മലയാളികൾക്ക് സുപരിചിതമായ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് രഞ്ജു രഞ്ജിമാർ. ട്രാൻസ് സമൂഹത്തിന്റെ അവകാശങ്ങളെ കുറിച്ചും ജീവിതങ്ങളെ കുറിച്ചും ഒക്കെ രഞ്ജു നിരന്തരം സംസാരിക്കാറുണ്ട്. ഇപ്പോൾ ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ചുള്ള രഞ്ജുവിൻ്റെ തുറന്നുപറച്ചിൽ ശ്രദ്ധ നേടുകയാണ്. ഒരു അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്. സർജറി ചെയ്തില്ലെന്ന് കരുതി ഒരിക്കലും ട്രാൻസ് വുമൺ അല്ലാതെ ആവില്ല എന്നാണ് രഞ്ജു പറയുന്നത്. സർജറി കഴിഞ്ഞില്ലെങ്കിൽ ട്രാൻസ് വുമൺ എന്നും, സർജറി ചെയ്ത് സ്ത്രീയായി മാറിയിട്ടുണ്ടെങ്കിൽ ട്രാൻസ് സെക്ഷ്വൽ എന്നുമാണ് വിളിക്കേണ്ടത് എന്നും രഞ്ജു പറയുന്നു. പിന്നാലെയാണ് താരം സർജറിയെ കുറിച്ച് സംസാരിക്കുന്നത്.
ഒരു വ്യക്തി സർജറി ചെയ്യേണ്ടത് എപ്പോഴാണ് എന്ന് തീരുമാനിക്കുന്നത് ആ വ്യക്തി തന്നെയാണ്. നിങ്ങളുടെ ശരീരം സർജറിക്ക് തയ്യാറാണെന്ന് തോന്നുമ്പോൾ മാത്രം സർജറി ചെയ്യാൻ തീരുമാനിച്ചാൽ മതിയെന്നും അവർ അഭിപ്രായപ്പെട്ടു. ഒരാൾ ചെയ്തു ഇവർ ചെയ്തില്ല ഒരാൾക്ക് ഇങ്ങനെ സംഭവിച്ചു അങ്ങനെ സംഭവിച്ചു എന്നൊക്കെ പറഞ്ഞു പോകരുതെന്ന് രഞ്ജു പറഞ്ഞു. നമുക്കൊരു ചുവരിൽ പടം വരയ്ക്കാൻ സാധിക്കും. എന്തും വരയ്ക്കാൻ സാധിക്കും. വരച്ച ചിത്രം ശരിയായില്ലെങ്കിൽ മായ്ച്ചു കളഞ്ഞ് വീണ്ടും വരയ്ക്കാൻ സാധിക്കും. എന്നാൽ മനുഷ്യ ശരീരത്തിൽ അത് സാധിക്കില്ലെന്നാണ് രഞ്ജു പറയുന്നത്. സർജറി എന്നാൽ പുതിയൊരു രൂപത്തെ സൃഷ്ടിക്കുന്നതാണെന്നും താരം പിന്നാലെ സർജറിയുടെ 3 ഘട്ടങ്ങളെ കുറിച്ചും അതിലെ സങ്കീർണതകളെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാർ.
ലിംഗമാറ്റ ശസ്ത്രക്രിയ എന്നാൽ വളരെ സങ്കീർണമായ ഒന്നാണ് എന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. മൂന്ന് ഘട്ടങ്ങളായാണ് സർജറിക്കുള്ളത് ആദ്യത്തേതിൽ വജൈന മാത്രം ക്രിയേറ്റ് ചെയ്യുന്നതാണ്. ഇവിടെ ഇൻറർ കോഴ്സ് നിന്നും പ്ലെയിൻ ആയിരിക്കുമെന്നും കാണുമ്പോൾ ഒരു രൂപം മാത്രമായിരിക്കും രണ്ടാമത്തേതിൽ സ്വകാര്യഭാഗങ്ങൾ ഉപയോഗിച്ചുതന്നെ ഓർഗൺ ക്രിയേറ്റ് ചെയ്യുന്നതാണ്. മൂന്നാമത്തെ സർജറിയിൽ കൂടൽമാലെടുത്താണ് വജൈന ക്രിയേറ്റ് ചെയ്യുന്നത്. അത് വളരെ സങ്കീർണമാണെന്നും രഞ്ജു പറഞ്ഞു. മൂന്നാമത്തെ സർജറിയിൽ 20% അപകട സാധ്യതയുണ്ട്. നൂൽ പാലത്തിലൂടെ നടക്കേണ്ട അവസ്ഥയാണ് പാലം കഴിഞ്ഞാലും ഒരുപാട് ശ്രദ്ധിക്കാൻ ഉണ്ടാകുമെന്നാണ് രഞ്ജു പറയുന്നത്. താൻ ചെയ്തത് മൂന്നാമത്തെ സർജറി ആണെന്നും താരം തുറന്നു പറഞ്ഞു.
സർജറിയെ കുറിച്ച് പലരും എന്നോട് ചോദിക്കുന്ന ചോദ്യം സെക്സ് കഴിഞ്ഞാൽ എന്താണ് നിങ്ങളുടെ ഫീലിംഗ്. സാധാരണ രീതിയിൽ സെക്സ് ആസ്വദിക്കാൻ സാധിക്കുമോ എന്നല്ലാമാണെന്നും രഞ്ജു പറയുന്നു. അതേസമയം ഒരു സാധാരണ പെണ്ണ് എങ്ങനെയാണ് സെക്സ് ആസ്വദിക്കുന്നത് തനിക്കറിയില്ല. താൻ മനശാസ്ത്ര വിദഗ്ത അല്ല. എന്നാൽ ജീവിതത്തിൽ വളരെ സംതൃപ്തയാണെന്നും രഞ്ജു പറയുന്നു. താൻ തൃത്തയാണെന്ന് കരുതി മറ്റുള്ളവർക്കും ആ തൃപ്തി കിട്ടണമെന്നില്ല. അതെല്ലാം ഓരോരുത്തരുടെയും അവസ്ഥയാണെന്ന് രഞ്ജു അഭിപ്രായപ്പെട്ടു. സർജറി ചെയ്യാൻ തീരുമാനിക്കുമ്പോൾ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട്. അതിനായി കൗൺസിലിംഗ് നടത്തണം. പിന്നീട് ഹോർമോൺ ട്രീറ്റ്മെൻറ് നടത്തണം ശരീരം സർജറിക്ക് തയ്യാറാണെന്ന് മനസ്സിലാക്കുന്ന സമയം ഉണ്ട് അപ്പോൾ മാത്രം സർജറി തെരഞ്ഞെടുക്കണം.
അല്ലാതെ പോയി ചെയ്തിട്ട് കാര്യമില്ല എന്നും രഞ്ജു അഭിമുഖത്തിൽ ആവർത്തിക്കുന്നു. ജീവിതം നമ്മുടേതാണെന്നും അതിനാൽ മറ്റുള്ളവരുടെ വാക്കുകൾക്കും തീരുമാനങ്ങൾക്കും അല്ല നമ്മുടെ തീരുമാനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് രഞ്ജു പറയുന്നു. അതേ സമയം പുറമേയുള്ളവരെ സംബന്ധിച്ചി ട്രാൻസ്ഫോമൻസ് എന്നും ആകാംക്ഷയുള്ള കാര്യമാണ്. അത് വെച്ച് ചൂഷണവും ഉണ്ടാകുമെന്നും രഞ്ജു മുന്നറിയിപ്പ് നൽകുന്നു. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു. ബോളിവുഡ് താരങ്ങൾക്കും രഞ്ജു രഞ്ജിമാർ മേക്കപ്പ് ഇട്ടിട്ടുണ്ട്.