മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ വന്ന നയൻതാര തെന്നിന്ത്യൻ സിനിമ ലോകം മുഴുവൻ കീഴടക്കിയത് അത്ഭുതകരമായിട്ടാണ്. അതിനിടയിൽ പല വിവാദങ്ങളും നടിയുടെ പേരിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്ത മോഹൻദാസ്. രജനീകാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയൻതാര ഇടപ്പെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംതയുടെ ആരോപണം. പേരെടുത്ത് പറയാതെയാണ് നടി ആരോപണമുയർത്തിയത്. രജനീകാന്തിനെ നായകനാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണ് കുസെലൻ.
ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിന് നയൻതാരയാണ് രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. അതേ ഗാനരംഗത്ത് തന്നെയും അഭിനയിക്കാൻ വിളിച്ചതായി മമ്ത പറയുന്നു. നയൻതാരയ്ക്കൊപ്പം ഗാനരംഗത്ത് മുഴുവനായി മംതയും വേണം എന്നായിരുന്നു അത്രേ അവർ പറഞ്ഞിരുന്നത്. അത് പ്രകാരം മൂന്ന് നാല് ദിവസം മംതയെ വെച്ച് ഷൂട്ടിങ്ങും ചെയ്തു. എന്നാൽ പാട്ട് റിലീസ് ആയപ്പോൾ അതിൽ എന്നെ കാണാനില്ല എന്നാണ് മമ്ത പറയുന്നത്. പാട്ടിൻറെ അവസാനഭാഗത്ത് എൻറെ തല മാത്രം കാണാം. അങ്ങനെ തന്നെ പൂർണമായും ഒഴിവാക്കുന്നതായി ആരും തന്നെ ഇൻഫോം ചെയ്തിട്ടില്ലെന്നും നടി തുറന്നു പറഞ്ഞു.
എന്നാൽ പിന്നീട് ആണ് ഞാൻ അറിഞ്ഞത് ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ ഒഴിവാക്കിയത് എന്ന്. എന്നെയും ഈ ഗാനരംഗത്ത് ഉൾപ്പെടുത്തിയാൽ അവർ ഷൂട്ടിങ്ങിനു വരില്ല എന്ന് അണിയറ പ്രവർത്തകരെ ഭീഷണിപ്പെടുത്തി. മറ്റൊരു നടി കൂടി ആ ഗാനരംഗത്ത് വന്നാൽ തന്റെ സ്ക്രീൻ സ്പേസ് പോകും എന്നാണ് അവർ പറഞ്ഞത്. അത് കരിയറിന്റെ തുടക്കകാലത്ത് എന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവമാണ് എന്നും മമ്ത മോഹൻദാസ് പറഞ്ഞു. ചിത്രത്തിൽ അസിസ്റ്റൻറ് ഡയറക്ടർ എന്ന നിലയിലാണ് മമ്ത മോഹൻദാസിന്റെ ഗസ്റ്റ് ആപ്പിയറൻസ്.