ബാലതാരമായി മലയാളികൾക്ക് മുന്നിലെത്തിയ നടിയാണ് ഡിംപിൾ റോസ്. ഇപ്പോൾ വിവാഹവും പ്രസവവും എല്ലാം കഴിഞ്ഞ് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഡിംപിൾ റോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരം തന്നെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത്. മകൻ പാച്ചു തന്നെയാണ് ഡിംപിൾ പ്രധാന വിശേഷം. മകനോടൊപ്പം ഉള്ള ഓരോ നിമിഷങ്ങളും പ്രേക്ഷകരെ കൂടി കാണിക്കാൻ താല്പര്യപ്പെടുന്ന നടിയാണ് ഡിംപിൾ. ഗർഭകാലത്തും ഡിംപിൾ യൂട്യൂബ് വീഡിയോകളും ആയി സജീവമായിരുന്നു. കൃത്യമായി ഇടവേളകളിൽ വീഡിയോകൾ പങ്കുവെച്ചിരുന്ന ഡിംപിൾ പെട്ടെന്ന് ഒരു ദിവസം സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷമായി.
പിന്നീട് ഒരു ഇടവേളക്കുശേഷമാണ് നടി യൂട്യൂബ് വീഡിയോകൾ വീണ്ടും പങ്കുവെക്കാൻ തുടങ്ങിയത്. കാരണം തിരക്കിയപ്പോൾ പ്രസവവും മകൻറെ ജനനവും എല്ലാം പ്രതീക്ഷിച്ചത് പോലെയെല്ലാ നടന്നതെന്നും, കുറച്ചു മാസങ്ങളായി ജീവിതം ആശുപത്രിയിൽ തന്നെയായിരുന്നു എന്നും, ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നും ഡിംപിൾ വ്യക്തമാക്കി. ഇരട്ടക്കുഞ്ഞുങ്ങളാണ് ഡിംപിളിന് പിറന്നത് കാര്യങ്ങൾ വളരെ മോശമായി അവസ്ഥയിലേക്ക് എത്തിയതിനാൽ ഡോക്ടർമാർ പറഞ്ഞതിന് മുമ്പ് പ്രസവം നടന്നു. അതിന്റേതായ പ്രശ്നങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ഉണ്ടായിരുന്നു. രണ്ട് ആൺ കുഞ്ഞുങ്ങളാണ് ഡിംപിളിന് പിറന്നത്. പക്ഷേ അതിലൊരാളുടെ ജീവൻ പിടിച്ചുനിർത്താൻ മാത്രമേ ഡോക്ടർമാർക്ക് സാധിച്ചുള്ളൂ.
ഒരു കുഞ്ഞു ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. കെസ്റ്റർ എന്നാണ് ആ കുഞ്ഞിനെ വിളിക്കുന്നത്. പാച്ചു മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് സുഖം പ്രാപിച്ച് വീട്ടിലേക്ക് എത്തിയത്. ഇന്ന് പാച്ചുവിന് രണ്ടു വയസ്സാണ് പ്രായം. ഡിംപിളിന്റെ എല്ലാമെല്ലാം പാച്ചു ആണ്. മിറാക്കിൾ ബേബി എന്നാണ് മകനെ ഡിംപിൾ വിശേഷിപ്പിക്കാറുള്ളത്. പാച്ചുവിന്റെ പിറന്നാൾ ദിനം എന്ന് പറയാനല്ല പകരം താനൊരു അമ്മയായി ദിവസം എന്ന് പറയാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് പാച്ചുവിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് പഴയ ഓർമ്മകൾ പങ്കുവെച്ച വീഡിയോയിൽ ഡിംപിൾ പറഞ്ഞത്. മറക്കാൻ കഴിയാത്ത ദിവസങ്ങൾ എന്ന തലക്കെട്ടയോടെയാണ് ഡിംപിൾ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കെസ്റ്റർ നഷ്ടപ്പെട്ടിട്ട് രണ്ടുവർഷമായില്ലേ ഇനി അതൊക്കെ മറന്ന് ജീവിക്കാൻ പലരും പറയാറുണ്ടെങ്കിലും ഓരോ വർഷം കഴിയുന്തോറും കെസ്റ്ററിന്റെ വേർപാടിന്റെ വേദന ഉള്ളിൽ വർദ്ധിച്ചു വരികയാണെന്നും ഡിംപിൾ പറയുന്നു. രണ്ടുവർഷം മുമ്പ് മെയ് 30നാണ് എമർജൻസിയായി ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. അവിടെന്നു അങ്ങോട്ട് പാച്ചുവിന് ഒരു വയസ്സാകുന്നത് വരെ ഭയങ്കരമായ ഒരു സ്ട്രഗ്ലിംഗ് പീരീടിലൂടെയാണ് കടന്നു പോയത്. പ്രസവത്തിനുശേഷം ഒരുപാട് ദിവസം പാച്ചുവിനെ കാണാൻ സാധിക്കുമായിരുന്നില്ല. അവന് ഒരു വയസ്സാകുന്നത് വരെ കുഞ്ഞിന് കാഴ്ചയ്ക്ക് കുഴപ്പമുണ്ടാകുമോz നടക്കാൻ കഴിയുമോ, കാതിന് കുഴപ്പം ഉണ്ടാകുമോ വേറെ എന്തെങ്കിലും പ്രശ്നങ്ങൾ വരുമോ എന്നതെല്ലാം സംബന്ധിച്ച് ടെൻഷൻ ആയിരുന്നു.
ആ കൺഫ്യൂഷനിൽ നിന്നാണ് പാച്ചുവിന്റെ ആദ്യ പിറന്നാൾ ഞങ്ങൾ ആഘോഷിച്ചത്. അവനു രണ്ടു വയസ്സായതോടെ എൻറെ അത്തരത്തിലുള്ള ടെൻഷൻ എല്ലാം മാറി. അവനെ പോലൊരു മകനെ തന്നതിന് ദൈവത്തിന് ഞാൻ നന്ദി പറയുന്നു എന്നാണ് മകൻറെ പിറന്നാള് ദിനത്തിൽ പങ്കുവെച്ച വീഡിയോയിൽ ഡിംപിൾ പറയുന്നത്. ഒരു കുഞ്ഞു നഷ്ടപ്പെട്ട വേദന എത്ര വർഷം കഴിഞ്ഞാലും എത്ര മക്കൾ ഉണ്ടായാലും ഒരമ്മയ്ക്ക് എന്നും തീരാ വേദനയായി ഉണ്ടാകുമെന്നാണ് ഒരാളുടെ കമന്റ്. പാച്ചുവിനും ടിമ്പിളിനും നന്മകൾ നേർന്നു ചിലർ കമൻറുകൾ കുറിച്ചിട്ടുണ്ട്.