42 വയസ്സിലും കരീന കപൂറിന് ബോളിവുഡിൽ ഉള്ള താരത്തിളക്കത്തിന് കോട്ടം വന്നിട്ടില്ല. സമകാലീനരായി മിക്ക നടിമാരുടെയും കരിയർ ഗ്രാഫ് ഇടിഞ്ഞെങ്കിലും കരീനയ്ക്ക് ഇന്നും സിനിമ രംഗത്ത് മുൻനിരയിൽ സ്ഥാനമുണ്ട്. സിനിമ വ്യവസായത്തെ കൃത്യമായി മനസ്സിലാക്കിയ കരീന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾക്ക് തയ്യാറായി. കരീനയുടെ ബോളിവുഡ് ജീവിതത്തെ രണ്ട് ഘട്ടങ്ങളായി കാണാൻ കഴിയും. ഗോസിപ്പുകളിൽ നിന്നും പരമാവധി മാറിനിൽക്കുന്ന കരീനയാണ് ഇന്ന് ആരാധകർ കാണുന്നത്. എന്നാൽ നടിയുടെ തുടക്കകാലം ഇങ്ങനെ ആയിരുന്നില്ല. കാര്യങ്ങൾ തുറന്നടിച്ചു പറയുന്ന വിവാദങ്ങളെയോ ഗോസിപ്പുകളെയോ ഗൗനിക്കാതെ താരമായിരുന്നു ഒരുകാലത്ത് കരീന.
അക്കാലത്ത് ഗോസിപ്പുകൾ കരീനയെ തേടി തുടരെ വരുമായിരുന്നു. ഷാഹിദ് കപൂർ മായുള്ള പ്രണയവും വേർപിരിയലും ആണ് ഇതിൽ കോളിളക്കം സൃഷ്ടിച്ച സംഭവം. രണ്ടുപേരും പ്രണയബന്ധം അവസാനിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും ഇടയ്ക്കിടെ ഈ വിഷയം ചർച്ച ആകാറുണ്ട്. കരിയറിന്റെ തുടക്കകാലത്ത് കരീനയെ വലച്ച മറ്റൊരു ഗോസിപ്പ് ആയിരുന്നു ഹൃതിക് റോഷനുമായി പ്രണയത്തിലാണെന്ന പ്രചരണം. കഭി ഖുശി കഭി ഗം, മേ പ്രേംകി ദിവാനി ഹും തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് ഈ ജോലി ഹിറ്റായി. പിന്നാലെ പ്രണയ ഗോസിപ്പുകളും വന്നു. ഹൃതിക് സൂസൻ ഗാനുമായി വിവാഹജീവിതം തുടങ്ങിയ നാളുകളാണ് നടനെയും കരീനയെയും ചേർത്ത് ഗോസിപ്പുകൾ വരുന്നത്.
അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഗോസിപ്പുകൾ കാരണം പിന്നീട് കരീനയും ഹൃതിക് റോഷനും ഒരുമിച്ച് സിനിമ ചെയ്യേണ്ടത് തീരുമാനിച്ചു. ഹൃതിക് റോഷന്റെ കുടുംബത്തിന്റെ ഇടപെടൽ കൊണ്ടാണ് ഈ തീരുമാനം എടുക്കേണ്ടി വന്നത് എന്നും അന്ന് അബ്യൂഹങ്ങൾ ഉണ്ടായി. തങ്ങൾ പ്രണയത്തിൽ അല്ല എന്ന് ഇരുവരും മാധ്യമങ്ങൾക്ക് മുൻപിൽ ആവർത്തിച്ചിട്ടുണ്ട്. അങ്ങേയറ്റം ബലിശമായ വാർത്തകളാണ് ഇതെന്നായിരുന്നു ഹൃതിക് റോഷൻ്റെ പ്രതികരണം. കരീന തന്നെ പ്രണയിക്കാൻ നിർബന്ധിച്ചു ഞാൻ അവളോട് തന്റെ മുന്നിൽ നിന്ന് പോകാൻ പറഞ്ഞു എന്ന് വരെ ഗോസിപ്പുകൾ വന്നു. എന്നാൽ താൻ ഇത് ഗൗനിക്കുന്നില്ല.
എന്നാൽ കരീനയെ ഇത്തരം പ്രചരണങ്ങൾ ബാധിക്കുന്നതിൽ വിഷമം ഉണ്ടെന്നും അന്ന് ഹൃതിക് പറഞ്ഞിരുന്നു. കരീന വളരെ സ്വീറ്റ് ആയ വ്യക്തിയാണെന്നും എന്നാൽ മാധ്യമങ്ങൾ നടിക്ക് തെറ്റായ പ്രതിച്ഛായകൻ നൽകുന്നു എന്നും ഹൃതിക് പ്രതികരിച്ചിരുന്നു. ഗോസിപ്പുകൾക്കെതിരെ അന്ന് കരീനയും പ്രതികരിച്ചിട്ടുണ്ട്.