ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരം ആണ് നടി ജോമോൾ. ഒരു ബാലതാരമായി ആണ് നടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നടി വെള്ളിത്തിരയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാൾ ആയി മാറി. വളരെ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരം നായിക വേഷം ചെയ്തു തുടങ്ങിയതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ബാലതാരമായി സിനിമയിൽ വന്ന മറ്റുള്ള താരങ്ങൾ ഒന്നും തന്നെ ഇത്രയും വേഗത്തിൽ ഒരുപാട് ആരാധകർ ഉള്ള ഒരു താരമായി മാറിയിട്ടില്ല. മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ച താരം കൂടിയാണ് ജോമോൾ. എന്നാൽ വിവാഹശേഷം മറ്റുള്ള നടിമാരെ പോലെ തന്നെ ജോമോളും അഭിനയം നിർത്തി. അഭിനയം തുടർന്നിരുന്നുവെങ്കിൽ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ തിരക്കുള്ള താരമായി ജോമോൾ മാറുമായിരുന്നു.
കെയർഫുൾ ആണ് ജോമോൾ അഭിനയിച്ച ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ചന്ദ്രശേഖരനെയാണ് ജോമോൾ വിവാഹം ചെയ്തത്. ഗൗരി ചന്ദ്രശേഖരൻ പിള്ള എന്നാണ് ജോമോളുടെ യഥാർത്ഥ പേര്. സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യം കൂടിയാണ് താരം. വിശേഷങ്ങൾ എല്ലാം ഇവർ ആരാധകരുമായി പങ്കിടാറുമുണ്ട്. ഇപ്പോഴിതാ ജോമോൾ പങ്കെടുത്ത കൗമുദി മൂവീസിന്റെ ഒരു അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. മലയാള സിനിമയിലെ അതുല്യ കലാകാരന്മാർ ആയിരുന്ന അന്തരിച്ച താരത്തെക്കുറിച്ച് ജോമോൾ പറയുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എനിക്ക് ഫിലിം ഇൻഡസ്ട്രിയിൽ അങ്ങനെ അടുത്ത കണക്ഷൻ ഒന്നുമില്ല. വിട്ടുപോയവരിൽ പറയുകയാണെങ്കിൽ ഇന്നസെൻറ് അങ്കിൾ, എൻ എഫ് വർഗീസ് അങ്കിൾ മൂന്നാമത് ജിഷ്ണു. ജിഷ്ണുവും ഞാനുമായിട്ട് ഫേസ്ബുക്കിലൂടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ.
എനിക്ക് ഫേസ്ബുക്ക് ഉണ്ടായിരുന്നു ഫേസ്ബുക്കിൽ ഞങ്ങൾ മെസ്സേജ് ചെയ്യുമായിരുന്നു. ജിഷ്ണുവിന് വയ്യാത്ത സമയമായിരുന്നു അത്. ഇപ്പോഴും ടെസ്റ്റ് ചെയ്യുമായിരുന്നു ജിഷ്ണുവിന്റെ ഒരുപാട് പോസ്റ്റുകൾ ഞാൻ വായിക്കാറുണ്ടായിരുന്നു. ഞാൻ അതിനൊക്കെ കമൻറ് ചെയ്യും. അപ്പോൾ ജിഷ്ണു എനിക്ക് മെസ്സേജ് ചെയ്യും. അങ്ങനെയൊക്കെ ആയിരുന്നു ഞങ്ങൾ. ഞാൻ ജിഷ്ണുവിനെ എൻറെ ലൈഫിൽ ആദ്യമായി കാണുന്നത് ജിഷ്ണു മരിച്ചു കിടക്കുമ്പോഴാണ്. അതൊരു വല്ലാത്ത ഷോക്കായിരുന്നു. അറിഞ്ഞ ഉടനെ ഞാൻ ഹോസ്പിറ്റലിൽ പോയി. ലൈഫിൽ മിസ്സ് ചെയ്യുന്നത് ഇവരെയൊക്കെ ആണെന്നും ജോമോൾ പറയുന്നു. മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്ന നടനാണ് ജിഷ്ണു രാഘവൻ. അതുകൊണ്ട് തന്നെ നടന്റെ വേർപാട് വലിയ നോവാണ് പ്രേക്ഷകർക്ക് നൽകിയത്. നടൻ രാഘവന്റെയും ഭാര്യ ശോഭയുടെയും ഏക മകനായിരുന്നു ജിഷ്ണു.
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് താരം എത്തുന്നത്. പിന്നീട് നായകനായും സഹനടനായും എല്ലാം മലയാള സിനിമയിൽ തിളങ്ങുകയായിരുന്നു. സിനിമയിൽ ഒരിടം കണ്ടെത്തുന്നതിന് ഇടയിലാണ് അർബുദരോഗം നടനെ പിടികൂടുന്നത്. രോഗം ഗുരുതരാവസ്ഥയിലേക്ക് പോയപ്പോഴും പിടികൊടുക്കാതെ പൂർണ്ണ ആത്മവിശ്വാസത്തോടെ ജിഷ്ണു പൊരുതി നിന്നു. എന്നാൽ വീണ്ടും രോഗം മൂർച്ഛിച്ചതോടെ 2016 മാർച്ച് 24ന് ജിഷ്ണു ഈ ലോകത്തു നിന്നും വിട പറയുകയായിരുന്നു. ഇന്നും വിടവാങ്ങൽ പ്രേക്ഷകരുടെ മനസ്സിൽ ഒരു വിങ്ങലായുണ്ട്. അവസാനം വരെയും പൊരുതിയായിരുന്നു ആ മടക്കം. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് ജിഷ്ണു അവസാനം അഭിനയിച്ച മലയാള ചിത്രം. 1987 കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയിൽ രംഗപ്രവേശം ചെയ്തത്.