മലയാളം പ്രേക്ഷകർക്ക് സുപരിചിതനായ നടിയാണ് അതിഥി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ എങ്കിലും പ്രേക്ഷകശ്രദ്ധ നേടാൻ അതിഥിക്ക് കഴിഞ്ഞിട്ടുണ്ട്. 2014 പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2017ൽ സണ്ണി വെയിൻ നായകനായ അലമാര എന്ന ചിത്രത്തിലൂടെയാണ് ഒരു മുഴുനീള വേഷത്തിൽ അതിഥി എത്തുന്നത്. കഴിഞ്ഞവർഷം പത്താം വളവ്, 12ത്ത് മാൻ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും അതിഥിക്ക് സാധിച്ചിരുന്നു. ഇപ്പോൾ ഇതാ ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിലൂടെ വീണ്ടും നായികയായി എത്തുകയാണ് അതിഥി രവി.
ചിത്രത്തിൻറെ പ്രമോഷൻ തിരക്കുകളിലാണ് താരം. ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സിനിമയിൽ ആരെയും പേടിക്കേണ്ടതില്ല എന്നാണ് താരം പറയുന്നത്. നോ പറയേണ്ടിടത്ത് പറയണമെന്നും ഇപ്പോൾ നിരവധി അവസരങ്ങൾ ഉണ്ടെന്നും അതിഥി പറയുന്നു. ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിലേക്ക് താൻ എത്തിയതിനെക്കുറിച്ച് പറയുന്നതിന് ഇടയിലാണ് അതിഥി ഇക്കാര്യം പറയുന്നത്. സേതു ചേട്ടൻ എന്നെ മറ്റൊരു സിനിമയിലേക്ക് വിളിച്ചിരുന്നു. അന്ന് ഞാൻ നോ പറഞ്ഞിരുന്നു എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞായിരുന്നു ഒഴിവായത്.
എന്നാൽ ഒരു ഈഗോയും ഇല്ലാതെ അദ്ദേഹം എന്നെ അടുത്ത സിനിമയിലേക്ക് വിളിച്ചു. സാധാരണ ഒരു നടി നോ പറഞ്ഞാൽ ഇനി അവളെ വിളിക്കണ്ട എന്നു പറയുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. അങ്ങനെ പറഞ്ഞാൽ ശത്രുവായിട്ട് കാണുന്ന ആളുകളുണ്ട്. അദ്ദേഹം അത് മനസ്സിൽ പോലും വെക്കാതെയാണ് വിളിച്ചത്. എനിക്കപ്പോൾ നോ പറയരുത് എന്നുണ്ടായിരുന്നു. നോക്കിയപ്പോൾ ഈ സിനിമയിൽ എനിക്ക് പറ്റാത്തതായി ഒന്നുമില്ല. അങ്ങനെയാണ് ഞാൻ ഇതിലേക്ക് വന്നതെന്നും അതിഥി രവി പറയുന്നു. സിനിമയിൽ ആരെയും ഭയക്കാതെ ഇരിക്കുക എന്നതാണ് ഇപ്പോൾ വേണ്ടത്.
ഒരാളെയും ഭയപ്പെടേണ്ട കാര്യമില്ല. ബഹുമാനിക്കണം അത് ഓരോരുത്തരുടെ സീനിയോറിറ്റി അനുസരിച്ച് ആവാം. നമ്മൾ കൊടുക്കുന്ന റെസ്പെക്ട് തിരിച്ചുവേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതില്ലെങ്കിൽ ഒഴിവാക്കി വിടുക. നോ പറയേണ്ട ഇടത്ത് നോ തന്നെ പറയണം. ഇനി അവസരങ്ങൾ വരില്ല വിളിക്കില്ല എന്നൊന്നും വിചാരിക്കേണ്ട കാര്യമില്ല. ഇപ്പോൾ ഒരുപാട് അവസരങ്ങൾ ഉണ്ട്. പണ്ടൊക്കെ അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ ഈ ടീം അല്ലെങ്കിൽ മറ്റൊരു ടീം ഒരുപാട് സിനിമകളും ഇന്ന് ഇറങ്ങുന്നുണ്ട്. ഒന്നുമില്ലാത്തപ്പോൾ ഞാൻ ഷോർട്ട് ഫിലിം വരെ ചെയ്തിട്ടുണ്ട്. അതിനുള്ള ഗഡ്സ് ഉണ്ടായാൽ മതി. പേടിക്കേണ്ട കാര്യമില്ല പിന്നെ എല്ലാം വന്നോളും എന്നാണ് അതിഥി രവി പറയുന്നത്.
സിനിമയിൽ എത്തി ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ വല്ല കല്യാണവും കഴിച്ചു പോയേനെ എന്നും അതിഥി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കല്യാണത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നില്ല എന്നും താരം പറയുന്നു. ചിലർ കല്യാണം കഴിഞ്ഞാൽ ഫ്രീഡം പോകുമെന്ന് പറയുന്നവരുണ്ട് ചിലർ പല നല്ല അനുഭവങ്ങളും ഉണ്ടാകുന്നത് വിവാഹശേഷം ആണെന്നും പറയുന്നു. ആ ഭാഗത്തേക്ക് പോകേണ്ടെന്ന് പറയുന്നവരുമുണ്ട്. അതുകൊണ്ട് ഇപ്പോൾ എന്താണ് ശരി എന്താണ് വേണ്ടത് എന്ന ചിന്തയിലാണ്. രണ്ടിൻ്റെയും നടുക്കാണ് എന്നാണ് അതിഥി പറയുന്നത്. വിവാഹം വൈവ എക്സാം പോലെയാണെന്നും താരം പറയുന്നു.