികളും.കാരണം ഗർഭധാരണത്തിന് ശേഷം ആദ്യത്തെ മൂന്നുമാസം അബോർഷൻ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇത്തരത്തിൽ അബോഷൻ സംഭവിക്കുന്നത് നമ്മുടെ തെറ്റുകൾ മൂലം ഉണ്ടാകുന്ന കാരണങ്ങളും സ്വാഭാവിക കാരണങ്ങളും മൂലമാകാം. ആദ്യത്തെ മൂന്നുമാസത്തെ അതിജീവിക്കുന്നതോടെ അബോർഷൻ സാധ്യതകൾ കുറയുകയാണ് ചെയ്യുന്നത്.
കുഞ്ഞിൻറെ ശരീരത്തിലെ കൃത്യമല്ലാത്ത ക്രോമസോമുകളുടെ എണ്ണം മൂലവും ഗർഭകാലയളവിൽ അബോർഷനുകൾ സംഭവിച്ചേക്കാം.ക്രോമസോമുകളുടെ കേടുപാടുകൾ അല്ലെങ്കിൽ തെറ്റായ എണ്ണം കുഞ്ഞിന്റെ ശരിയായ വളർച്ചയ്ക്ക് തടസ്സമാകുന്നു.കൂടാതെ ഗർഭിണിയുടെ പ്രായം കൂടുന്നതനുസരിച്ച് ക്രോമസോം പ്രശ്നങ്ങളും അബോർഷൻ സാധ്യതകളും വർദ്ധിച്ചേക്കാം.ഒരു ഗർഭധാരണ കാലയളവ് പൂർണ്ണ ഘട്ടത്തിലേക്ക് എത്തിച്ച് കുഞ്ഞിനെ പ്രസവിക്കുന്നതിൽ അമ്മയുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്.സൈറ്റോമെഗലോവൈറസ് പോലുള്ള അണുബാധ,എച്ച്ഐവി അല്ലെങ്കിൽ സിഫിലിസ് പോലുള്ള ലൈംഗികമായി പകരുന്ന അണുബാധകൾ.
തൈറോയ്ഡ് രോഗം,സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾ തുടങ്ങിയവ അബോർഷന് കാരണമായേക്കാം.കൂടാതെ ഗർഭധാരണ അവസ്ഥയിലുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ അമ്മയ്ക്കുള്ള പ്രമേഹരോഗം എന്നിവയും അബോർഷൻ സാധ്യതകൾ കൂട്ടുന്നു.വേദനയ്ക്കും വീക്കത്തിനുമുള്ള നോൺ സ്റ്റിറോയ്ഡൽ ആൻറി ഇൻഫ്ലമേറ്ററി മരുന്നുകൾ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ,എക്സിമ പോലുള്ള ചില ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കഴിക്കുന്ന ചില മരുന്നുകൾ ആരോഗ്യസ്ഥിതി മോശമാക്കുന്നതിനും പിന്നീട് അബോർഷനിലേക്ക് നയിക്കുന്നു.
ചില തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും അബോർഷനിലേക്ക് നയിച്ചേക്കാം.ചിലതരം കീടനാശിനികൾ,ടിന്നറുകൾ,പെയിന്റുകൾ എന്നിവയും അബോർഷൻ സാധ്യതകൾ കൂട്ടിയേക്കാം. ഗർഭകാലത്ത് കൂടുതലും സ്വന്തം വീടുകളിൽ തന്നെ പാകം ചെയ്ത ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് ഗർഭത്തിൻറെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. കാരണം ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന പലതരത്തിലുള്ള വിഷബാധകൾ അബോർഷനിലേക്ക് നയിച്ചേക്കാം.കൂടാതെ പഴകിയ മാംസം കഴിക്കുന്നത് മൂലവും അണുബാധകൾ ഉണ്ടാകാവുന്നതാണ്.