ശ്രദ്ധേയമായ ക്യാരക്ടർ റോളുകളിലൂടെ മലയാളികൾക്ക് സുപരിചിതയായി നടിയാണ് സോനാ നായർ. വർഷങ്ങൾ നീണ്ട കരിയറിൽ സോനാ നായർക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങൾ ലഭിച്ചു. കസ്തൂരി മാൻ, നരൻ, പട്ടണത്തിൽ സുന്ദരൻ, മനസ്സിനക്കരെ, പാസഞ്ചർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങിയ സിനിമകളിൽ നടി ചെയ്ത വേഷം ഏറെ പ്രേക്ഷക സ്വീകാര്യത നേടാൻ സഹായിച്ചു. സീരിയൽ രംഗത്തും നടിക്ക് ശക്തമായ സാന്നിധ്യം അറിയിക്കാനായി. കസ്തൂരിമാൻ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സോനാ നായർ. കസ്തൂരിമാനിൽ രാജി എന്ന കഥാപാത്രത്തെയാണ് സോനാ നായർ അവതരിപ്പിച്ചത്. മീരാ ജാസ്മിനും ചാക്കോച്ചനും ഒക്കെ സൂപ്പർ ആയിരുന്നു.
ലൊക്കേഷൻ രസമായിരുന്നു. സിനിമയിൽ മീര എൻറെ ഭർത്താവിനെ കൊല്ലുന്ന സീൻ ഉണ്ട്. രാത്രി 12 മണിക്കാണ് ഷോട്ട് ആരംഭിക്കുന്നത്. രണ്ടുമൂന്നു മണി വരെ പോയി ആ ഗ്രാമത്തിലെ മുഴുവനാളുകളും പുറത്തുണ്ടായിരുന്നു. സൈലൻസ് ആയിരുന്നു. ഭീകരമായ ക്ലൈമാക്സ് ആണ്. മീര അഭിനയിച്ചു തകർത്തു. ഒരു കൊല നടന്ന പോലെ നമുക്ക് തോന്നും. അങ്ങനെ ഫീൽ ചെയ്യും. മീര വേറെ ലെവൽ ആക്കി കളഞ്ഞു. സത്യം പറഞ്ഞാൽ ഞാൻ ഭയങ്കര കരച്ചിൽ ആയിരുന്നു. കരച്ചിൽ അടക്കാൻ പറ്റുന്നില്ല. ഷോട്ട് കഴിഞ്ഞിട്ടും മീരയുടെ പെർഫോമൻസ് കണ്ട്, ഷമ്മി ചേട്ടനും അതെ. അത്രയ്ക്ക് അടി എനിക്ക് കിട്ടിയിട്ടുണ്ടെന്നും ഷമ്മി ചേട്ടന് അതിൽ യാതൊരു ധാഷണ്യവും ഉണ്ടായിരുന്നില്ല എന്നും, പക്ഷേ നല്ല മനുഷ്യനാണെന്നും, ഞാൻ അടിക്കും വേദനയെടുത്താൽ ഒന്നും പറയല്ലേ എന്നും പറഞ്ഞിരുന്നു.
ഇല്ല ചേട്ടാ എന്താണെന്ന് വെച്ചാൽ ചെയ്തോ കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു. തീവ്രമായി ചെയ്യുമ്പോഴേക്കും പവറും എനർജിയും കൂടുകയല്ലേ അത്രയും ചെയ്തിട്ടാണ് അവൾ വന്നു കൊല്ലുന്നത്. സീൻ കഴിഞ്ഞിട്ടും കൈയും കാലും വിറക്കുകയാണ് യഥാർത്ഥത്തിൽ നടന്നത് അങ്ങനെ ഷൂട്ട് ചെയ്തതുപോലെ. ചില സീനുകളിൽ നിന്നും വിട്ടു പോകില്ല. വീട്ടുകാരുമായി ഒക്കെ റിലേറ്റ് ചെയ്തു പോകും. നമ്മുടെ വീട്ടിൽ ആർക്കെങ്കിലും ഇങ്ങനെ സംഭവിക്കുമോ എന്ന് ആലോചിച്ചു പോകുമെന്നും സോനാ നായർ പറഞ്ഞു. 2003ല് പുറത്തിറങ്ങിയ സിനിമയാണ് കസ്തൂരിമാൻ. കുഞ്ചാക്കോ ബോബൻ, മീരാ ജാസ്മിൻ, ഷമ്മി തിലകൻ തുടങ്ങിയവയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ആവർഷത്തെ വൻ ഹിറ്റ് ആയിരുന്നു കസ്തൂരിമാൻ. മീരയുടെ കരിയർ ബെസ്റ്റ് സിനിമകൾ ഒന്നാണ് കസ്തൂരിമാൻ അറിയപ്പെടുന്നത്.
മീരയുടെ കരിയറിൽ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു രണ്ടായിരത്തിന്റെ തുടക്കത്തിലെ വർഷങ്ങൾ. 2010 വരെ കരിയറിൽ നടി തിളങ്ങി നിന്നു. പിന്നീട് കുറേക്കാലം നടി മാറിനിൽക്കുകയും ചെയ്തു. ഇതിനിടെ ദുബായിലേക്ക് താമസം മാറി. മകൾ എന്ന സിനിമയിലൂടെയാണ് 2022ൽ വന്നത്. സിനിമകൾ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി. ക്വീൻ എലിസബത്ത് ആണ് മീരയുടെ പുതിയതായി പ്രഖ്യാപിച്ച സിനിമ. നരേൻ ആണ് സിനിമയിൽ നായിക കഥാപാത്രം ചെയ്യുന്നത്. അച്ചുവിൻറെ അമ്മ, മിന്നാമിന്നി കൂട്ടം തുടങ്ങിയ സിനിമകളിൽ നരേനും മീരാ ജാസ്മിനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് മാറിനിന്ന കാലത്ത് നടിയെ കുറിച്ച് ഒരു വിവരവും ആരാധകർക്ക് അറിയില്ലായിരുന്നു. അടുത്തകാലത്ത് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയ മീര ഇപ്പോൾ തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.