പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായി ഉദ്ഘാടനത്തിന് എത്തിയ മലയാളികളുടെ പ്രിയതാരം ഹണി റോസിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ മലയാളികളുടെ സ്വന്തം സണ്ണി ലിയോൺ എന്നറിയപ്പെടുന്ന താരമാണ് ഹണി റോസ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും ഉദ്ഘാടനങ്ങളിൽ സജീവമാണ് താരം. ഓരോ ഉദ്ഘാടനത്തിനും താൻ പോകുമ്പോൾ ഉള്ള മോഡേൺ ലുക്കുകൾ ആരാധകരുടെ ശ്രദ്ധ കവരാറുണ്ട്. താരം നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്.
എല്ലാ ഫോട്ടോസും ചിത്രങ്ങളും താരം ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ വർഷം റിലീസ് ആയ താരം അഭിനയിച്ച വീരസിംഹ റെഡി എന്ന തെലുങ്ക് ചിത്രത്തിൽ താരം നന്ദമൂരി ബാലകൃഷ്ണ എന്ന സൂപ്പർസ്റ്റാറിന്റെ നായികയായി അഭിനയിച്ച് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. 2005ൽ ബോയ്ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ മണിക്കുട്ടന്റെ നായികയായാണ് താരം സിനിമയിൽ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾ താരത്തെ ഇരുകയും നീട്ടിയാണ് സ്വീകരിച്ചത്. ശേഷം തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളിൽ താരം തിളങ്ങി.
ആദ്യ സിനിമയ്ക്ക് ശേഷം മലയാള സിനിമ ചെയ്തു എങ്കിലും പലതും ശ്രദ്ധിക്കപ്പെടാതെ പോയി. ഏഴു വർഷങ്ങൾക്കിപ്പുറം 2012 ഇൽ അനൂപ് മേനോൻ ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. പല ഭാഷകളിലായി 20ലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഉദ്ഘാടനങ്ങൾ ചെയ്യുന്ന താരത്തിനെതിരെ നിരവധി ട്രോളുകളും എത്താറുണ്ട്.
എന്നാൽ ആ ട്രോളുകൾ ഒന്നും തന്നെ താരം കാര്യമായി എടുക്കാറില്ല. തന്നെക്കുറിച്ചുള്ള ഓരോ ട്രോളുകളും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറ്. ഇപ്പോൾ ഇതാ താരൻ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. എപ്പോഴും സെക്സി ലുക്കിലുള്ള ഫോട്ടോഷോട്ടുകൾ ആയിരിക്കും താരം പങ്കുവെക്കുന്നതിൽ അധികവും.