മലയാളികളുടെ അഭിമാനം സൗത്ത് ഇന്ത്യയുടെ മുഴുവൻ ലേഡീ സൂപ്പർസ്റ്റാർ ആണ് നമ്മുടെ സ്വന്തം നയൻതാര. മലയാളത്തിലൂടെ എത്തി തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി ഇപ്പോൾ അതിൽ തന്നെ ഹിറ്റുകൾ നമുക്ക് തരുന്ന ഒരു നായികയായി തന്നെ നയൻതാരയെ വിശേഷിപ്പിക്കാം. പല താരങ്ങളും നയൻതാരയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എപ്പോഴും നയൻതാരയുടെ ഭവ്യതയുള്ള സ്വഭാവത്തെ കുറിച്ചാണ് എല്ലാ താരങ്ങളും പറയാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നയൻതാരയുടെ മുഖം മാറിയതും ആളുകൾക്ക് നേരെ രോക്ഷം പ്രകടിപ്പിച്ചത് എല്ലാം വലിയ വാർത്തയായി മാറിയിരുന്നു. എന്നാൽ അതിനെയൊക്കെ നിഷേധിക്കുന്ന അല്ലെങ്കിൽ താരം വളരെയധികം ഭവ്യതയുള്ള ആള് തന്നെയാണെന്ന് തെളിയിക്കുന്ന ചില കാര്യങ്ങളാണ് സീരിയൽ സിനിമ നടി സോന നായർ വ്യക്തമാക്കുന്നത്.
ഇവർ തമ്മിൽ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും പിന്നാലെ കുറെ വർഷങ്ങൾക്ക് ശേഷം നയൻതാര കരിയറിന്റെ പീക്ക് ടൈമിൽ നിന്നപ്പോൾ നയൻതാരയെ വിളിച്ച് സോനാ നായർ സംസാരിച്ച വിശേഷമൊക്കെയാണ് ഇപ്പോൾ സോനാ പങ്കുവെച്ചിരിക്കുന്നത്. താരമായി വളർന്നശേഷം നയൻതാരയെ വിളിച്ചതിനെ കുറിച്ചും സോനാ നായർ ഞെട്ടിത്തരിച്ചതിനെ കുറിച്ചും ഒക്കെയാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്. സോനയുടെ വാക്കുകൾ ഇങ്ങനെ; അന്ന് നയൻതാര കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയമാണ്. ഇപ്പോഴും അതെ. ഞാൻ സോനാ നായർ ആണെന്ന് പറഞ്ഞു എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോൾ എന്റെ പൊന്നു ചേച്ചി എന്താണ് ഇങ്ങനെ ചോദിക്കുന്നത് എന്നാണ് സൂപ്പർസ്റ്റാർ നയൻതാര എന്നോട് ചോദിച്ചത് എന്ന് സോന പറയുന്നു.
അതിൽ ഞാൻ ഞെട്ടിപ്പോയി എന്ന് തന്നെ പറയാം എന്ന് പറയുന്നു. ഞാൻ സത്യം പറഞ്ഞാൽ സ്തംഭിച്ചു പോയി എന്ന് സോനാ നായർ ഒറ്റവാക്കിൽ പറയുന്നു. ഞാൻ വിചാരിച്ചത്, പറയൂ ചേച്ചി എന്താണ് ഒപ്പം വർക്ക് ചെയ്തിട്ടുണ്ടല്ലോ നമ്മൾ എന്ന രീതിയിൽ സംസാരിക്കുമെന്നാണ്. എന്നാൽ വളരെയധികം സ്വന്തം ചേച്ചിയെ പോലെയായിരുന്നു നയൻതാര സംസാരിച്ചത് എന്ന് സോനാ വ്യക്തമാക്കുന്നു. ഞാൻ വേറൊരു ഷൂട്ടിങ്ങിൽ നിൽക്കുകയായിരുന്നു എന്ന് എനിക്ക് പിന്നെ കോൺസെൻട്രേഷൻ കിട്ടുന്നില്ല, നയൻതാര കേട്ടാലും കേട്ടില്ലെങ്കിലും പറയുന്നു എന്നാണ് സോനാ നായർ പറയുന്നത്. ഇങ്ങനെയായിരിക്കണം ആക്ടർസ് എന്നാണ് സോനാ നായർ അഭിപ്രായപ്പെടുന്നത്. വേണമെങ്കിൽ നമുക്ക് അഭിനയിക്കാം പക്ഷേ എങ്ങനെയാണ് ഈ ഓർമ്മകൾ നിൽക്കുന്നത്.
മനസ്സിനക്കരെ എന്ന സിനിമയിൽ ഒന്ന് രണ്ട് ദിവസം വർക്ക് ചെയ്യാതെ സത്യം സാർ മറ്റുള്ളവരൊക്കെ ചെയ്യുന്നത് കാണാൻ വേണ്ടി നിർത്തിയിരിക്കുകയായിരുന്നു. അപ്പോഴാണ് നയൻതാരയുമായി അടുത്തത്. നയൻതാരയ്ക്ക് ഇപ്പോൾ വേറെ ഒരു മുഖമാണ്. പക്ഷേ പണ്ട് ഇങ്ങനെ ആയിരുന്നില്ല ഇതിലും നല്ല സുന്ദരി ആയിരുന്നു. എൻറെ ഭർത്താവ് നയൻതാരയുടെ വലിയ ഫാനാണ് എൻറെ മക്കളും ഇപ്പോൾ അങ്ങനെ തന്നെ. അന്ന് ഞാൻ കുറെ വിചാരിച്ചത് മലയാളത്തിൽ പടങ്ങൾ ചെയ്യുമെന്നാണ്. പക്ഷേ മലയാളത്തിന് നഷ്ടമായിപ്പോയി എന്നുതന്നെ സോനാ നായർ പറയുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ അഭിനയരംഗത്ത് കടന്നുവന്ന മിക്ക നടിമാരും മലയാളത്തിൽ സജീവമായെങ്കിലും നയൻതാര തമിഴ് തെലുങ്ക് സിനിമകളിലേക്കാണ് ചേക്കേറിയത്.
അവിടെ ഹിറ്റുകൾ നൽകി അവിടെത്തന്നെ നയൻതാര ഇപ്പോൾ കൂടുതൽ ചിത്രങ്ങൾ ചെയ്യുന്നു. എന്നിരുന്നാലും മലയാളത്തിൽ വല്ലപ്പോഴുമൊക്കെ സിനിമകളിൽ പ്രത്യക്ഷപ്പെടാനുള്ള നയൻതാരയ്ക്ക് വലിയ ആരാധകവൃത്തം തന്നെ ഇവിടെയുണ്ട്. വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, രാപ്പകൽ തുടങ്ങി ചുരുക്കം മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും നടിയുടെ കരിയർ ഗ്രാഫ് മാറിമറിയുന്നത് തമിഴകത്തേക്ക് കടന്ന ശേഷമാണ്. തെന്നിന്ത്യൻ സിനിമകളിലെ വിലപിടിപ്പുള്ള നായിക നടിയാണ് ഇന്ന് നയൻതാര. ജവാൻ ആണ് നയൻതാരയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ചിത്രം. ചിത്രം റിലീസ് ആകുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.