സംവിധായകൻ ജൂൺ ആന്റണി ജോസഫിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ്. തന്റെ സിനിമ ചെയ്യാനായി പ്രതിഫലം മുൻകൂർ വാങ്ങി പെങ്ങളുടെ കല്യാണം നടത്തിയ ശേഷം പെപ്പെ സിനിമയിൽ നിന്നും പിന്മാറി എന്നാണ് ജൂഡ് ആരോപിച്ചത്. ഇതിനെതിരെയാണ് പെപ്പെ പത്രസമ്മേളനത്തിലൂടെ മറുപടി നൽകിയിരിക്കുന്നത്. പിന്നാലെ പെപ്പെയുടെ അമ്മ ജൂഡിനെതിരെ കേസ് നൽകുകയും ചെയ്തിട്ടുണ്ട്. താൻ പണം വാങ്ങിയതിന്റെയും തിരിച്ചു നൽകിയതിന്റെയും വിവരങ്ങളും പെപ്പെ പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ടു. പെങ്ങളുടെ വിവാഹത്തിനും ഒരു വർഷം മുൻപായിരുന്നു പണം തിരികെ നൽകിയത്. പത്രസമ്മേളനത്തിൽ പെപ്പെ പറഞ്ഞ വാക്കുകളുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്;
എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തു വേണമെങ്കിലും പറയാം. അതിനുള്ള അഭിപ്രായ സ്വാതന്ത്രം അദ്ദേഹത്തിന് ഉണ്ടെന്നാണ് പെപ്പെ പറയുന്നത്. എന്നാൽ എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് രണ്ടുദിവസം ഞാൻ മിണ്ടാതിരുന്നത് എന്നും പെപ്പെ പറയുന്നു. സോഷ്യൽ മീഡിയയിൽ കയറി കുരച്ചു വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത് എന്നും പെപ്പെ പറയുന്നു. എന്നാൽ എൻറെ അനിയത്തിയുടെ വിവാഹം പുള്ളിയുടെ കാശ് മേടിച്ചാണ് നടത്തിയെന്ന ആരോപണം വേദന ഉണ്ടാക്കിയെന്നും പെപ്പെ പറയുന്നു. എൻറെ അമ്മയ്ക്കും സഹോദരിക്കും ഭാര്യക്കും അത് ഏറെ വിഷമം ഉണ്ടാക്കി എന്നും താരം പറയുന്നുണ്ട്. വീട്ടിലെ പരിപാടിക്ക് പോകുമ്പോൾ ബന്ധുക്കൾ ചിരിക്കും. നാട്ടുകാർ ചിരിക്കുമെന്ന് പെപ്പെ പറയുന്നു.
സ്വന്തം ചേട്ടൻ പെങ്ങളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചാണ് എന്നത് ആരോപണം എന്നാണ് പെപ്പെ പറയുന്നത്. എൻറെ ഫേസ്ബുക്ക് പേജിൽ മോശം കമൻറുകൾ വന്നു. അത് സാരമില്ല. എന്നാൽ എൻറെ ഭാര്യയുടെ പേജിൽ വരെ മോശം മെസ്സേജുകൾ വരുന്നുവെന്നും പെപ്പെ ചൂണ്ടി കാണിക്കുന്നുണ്ട്. നിങ്ങളുടെ തന്നെ വീട്ടിലെ കുടുംബത്തിനെതിരെ പ്രശ്നം വന്നാൽ എങ്ങനെ പ്രതികരിക്കും എന്നാണ് മാധ്യമപ്രവർത്തകരോട് പെപ്പെ ചോദിക്കുന്നത്. തന്നെ സ്നേഹിക്കുന്നവർക്ക് ഒരു വിശദീകരണം നൽകേണ്ട ബാധ്യത ഉള്ളതിനാൽ ആണ് താൻ വന്നതെന്നും വ്യക്തമാക്കുന്നു. നിർമ്മാതാവിനു പണം തിരികെ നൽകിയ ദിവസം 27 ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18 ജനുവരി 2021.
അവരുടെ പണം ഞാൻ തിരികെ നൽകി ഒരു വർഷത്തിനുശേഷം ആയിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവൽ വെച്ച് പോകാൻ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം എന്നാണ് പണം വാങ്ങി പറ്റിച്ചു എന്ന് ആരോപണത്തിന് പെപ്പെ നൽകുന്ന മറുപടി. ജൂഡിന്റെ സിനിമയിൽ നിന്നും പിന്മാറാൻ ഉണ്ടായ കാരണം പെപ്പെ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ സെക്കൻഡ് ഹാഫിൽ എനിക്ക് ആശയക്കുഴപ്പമുണ്ടായി എന്നാണ് പെപ്പെ പറയുന്നത് എന്നാൽ അതേക്കുറിച്ച് സംസാരിച്ചപ്പോൾ ജൂഡ് ആൻറണി അസഭ്യം പറഞ്ഞു. തുടർന്നാണ് സിനിമയിൽ നിന്നും പിന്മാറിയത് എന്നാണ് പെപ്പെ പറയുന്നത്. അതേസമയം മൂന്നുവർഷം മുമ്പ് ചർച്ച ചെയ്ത് സംഘടനകൾ വഴി പ്രശ്നം പരിഹരിച്ച കാര്യമാണ് ഇപ്പോൾ, എന്തിനാണ് ഇത് ഉയർത്തിക്കൊണ്ടുവന്നത് എന്നും പെപ്പെ ചോദിക്കുന്നുണ്ട്.
ജൂഡിന്റെ സിനിമ താൻ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. അദ്ദേഹത്തോട് ദേഷ്യവും ഇല്ലെന്നും പെപ്പെ വ്യക്തമാക്കുന്നു. ആ സിനിമയ്ക്ക് ലഭിച്ച വിജയം എൻറെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നുവെന്നും പെപ്പെ ആരോപിക്കുന്നു. തന്റെ ഭാവിയെ ബാധിക്കുന്നതാണ് ആരോപണമെന്നും തന്നെ വച്ച് സിനിമ ചെയ്യാൻ നിർമ്മാതാക്കൾ എന്താകും വിചാരിക്കുക എന്നും പെപ്പെ ചോദിക്കുന്നുണ്ട്. ആർ ഡി എക്സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടുവെന്നും പെപ്പെ പറയുന്നു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന് ഒരു സംവിധായകൻ വളർന്നുവരുന്ന സംവിധായകനെ കുറിച്ച് ഇങ്ങനെയാണോ പറയുന്നത് എന്നാണ് പെപ്പെ ചോദിക്കുന്നത്.
എനിക്ക്ക ഴിവില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി കാരണമാണ് കരിയർ ഉണ്ടായത് എന്നുമുള്ള ജൂഡിന്റെ ആരോപണത്തിലും പെപ്പെ മറുപടി നൽകുന്നുണ്ട്. എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എൻറെ യോഗ്യത അളക്കാൻ, ഈ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നു. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നൽകിയത് കൊണ്ട് മാത്രമാണ് ഞാൻ സിനിമയിൽ വന്നത് എന്ന് അദ്ദേഹം പറയുന്നു. സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നൽകിയാണ് എല്ലാവരും സിനിമയിലെത്തുന്നത്. ഞാൻ മാത്രമല്ല എന്നായിരുന്നു പെപ്പെയുടെ മറുപടി.
View this post on Instagram