ബിഗ് ബോസ് ഹൗസിൽ നിന്നും അവസാനമായി പുറത്തേക്ക് വന്ന മത്സരാർത്ഥിയാണ് അനിയൻ മിഥുൻ. ഈ സീസണിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കിയ മത്സരാർത്ഥി ആരാണെന്ന് ചോദിച്ചാൽ അത് അനിയൻ മിഥുൻ തന്നെയായിരിക്കും. ഒരു പ്രണയകഥ പറഞ്ഞതിന്റെ പേരിൽ അനിയനെ സോഷ്യൽ മീഡിയയിൽ ഇട്ട് വലിച്ചുകീറുകയായിരുന്നു. അനിയൻ പരിശീലനം നേടി എന്നു പറയുന്ന പ്രശസ്തരായ വുഷു പരിശീലകൻ അടക്കം അനിയനെ തള്ളിപ്പറഞ്ഞതോടെ താരത്തിന്റെ വിശ്വാസത തന്നെയാണ് നഷ്ടപ്പെട്ടത്. മിഥുന്റെ പ്രണയകഥയ്ക്കെതിരെ മോഹൻലാൽ തന്നെ വീക്കിലി എപ്പിസോഡിൽ രംഗത്തെത്തിയതും മേജർ രവി അടക്കമുള്ള സൈനികർ മിഥുന്റെ പ്രണയകഥയെ തള്ളിപ്പറഞ്ഞതും മിഥുന് ബിഗ് ബോസ് വീടിൻറെ അകത്തും പുറത്തും ഒരുപോലെ ക്ഷീണമായി.
പിന്നാലെ മിഥുന്റെ വിഷു ചാമ്പ്യൻഷിപ്പും സംശയത്തിന്റെ നിഴലിൽ ആവുകയായിരുന്നു. ഇതോടെ താരത്തെ ഷോയിൽ നിന്നും പുറത്താക്കുമെന്നും റിപ്പോർട്ടുകൾ വന്നു. മിഥുനെ പുറത്താക്കണമെന്ന് പ്രേക്ഷകരും മുൻ മത്സരാർത്ഥികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർന്നും മിഥന് മുന്നോട്ടു പോകുവാനായി. എന്നാൽ ഫിനാലെ ആഴ്ചയ്ക്ക് മുൻപ് വരെ മിഥുനെ എത്തിച്ച ഭാഗ്യം അവസാനഘട്ടത്തിൽ കൈവിട്ടതോടെയാണ് കഴിഞ്ഞ ആഴ്ച താരം പുറത്തായത്. അതേസമയം മിഥുൻ പുറത്തുവരുന്നതോടെ ഇതുവരെ ഉണ്ടായ വിവാദങ്ങൾക്ക് എല്ലാം മറുപടി ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്.
മിഥുനെ കണ്ടു മടങ്ങിയ മാതാപിതാക്കൾ എയർപോർട്ടിൽ വച്ചും മാധ്യമങ്ങളോട് ഒരക്ഷരവും മിണ്ടിയിരുന്നില്ല. താൻ വന്നശേഷം എല്ലാ പ്രശ്നങ്ങളും പരിഹരിക്കും ആരോടും ഒന്നും മിണ്ടരുത് സംസാരിക്കരുത് എന്ന് പറഞ്ഞാണ് മിഥുൻ ബിഗ് ബോസ് ഹൗസിൽ നിന്നും മാതാപിതാക്കളെ യാത്രയാക്കിയത്. എന്നാൽ ബിഗ് ബോസിന്റെ ഫൈനൽ അടുത്ത ആഴ്ച നടക്കാനിരിക്കെ മത്സരാർത്ഥികളെല്ലാം വീണ്ടും മുംബൈയിലേക്ക് മടങ്ങിയെത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മിഥുനെ ഇപ്പോൾ നാട്ടിലേക്ക് വിട്ടിട്ടില്ല.
ഇപ്പോഴും മിഥുൻ ബിഗ് ബോസ് ക്രൂ മെമ്പേഴ്സിൻറെ കൂടെ തന്നെയാണ് താമസിക്കുന്നത്. മിഥുൻ നാട്ടിലെത്താത്തത് കണ്ട ആരാധകരെല്ലാം മിഥുൻ എവിടെ എന്ന് അന്വേഷിക്കുകയായിരുന്നു. എന്നാൽ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയുമായി താരം തന്നെ ലൈവിൽ എത്തി. തന്നെ ഇത്രയും നാൾ സപ്പോർട്ട് ചെയ്ത ആരാധകരോട് നന്ദി രേഖപ്പെടുത്തിക്കൊണ്ട് താരം ഇനി ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെ കഴിഞ്ഞ് നാട്ടിലേക്ക് വരൂ എന്ന് പറയുകയുണ്ടായി.