ഹൃതിക് റോഷനും കങ്കണയും തമ്മിലുള്ള പ്രശ്നങ്ങൾ അറിയാത്തവർ ഉണ്ടാകില്ല. ഇരുവരും പ്രണയത്തിലാണെന്നും പിന്നീട് പിരിഞ്ഞുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. പിന്നാലെ കണ്ടത് ബോളിവുഡ്ലേ എക്കാലത്തെയും വലിയ വിവാദങ്ങളിൽ ഒന്നാണ്. ഹൃതിക് റോഷന് എതിരെ അമ്പരക്കുന്ന ആരോപണങ്ങളാണ് അന്ന് തങ്കണ ഉന്നയിച്ചത്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവാദം ചർച്ചയായി മാറാറുണ്ട്. താനും ഹൃതിക്കും പ്രണയത്തിലായിരുന്നു പിന്നീട് പിരിഞ്ഞുവെന്നും കങ്കണ തന്നെയാണ് പറഞ്ഞത്. എന്നാൽ ഹൃതിക് ഇത് നിഷേധിച്ചു. ഉടനെ തെളിവിനായി തങ്ങൾക്കിടയിൽ ഉണ്ടായി ഇമെയിൽ ചാറ്റുകളുടെ വിവരങ്ങൾ കങ്കണ പുറത്തുവിട്ടു.
ഇതോടെ ഹൃതിക് കോടതിയെ സമീപിക്കുകയായിരുന്നു. താൻ എന്ന വ്യാജേന മറ്റാരോ ആണ് ചാറ്റ് നടത്തിയത് എന്നാണ് ഹൃതിക് പറഞ്ഞത്. സംഭവം കേസ് ആയതോടെ കങ്കണ ഹൃതിക് റോഷന് എതിരെ രംഗത്ത് എത്തി. ജീവിതത്തിൽ മൂവോൺ ചെയ്യാൻ കഴിയാത്തവൻ എന്നായിരുന്നു കങ്കണയുടെ പരിഹാസം. അവന്റെ കണ്ണീർ കഥകൾ വീണ്ടും തുടങ്ങി. ഞങ്ങളുടെ പ്രണയം തകർന്നിട്ട് വർഷങ്ങൾ ഒരുപാട് ആയി. പക്ഷേ മൂവ് ഓൺ ആകാനോ, മറ്റൊരു സ്ത്രീയെ ഡേറ്റ് ചെയ്യാനോ അവൻ തയ്യാറായിട്ടില്ല. ഞാൻ ജീവിതത്തിൽ വീണ്ടും പ്രതീക്ഷ കണ്ടെത്താൻ തുടങ്ങിയപ്പോഴും അവൻ പഴയ നാടകം ആരംഭിച്ചു. ഒരു ചെറിയ അഫയറിന്റെ പേരിൽ എത്രനാൾ ഹൃതിക് കരയും എന്നാണ് കങ്കണ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
മറ്റൊരു മാധ്യമങ്ങൾ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ കങ്കണ പറഞ്ഞത് ഹൃതിക്കിന് സ്വന്തമായി പ്രശ്നങ്ങളെ നേരിടാൻ ആകില്ല എന്നാണ്. എന്തുകൊണ്ടാണ് ഇന്ത്യൻ പുരുഷന്മാർ അവനവന് വേണ്ടി സംസാരിക്കാത്തത്. അയാൾക്ക് 43 വയസ്സുണ്ട്. പക്ഷേ എന്തിനാണ് എപ്പോഴും അവന്റെ അച്ഛൻ വന്ന് രക്ഷപ്പെടുത്തുന്നത്. എത്രനാൾ അച്ഛൻറെ പിന്നിൽ ഒളിക്കും. അവൻ മുതിർന്ന വ്യക്തിയാണ്. സ്വന്തം വിവാദങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ പറ്റും. അത് വളരെ ചെറിയ വിവാദമാണെന്നും എന്തിനാണ് ഇപ്പോൾ മക്കൾക്ക് വേണ്ടി അച്ഛനമ്മമാർ വരുന്നത് എനിക്ക് മനസ്സിലാകുന്നില്ലെന്നും ആണ് കങ്കണ പറഞ്ഞത്. അന്നത്തെ വാദപ്രതിവാദങ്ങൾ ആരുടെ ഭാഗത്താണ് വസ്തുത എന്നത് ഇന്നും ആരാധകർക്ക് അറിവില്ലാത്ത കാര്യമാണ്.
എന്തായാലും കങ്കണയുമായുള്ള വിവാദത്തെ അതിജീവിച്ച ഹൃതിക് റോഷൻ ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തിയിരിക്കുകയാണ്. നടിയും ഗായികയുമായ സഭ ആണ് ഹൃതിക്കിൻ്റെ കാമുകി. ഇരുവരും ഒരുമിച്ച് പരിപാടികളും മറ്റും എത്തുന്നത് പതിവാണ്. ഹൃതിക്കിൻ്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സഭയ്ക്ക് ഉള്ളത്. ഇരുവരും വിവാഹം കഴിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം കങ്കണക്ക് കരിയറിൽ ഇത് തിരിച്ചടികളുടെ സമയമാണ്. അവസാനം പുറത്തിറങ്ങിയ സിനിമകൾ പരാജയപ്പെട്ടു.