ഐഡിയ സ്റ്റാർ സിംഗർ മത്സരാർത്ഥിയായി മലയാള ഗാനരംഗത്തേക്ക് കടന്നുവന്ന ഇപ്പോൾ ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൻറെ സംഗീത സംവിധായകനായി മലയാളികളുടെ മനം കവർന്ന പ്രതിഭയാണ് ഹിഷാം അബ്ദുൾ വഹാബ്. ഉയർച്ചകളിലൂടെയും താഴ്ചകളിലൂടെയും പല ബുദ്ധിമുട്ടുകൾ നിറഞ്ഞ ഹിഷാമിൻറെ കരിയർ ഇപ്പോൾ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടി നിൽക്കുകയാണ്.വീനീത് ശ്രീനിവാസൻ ചിത്രം ഹൃദയം തിയേറ്ററുകളിൽ മികച്ച വിജയം നേടിയപ്പോൾ ചിത്രത്തിലെ ഗാനങ്ങൾ ഏറെ ഹിറ്റായിരുന്നു.
ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻറെ കരിയറിനെക്കുറിച്ച് ഹിഷാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.’അവസരം ആരും വീട്ടിൽ കൊണ്ടുവന്ന് തരില്ലെന്നും അത് ചോദിക്കുന്നത് തൻറെ ജോലിയുടെ ഭാഗമാണ്’ എന്നുമാണ് ഹിഷാം പറഞ്ഞത്. താൻ ഏതാണ്ട് മലയാളത്തിലെ എല്ലാ സംഗീതസംവിധായകരോടും അവസരം ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞു.’കദം ബഡാ’എന്ന സംഗീത ആല്ബത്തിലൂടെയാണ് ഹിഷാം തൻറെ സംഗീത ജീവിതത്തിന് തുടക്കമിടുന്നത്.
ഹൃദയം എന്ന ചിത്രത്തിലെ തൻറെ സംഗീത ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട് തന്റെ ജീവിതം ഹൃദയത്തിന് ശേഷമാണ് തന്റെ ജീവിതം ഏറെ മാറിയതെന്നും ആണ് ഹിഷാം പറയുന്നു.സൗദിയിൽ സംഗീതഞ്ജരുടെ കുടുംബത്തിൽ ജനിച്ച ഹിഷാം വളരെ ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും കർണാടക, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ പ്രൊഫഷണൽ പരിശീലനം നേടുകയും ചെയ്തു. ഓഡിയോ എഞ്ചിനീയറിംഗിൽ ഡിപ്ലോമ,ഓഡിയോ പ്രൊഡക്ഷനിൽ ബിരുദവും ഹിഷാം പൂർത്തിയാക്കിയിട്ടുണ്ട്.
2007ലാണ് ഹിഷാം ഐഡിയ സ്റ്റാർ സിംഗർ എന്ന ജനപ്രിയ റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്. അവിടെനിന്നാണ് സിനിമാരംഗത്തെ സംഗീത ജീവിതത്തിന് തുടക്കമാകുന്നത്.നിരവധി പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഹിഷാം 2018ൽ ലൈവ് വിത്ത് മ്യൂസിക് എന്ന അക്കാദമി സ്ഥാപിക്കുകയും സൗണ്ട് പ്രൊഡക്ഷനെ പറ്റി ക്ലാസുകൾ എടുക്കുകയും ചെയ്തിരുന്നു. ഹൃദയത്തിനുവേണ്ടി ഹിഷാം ചിട്ടപ്പെടുത്തിയ 15 ഗാനങ്ങളുള്ള സൗണ്ട് ട്രാക്ക് ഏറെ ഹിറ്റായിരുന്നു.ആയിഷ സഫ ആണ് ഹിഷാമിന്റെ ജീവിത സഖി.2018ലാണ് ഇരുവരും വിവാഹിതരായത്.