സിനിമ ലോകത്തെ പിന്നാമ്പുറ കഥകൾ പ്രേക്ഷകർക്ക് കൂടുതലായി എത്തിത്തുടങ്ങിയത് സോഷ്യൽ മീഡിയയുടെ വരവോടെയാണ്. മുൻപ് മാസികകളിലൂടെ ആയിരുന്നു ഇത്തരം കഥകൾ പുറത്തുവന്നിരുന്നത്. അതിൽ ഗോസിപ്പുകളും അറിയാത്ത എല്ലാം ഉൾപ്പെടുമെങ്കിലും വളരെ കുറച്ചു മാത്രമേ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഇന്ന് സിനിമ താരങ്ങളും പിന്നാണി പ്രവർത്തകരും ഒക്കെ സ്വന്തം യൂട്യൂബ് ചാനലുകളിലൂടെ തങ്ങളുടെ സിനിമാനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കുന്നുണ്ട്. അതിന് ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്. അത്തരത്തിൽ തമിഴ് സിനിമ ലോകത്തെ പിന്നണി കഥകൾ പങ്കുവെച്ച് ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ബയിൽവൻ രംഗനാഥൻ. നടനും സിനിമ നിരൂപകനുമായ രംഗനാഥൻ പലപ്പോഴും ഇതിന്റെ പേരിൽ വിവാദങ്ങളിലും ചെന്ന് ചാടാറുണ്ട്. ഒരുപാട് വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട് രംഗനാഥന്.
തമിഴ് സിനിമ ലോകത്തെ പ്രമുഖ താരങ്ങളെ കുറിച്ചും അവരുടെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്നതുമായ കാര്യങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് രംഗനാഥൻ പങ്കുവെക്കാറുള്ളത്. ഒരിക്കൽ ഗാനരചയിതാവ് വൈര മുത്തുവിനെയും എ ആർ റഹ്മാന്റെ സഹോദരിയെയും കുറിച്ച് രംഗനാഥൻ പറഞ്ഞത് വൻ വിവാദം സൃഷ്ടിച്ചത്. എ ആർ റഹ്മാന്റെ സഹോദരി രംഗനാഥന് എതിരെ കേസ് നൽകുമെന്ന് പറയുന്ന സാഹചര്യം വരെ ഉണ്ടായി. മണി രത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ പാട്ട് എഴുതാൻ എന്തുകൊണ്ട് വൈര മുത്തുവിനെ അവസരം നൽകിയില്ലെന്ന് പറഞ്ഞുകൊണ്ട് രംഗനാഥൻ പങ്കുവെച്ച വീഡിയോയാണ് വിവാദങ്ങൾക്ക് കാരണമായത്. വൈര മുത്തുവിനെതിരെ ചിന്മയ നടത്തിയ മീ ടൂ പരാതിയെ തുടർന്നാണ് ചിത്രത്തിൽ വൈര മുത്തുവിന് ഗാനം നൽകാത്ത എന്നാണ് രംഗനാഥൻ പറഞ്ഞത്.
മണിരത്നത്തിന്റെ ഭാര്യ സുഹാസിനി ചിന്മയ്ക്ക് പിന്തുണയാണെന്നും ചിന്മയി മണി രത്നവുമായി സംസാരിച്ചിരുന്നു എന്നും നടൻ ആരോപിച്ചു. വൈര മുത്തു സിനിമയ്ക്കായി എഴുതിയ ഗാനം എ ആർ റഹ്മാന്റെ സഹോദരിയും ഗായികയുമായ റൈഹാനയെ കാണിച്ച ഇക്കാര്യം റൈഹാന തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞതാടും രംഗനാഥൻ പറഞ്ഞു. സിനിമയിൽ വൈര മുത്തു ഗാനരചന നിർവഹിച്ചാൽ സംഗീതസംവിധാനം ചെയ്യില്ല എന്ന് റഹ്മാൻ പറഞ്ഞിട്ടുണ്ട് എന്ന് നടൻ വീഡിയോയിൽ പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് രംഗനാഥനെ റൈഹാന പരസ്യമായി മുന്നറിയിപ്പ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് അവർ ട്വിറ്ററിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. ബയിൽവൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. അതിന്റെ കമന്റ് സെക്ഷനിൽ ഉൾപ്പെടെ എനിക്കെതിരെ ചില കമൻറുകൾ ഉണ്ട്.
അത് ചില കുബുദ്ധികളുടെ പരിപാടിയാണ് ഇതിന് മാപ്പ് പറയണമെന്ന് ഞാൻ രംഗനാഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയാൾ അത് സമ്മതിക്കുകയും ചെയ്തു. ഇനി അയാൾ മാപ്പ് പറഞ്ഞില്ലെങ്കിൽ ഞാൻ വെറുതെ വിടില്ല. അയാൾക്കെതിരെ ക്രിമിനൽ കേസും മാനനഷ്ടക്കേസും നൽകും. നിങ്ങൾക്ക് എന്നെ വിശ്വാസമുണ്ടെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു റൈഹാന തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. നിരവധിപേർ ഇതിന് പിന്നാലെ റൈഹാനയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. രംഗനാഥന് എതിരെ വലിയ വിമർശനവും ഉയർന്നു.
അടുത്തിടെ രംഗനാഥൻ മീനയുടെ വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പരാമർശവും ഇത്തരത്തിൽ വലിയ വിവാദമായി മാറിയിരുന്നു. മിനിയും ധനുഷും വിവാഹിതരാകും ഇല്ലെങ്കിൽ ലിവിങ് ടുഗെതർ ആരംഭിക്കുമെന്നാണ് രംഗനാഥൻ പറഞ്ഞത്. ധനുഷിന്റെ മുൻ ഭാര്യ ഐശ്വര്യ രജനീകാന്തിന് എതിരെയും മോശം പ്രസ്താവന നടത്തിയിരുന്നു. മലയാളി പ്രേക്ഷകർ ഉൾപ്പെടെ രംഗനാഥനെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചത്.