മലയാളികൾ പല റിയാലിറ്റി ഷോകൾ ഏറ്റെടുത്തിട്ടുണ്ട്. മലയാളികളുടെ ചരിത്രത്തിൽ തന്നെ ഒരുപാട് റിയാലിറ്റി ഷോകളിലൂടെ പരിചയപ്പെട്ട ഒരുപാട് താരങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമായി ഉണ്ട്. എന്നാൽ ഇപ്പോഴത്തെ ആളുകൾക്ക് വളരെയധികം പ്രിയങ്കരമായി മാറിയ ഒരു ഷോ തന്നെയാണ് ടോപ് സിംഗർ. എപ്പോഴും റേറ്റിങ്ങിൽ ഒന്നാമത് തന്നെയാണ് ടോപ് സിംഗർ എന്ന് പറയാം. ഈ കുട്ടി കുരുന്നുകളുടെ കൂട്ടത്തിൽ മീനൂട്ടിയെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. പല ഷോകളും ആങ്കർ ചെയ്ത് മീനൂട്ടി എത്തിയപ്പോൾ ടോപ് സിംഗറിലൂടെയാണ് ആരാധകർ മീനൂട്ടിയെ ഏറ്റെടുത്തത്.
മീനൂട്ടി ഇല്ലാത്ത ടോപ് സിംഗർ ആലോചിക്കാൻ പോലും പറ്റില്ല എന്ന് ആരാധകര് തന്നെ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. പലപ്പോഴായി പഠനത്തിൻറെ ആവശ്യത്തിനായി മീനുട്ടി ഷോയിൽ നിന്നും മാറി നിൽക്കുമ്പോൾ, പലപ്പോഴും ഷോയിൽ എത്താതെ ആകുമ്പോൾ ആരാധകർ എല്ലാവരും പരാതി നൽകാറുണ്ട്. എന്നാൽ ഈ ഇടയ്ക്ക് വൈറലായ വാർത്തയായിരുന്നു മീനൂട്ടിയെ ഷോയിൽ നിന്ന് പുറത്താക്കി എന്ന വാർത്ത. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് തന്നെ പുറത്താക്കിയതല്ല എന്നും കുറച്ചു ദിവസത്തേക്ക് താനൊരു ബ്രേക്ക് എടുത്തതാണെന്നും മീനുട്ടി പറയുകയാണ്. പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് മീനൂട്ടി എന്നും ഇപ്പോൾ ആരാധകരുടെ മുന്നിലെത്തി അറിയിക്കുകയാണ്.
ആരാധകരെല്ലാവരും മീനൂട്ടിയെ ഇപ്പോൾ തിരക്കി കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ എവിടെയും പോയിട്ടില്ല എന്നും ഞാൻ ഇവിടെ തന്നെയുണ്ടെന്നും മീനുട്ടി തന്നെ പറയുന്നു. കേരളം വിട്ടു പോവുകയാണ് മീനാക്ഷി ഇപ്പോൾ. ടോപ് സിംഗർ പ്രേക്ഷകരുടെ സംശയം മാറ്റി മീനാക്ഷിയുടെ മറുപടി കൂടി പുറത്തുവരുന്നു. എൻറെ പുതിയ മൂവിയുടെ ലൊക്കേഷൻ യാത്രയിലാണ് താനെന്ന് പറയുകയാണെന്ന് നടി ഇപ്പോൾ. പുതിയ ചിത്രത്തിൻറെ ബാക്കിയുള്ള ഷൂട്ടിംഗ് കമ്പം തേനി പൊള്ളാച്ചി റൂട്ടിലാണെന്ന് മീനൂട്ടി പറയുന്നു. അവിടേക്കാണ് തൻറെ യാത്രയെന്നും താരം പറയുന്നുണ്ട്.
അതേസമയം താരത്തിനെ ടോപ് സിംഗറിൽ നിന്നും പുറത്താക്കി എന്ന് തരത്തിലുള്ള സംശയം ചിലർക്ക് ഉണ്ടെങ്കിൽ, അങ്ങനെയൊന്നും ഇല്ല എന്നും, നടി എന്നതിലുപരി മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടി തന്നെയാണ് താനെന്നും മീനുട്ടി തന്നെ പറയുന്നു. അതുകൊണ്ട് ടോപ് സിംഗറിലേക്ക് ഉടൻതന്നെ തിരിച്ചെത്തുമെന്നും മീനൂട്ടി വാക്കു നൽകുന്നുണ്ട്. കുറേപേരെ ടോപ് സിംഗറിൽ നിന്ന് പറഞ്ഞു വിട്ടോ എന്നുള്ള കളിയാക്കലുള്ള ചോദ്യം മാറിക്കിട്ടി എന്നും മീനാക്ഷി പുത്തൻ വീഡിയോ വന്ന പാടെ ആരാധകരോട് പറയുന്നു. ഷൂട്ടിംഗ് ഒക്കെ അടിപൊളിയായി വരട്ടെ, ടോപ് സിംഗറിൽ മോൾ ഇല്ലാത്ത കുറവ് നല്ലവണ്ണം ഫീൽ ചെയ്യുന്നുണ്ടെന്നും ആരാധകർ കമൻറ് ചെയ്യുന്നുണ്ട്.
ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് ഇത്രയും വേഗം വായോ മീനൂസെ എന്നും ആരാധകർ കമൻറ് ബോക്സിൽ രേഖപ്പെടുത്തുന്നു. നടിയും അവതാരികയും ഒക്കെയായി മീനാക്ഷി സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഒരു കുട്ടി നടിയായി തന്നെയാണ് മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് മീനൂട്ടി എത്തിയത്. എന്നിരുന്നാലും ഒരു ആങ്കർ എന്ന നിലയിൽ അവതാരിക എന്ന നിലയിൽ തന്നെ മലയാളികൾ മീനൂട്ടിയെ ഏറ്റെടുത്തു. 2014 ബാലതാരമായി വൺ ബൈ ടു എന്ന സിനിമയിലൂടെയാണ് മീനൂട്ടി എത്തിയത്. അമർ അക്ബർ അന്തോണി, ജമ്നാപ്യാരി, ഒപ്പം, ഒരു മുത്തശ്ശി കഥ, കോലുമിട്ടായി, അലമാര, മോഹൻലാൽ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.