മലയാള പ്രേഷകർ വളരെയധികം ഇഷ്ടപ്പെടുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. വീട്ടിൽ എല്ലാവരും താരങ്ങളാണെന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിൻറെ പ്രത്യേകത. ഭാര്യ സിന്ധു കൃഷ്ണക്കും നാല് പെൺമക്കൾക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. യൂട്യൂബ് ചാനലുമായി സജീവമാണ് അഞ്ചുപേരും. അതുകൊണ്ടുതന്നെ ആ വീട്ടിലെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ അറിയാറുണ്ട്. കൃഷ്ണകുമാറിനും സ്വന്തമായ ഒരു യൂട്യൂബ് ചാനൽ ഉണ്ട്. എന്നാൽ വല്ലപ്പോഴും മാത്രമാണ് നടൻ അതിൽ വീഡിയോകളുമായി എത്താറുള്ളത്. അതേസമയം ജീവിതത്തിലെ നല്ല മുഹൂർത്തങ്ങളും ഓർമ്മകളുമൊക്കെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കൃഷ്ണകുമാർ പങ്കുവെക്കാറുണ്ട്.
അദ്ദേഹത്തിൻറെ പുതിയൊരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. അച്ഛനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 100 വയസ്സ് തികഞ്ഞേനെ എന്നാണ് കൃഷ്ണകുമാർ പറയുന്നത്. അച്ഛനുമായി ഉണ്ടായ വഴക്കുകളെ കുറിച്ചും അദ്ദേഹം ഓർക്കുന്നുണ്ട്. കഴിഞ്ഞദിവസം യാത്രക്കിടയിൽ ഫോണിലെ ഫോട്ടോ ഗാലറിയിലൂടെ ഒരു രസത്തിന് ഫോട്ടോകൾ നോക്കി പോയപ്പോൾ അച്ഛൻറെ പാസ്പോർട്ടിന്റെ ഒരു ഫോട്ടോ കണ്ടു. അതിൽ അച്ഛൻറെ ജനന തിയതി നോക്കിയപ്പോൾ ജൂൺ 19 1923 അതായത് 100 വർഷങ്ങൾക്കു മുൻപാണ് അച്ഛൻ ജനിച്ചത്. ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇന്നലെ അച്ഛന് നൂറു വയസ്സ്.
കുറെ ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി. ചെറു പ്രായത്തിൽ അച്ഛൻ ഹീറോ ആയിരുന്നു എന്നും എല്ലാത്തിനും അച്ഛൻ വേണം. എന്നാൽ കാലം കടന്നു പോയപ്പോൾ ചില സാഹചര്യങ്ങൾ ഞങ്ങൾക്കിടയിൽ കടുത്ത സംഘർഷങ്ങൾ സൃഷ്ടിച്ചു. പലപ്പോഴും ഇരുഭാഗത്തുനിന്ന് അതിര് കടന്നുപോയത് ഇപ്പോൾ ദുഃഖത്തോടെ ഓർക്കുന്നു. എൻറെ അച്ഛൻ എന്നെ ഇഷ്ടപ്പെട്ടത് പോലെ എനിക്ക് എന്റെ മക്കളെയും ഇഷ്ടമാണ്. ഇന്ന് അവരൊക്കെ വളർന്നു വലുതായി അവരുടേതായ ജീവിതം ആരംഭിച്ചു. ഇടയ്ക്കൊക്കെ മക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അവർ അവരുടെ യോജിപ്പ് ശക്തമായി പ്രകടിപ്പിക്കും.
മനസ്സ് പെട്ടെന്ന് എന്നെ ഓർമ്മപ്പെടുത്തും, നിൻറെ മക്കൾ ചെറിയ കാര്യങ്ങൾ പറയുമ്പോൾ നിനക്ക് കടുത്ത മാനസിക വേദന തോന്നുന്നുണ്ടെങ്കിൽ അപ്പോൾ ഇതിന്റെ എത്ര ഇരട്ടി ശക്തിയിൽ നീ നിൻറെ അച്ഛനോട് പ്രതികരിച്ചപ്പോൾ അതും വളരെ പ്രായംചെന്ന അച്ഛന് എത്രമാത്രം വേദന ഉണ്ടാക്കി കാണും ഇതൊക്കെ അച്ഛനുണ്ടായിരുന്നെങ്കിൽ പറയണമെന്ന് ആഗ്രഹമുണ്ടെന്നും ആഗ്രഹിക്കാൻ മാത്രമേ കഴിയൂ എന്നാണ് സത്യം. അതൊരു വേദനയാണെന്നും അത് തീർക്കാൻ പറ്റുന്നതാണെങ്കിൽ നമ്മുടെ ഈഗോ, അഹംഭാവം, ദുരഭിമാനം എന്തുവേണമെങ്കിലും വിളിച്ചോളൂ അതൊക്കെ മാറ്റിവെച്ച് എന്തിനും ചിലപ്പോൾ ശരി നമ്മുടെ ഭാഗത്തായിരിക്കും.
എന്നാലും എല്ലാം പറഞ്ഞ് തീർത്ത് ക്ഷമിച്ച് സ്നേഹത്തിൽ പോകാൻ ശ്രമിക്കുക എന്നും, ജീവിതത്തിൽ സമാധാനമുണ്ടാകും ഇല്ലെങ്കിൽ ചില ഓർമ്മകൾ നമ്മളെ ജീവിതാവസാനം വരെ വേട്ടയാടും വേദനിപ്പിക്കും. ഇത് എഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു തോന്നൽ അച്ഛൻ ഇത് വേറൊരു ലോകത്തിരുന്ന് വായിക്കുന്നുണ്ടാകും ചിലപ്പോൾ ക്ഷമിച്ചു കാണും എന്നും കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. അടുത്തിടെയാണ് കൃഷ്ണകുമാർ തൻറെ 55 ആം പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സിന്ദു കൃഷ്ണ പങ്കുവെച്ച വീഡിയോയിൽ നടൻ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. അമ്മയുടെ 40കളിൽ ആണ് താൻ ജനിച്ചത് എന്നും, പ്രായത്തിന്റെ അവശതകൾ അമ്മയ്ക്ക് ഉണ്ടെന്നും, ചെറിയ പ്രായത്തിൽ മനസ്സിലാക്കാൻ തനിക്ക് പറ്റിയില്ലെന്ന് ആണ് കൃഷ്ണകുമാർ പറഞ്ഞത്.