ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെ അടുക്കുംതോറും ആരാധകർ കൂടിവരുന്ന മത്സരാർത്ഥിയാണ് അഖിൽ മാരാർ. ഫാമിലി വീക്ക് കൂടി കഴിഞ്ഞതോടെ കൊച്ചുകുട്ടികൾ പോലും അഖിലിന്റെ ആരാധകരായി മാറി. ബിഗ് ബോസ് വീട്ടിലെ പ്രകടനം മാറ്റി നിർത്തിയാൽ എത്ര മികച്ച ഒരു കുടുംബനാഥനാണ് അഖിൽ എന്നത് അദ്ദേഹത്തിൻറെ ഭാര്യയും രണ്ട് ഓമന കുഞ്ഞുങ്ങളും താരത്തെ കാണാൻ ബിഗ് ബോസ് വീട്ടിൽ അതിഥികളായി എത്തിയപ്പോൾ പ്രേക്ഷകർക്ക് മനസ്സിലായി. ഇതുവരെ അഖിൽ സംവിധാനം ചെയ്തിരിക്കുന്നത് ഒരു സിനിമയാണ്. ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ അഖിൽ ചാനൽ ചർച്ചകളിലെ രാഷ്ട്രീയ നിരീക്ഷകൻ കൂടി ആയിരുന്നു. ഒരു സിനിമയിൽ മാത്രമേ അഖിൽ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുള്ളൂ. അത് ഡോക്ടർ ബിജുവിന്റെ ‘പേര് അറിയാത്തവ’രാണ്.
പലയിടത്തും ഷൂട്ടിംഗ് നടക്കുമ്പോൾ അവിടെ പോയി നിന്ന് കാര്യങ്ങളൊക്കെ നോക്കി പഠിച്ചതാണെന്നാണ് അഖിൽ സിനിമ ജീവിതത്തെക്കുറിച്ച് സംസാരിച്ചു പറഞ്ഞിട്ടുള്ളത്. കൊല്ലം ഫാത്തിമ കോളേജിൽ ബി എസ് സി മാക്സ് പഠനത്തിനുശേഷം ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയിൽ റെപ്രസെന്ററ്റീവ് ആയി ജോലി ചെയ്തിരുന്നു. തുടർന്ന് മറ്റൊരു പ്രമുഖ മെഡിക്കൽ കമ്പനിയിൽ മാനേജർ ആയി ജോലി ലഭിച്ചു. സർക്കാർ ജോലി വരെ കയ്യെത്തും ദൂരത്ത് നിന്നിട്ടും അതെല്ലാം ഉപേക്ഷിച്ചാണ് സിനിമയിലേക്ക് എത്തിയത്. എന്നാൽ ഇതുവരെയും തനിക്ക് ഒരു സെൻറ് ഭൂമി പോലും സ്വന്തമായി ഇല്ലെന്ന് പറയുകയാണ് അഖിൽ മാരാർ. പ്രിയ സുഹൃത്ത് ഷിജുവിനോടും നാദിറയോടും സംസാരിക്കാതെയാണ് തൻറെ ആസ്തിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാലും മക്കൾക്ക് വേണ്ടത് ഭാര്യയുടെ വീട്ടുകാർ ചെയ്തുകൊടുക്കും എന്ന വിശ്വാസം ഉണ്ടെന്നാണ് തൻറെ ആശ്വാസം എന്നും അഖില്മാരാർ പറയുന്നു. ഫിനാൻഷ്യലി നിങ്ങളെക്കാൾ ഏറ്റവും വീക്ക് ഞാനാണ്. സത്യസന്ധമായി പറഞ്ഞതാണ്. ഞാൻ കള്ളം പറയാറില്ല. എൻറെ ആസ്തി പറഞ്ഞാൽ എനിക്കൊരു സെൻറ് ഭൂമിയില്ല. എൻറെ കയ്യിലുള്ള വാഹനം എന്റെ സുഹൃത്ത് അവന്റെ പേരിൽ ലോണെടുത്ത് തന്നതാണ്. അത് ഞാനിപ്പോൾ പണിയെടുത്ത് അടച്ചു കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ ആ വാഹനവും എനിക്കില്ല. എനിക്ക് ഒന്നുമില്ല സീറോ ആണ് എൻറെ ഇൻവെസ്റ്റ്മെന്റ്. എൻ്റെ അനിയനാണ് വീട്. എൻറെ വീട്ടിലുള്ള ഒരു സെൻറ് ഭൂമി പോലും വേണ്ടെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. 15 സെൻറ് സ്ഥലവും വീടും അനിയൻ ഉള്ളതാണ്.
പിന്നെ ഞാൻ ടെൻഷൻ അടിക്കാത്തത് എന്താണെന്ന് വെച്ചാൽ എൻറെ ഭാര്യയുടെ കുടുംബം അത്യാവശ്യം ആസ്തിയുള്ള കുടുംബമാണ്. അതുകൊണ്ട് ഞാൻ ഈ നിമിഷം മരിച്ചു പോയാലും എൻറെ മക്കൾക്ക് ഭാവിയിൽ ജീവിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല എന്നൊരു ചിന്ത എനിക്കുണ്ട്. പക്ഷേ ഞാൻ ഭയങ്കര ഹാപ്പിയാണ്. പൈസയുള്ളവനെ പോലെയാണ് ജീവിച്ചിട്ടുള്ളത്. നാളെയും അങ്ങനെ ജീവിക്കും. മാക്സിമം ലാവിഷ് ആയി എല്ലാ ഹാപ്പിനെസ്സ് ആണ് ഞാൻ ജീവിക്കുന്നത്. ശോഭ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ പറയുന്നത് തള്ള് ആണെന്ന്. അത് മനസ്സിൽ പകയുള്ളതുകൊണ്ടാണ് എന്നും അഖിൽ പറയുന്നു.
പകയോടെ ജീവിച്ചിട്ട് കാര്യമില്ല എന്നും അഖിൽ പറയുന്നുണ്ട്. ബിഗ് ബോസ് അഞ്ചാം സീസണിലെ വിജയ് അഖിൽ ആയിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. സെറീന, ജുനൈസ്, ശോഭ, ഷിജു, റെനീഷ, നാദിറ അഖിൽ എന്നിവരാണ് ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ. റിനോഷ് ജോർജ്, അനിയൻ മിഥുൻ എന്നിവരാണ് ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത്. ഏറ്റവും കൂടുതൽ ഹേറ്റേഴ്സുമായി ഹൗസിലേക്ക് എത്തിയ മത്സരാർത്ഥി കൂടിയാണ് അഖിൽ മാരാർ.