മലയാള സിനിമയിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു നിർമ്മാതാവിൽ നിന്ന് 25 കോടി രൂപ ഈടാക്കി എന്ന വാർത്തയിലെ ആൾ താനല്ല എന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. തൻറെ പേര് ചേർത്ത് ഇത്തരം വാർത്ത പ്രസിദ്ധീകരിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് സുകുമാരൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. നേരത്തെ മലയാള സിനിമയിലെ ഒരു നാടൻ കൂടിയായ നിർമ്മാതാവിൽ നിന്ന് വിദേശത്തുനിന്ന് കള്ളപ്പണം സ്വീകരിച്ചതിന്റെ പേരിൽ 25 കോടി രൂപ പിടിയിടാക്കിയെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഈ നിർമ്മാതാവായ നടൻ പൃഥ്വിരാജ് ആണ് എന്ന തരത്തിൽ ചില യൂട്യൂബ് ചാനലുകൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തിയത്. വർത്തമാനകാലത്ത് മാധ്യമ ധാർമികത എന്നത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് പൃഥ്വിരാജ് പറഞ്ഞു. സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളെ താൻ തള്ളിക്കളയാറുണ്ട് എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. എന്നാൽ തീർത്തും വസ്തുത വിരുദ്ധവും, വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു കള്ളം വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാം മാധ്യമ ധർമ്മത്തിന്റെയും പരിധികൾ ലംഘിക്കുന്നതാണ് എന്ന് പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. അതിനാൽ ഈ വിഷയത്തിൽ എല്ലാത്തരത്തിലുള്ള നിയമനടപടികളും സ്വീകരിക്കുമെന്നും താരം പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പിഴയും അടച്ചിട്ടില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും താൻ ഒരുക്കമാണെന്നും താരം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25 കോടി രൂപ അടച്ചുവെന്നും, പ്രൊപ്പഗണ്ട സിനിമകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീർത്തി പരവും വ്യാജവുമായ വാർത്ത ചില ഓൺലൈൻ യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ചത് എൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അധിക്ഷേപകരവും ആണ് എന്നതിനാൽ പ്രസ്തുത ചാനലിന് എതിരെ ശക്തമായ നിയമ നടപടികൾ ഞാൻ ആരംഭിക്കുകയാണ് എന്ന് ബഹുജനങ്ങളെയും എല്ലാ ബഹുമാന മാധ്യമപ്രവർത്തകരെയും അറിയിച്ചുകൊള്ളുന്നു.
വസ്തുതകൾ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ഇതിനു മേൽ തുടർ വാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്വമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളെയും വാർത്തകളെയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണ് ഉള്ളത്. എന്നാൽ തീർത്തും വസ്തുതാ വിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു കള്ളം വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാം മാധ്യമ ധർമ്മത്തിന്റെയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.
ഇനിയും വ്യക്തത വേണ്ടവർക്ക് ഞാൻ ഈ കാര്യത്തിൽ ഒരുതരത്തിലുള്ള പിഴയും അടയ്ക്കേണ്ടി വന്നിട്ടില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. മലയാളത്തിലെ നടൻ കൂടിയായ നിർമാതാവ് വിദേശത്ത് വൻതുക കൈപ്പറ്റിയതിൻ്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് 25 കോടി രൂപ നിർമ്മാണ കമ്പനി പിഴ അടച്ചത്. ദേശ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള പ്രൊപ്പഗാണ്ട സിനിമകളുടെ നിർമ്മാണത്തിന് വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസ്സുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
വിദേശ കള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിർമാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ എത്തുന്നത് എന്നും കേന്ദ്ര ഏജൻസികൾക്ക് മൊഴി ലഭിച്ചിട്ടുണ്ട്. സമീപകാലത്ത് മലയാളത്തിൽ കൂടുതൽ മുതൽമുടക്കിയ നിർമ്മാതാവിനെ ആദായ നികുതി വകുപ്പ് രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ നിർമ്മാതാവിനെ ബിനാമി ആക്കി മലയാള സിനിമയിൽ കള്ളപ്പണം നിക്ഷേപിക്കുന്നത് ആയുള്ള ആരോപണം പരിശോധിക്കാൻ ആണിത്. മലയാളത്തിലെ പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യന്വേഷണ ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം നൽകിയിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് നിർമ്മാതാക്കൾക്കും ചോദ്യം ചെയ്യൽ ഹാജരാകാൻ ഈ ഇടെ നോട്ടീസ് നൽകി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന ചാർട്ടേഡ് അക്കൗണ്ട് മാരുടെ മൊഴിയും രേഖപ്പെടുത്തി.