ഇന്നലെയായിരുന്നു നടൻ അശ്വിൻ ജോസ് വിവാഹിതനായത്. 11 വർഷത്തെ പ്രണയത്തിനു ശേഷമാണ് അശ്വിൻ ഫെബ ജോൺസനെ വിവാഹം കഴിക്കുന്നത്. അബുദാബിയിൽ നേഴ്സറി ജോലി ചെയ്യുകയാണ് ഫെബ. ഇപ്പോഴിതാ വിവാഹശേഷം തങ്ങളുടെ പ്രണയകഥ തുറന്നു പറയുകയാണ് അശ്വിൻ. താനാണ് ആദ്യം പ്രണയം പറഞ്ഞതെന്നും എന്നാൽ ഫെബയുടെ ആദ്യ മറുപടി നോ ആയിരുന്നു എന്നും അശ്വിൻ പറയുന്നു. പ്ലസ് ടു മുതൽക്കുള്ള പ്രണയമാണ് അശ്വിന്റെയും ഫെബയുടെയും. ഈയടുത്ത് ഇറങ്ങിയ അശ്വിൻ നായകനും തിരക്കഥാകൃത്തുമായ അനുരാഗം എന്ന ചിത്രത്തിലെ രംഗം പോലും ഇരുവരുടെയും ജീവിതത്തിൽ നിന്നും ഉള്ളതാണ്.
അശ്വിൻ പങ്കുവെച്ച പ്രണയകഥ എങ്ങനെയാണ്; പ്ലസ് ടു പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമാണ്. ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ വരുമ്പോഴും ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാക്കി. വിട്ടുവീഴ്ചകൾ ചെയ്യാൻ രണ്ടുപേരും തയ്യാറായിരുന്നു. അതായിരിക്കും ഞങ്ങളുടെ ബന്ധം ഇത്രയും കെട്ടുറപ്പുള്ളതാകാൻ കാരണമെന്നാണ് അശ്വിൻ പറയുന്നത്. പിന്നാലെ പ്രണയം പറഞ്ഞതിനെക്കുറിച്ചും അശ്വിൻ സംസാരിക്കുന്നുണ്ട്. ഞാൻ തന്നെയാണ് ആദ്യമായി ഫെബയോട് പ്രണയം വെളിപ്പെടുത്തിയത്. പക്ഷേ ഫെബ എന്നെ നിരസിക്കുകയാണ് ചെയ്തത്. ഫെബയെ വെറുപ്പിക്കാതെ ഞാനെൻറെ ഇഷ്ടം അറിയിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഫെബ എന്നോട് വീട്ടിൽ ചോദിക്കണം എന്ന് പറഞ്ഞു.
ഞാൻ പറഞ്ഞു ട്യൂഷൻ ക്ലാസ് ഒന്നുമല്ലല്ലോ വീട്ടിൽ അനുവാദം ചോദിച്ചു പോകാമെന്നും അശ്വിൻ തമാശയായി പറയുന്നുണ്ട്. എന്തായാലും അവസാനം ഒരു പോയിൻറ് എത്തിയപ്പോൾ ഫെബ എന്റെ പ്രണയം സ്വീകരിച്ചു എന്നാണ് അശ്വിൻ പറയുന്നത്. പിന്നീട് അവളുടെ മമ്മിയെ വിളിച്ച് സംസാരിച്ചു. എൻറെ ഇഷ്ടം ജനുവിൻ ആണെന്ന് അറിഞ്ഞപ്പോൾ എൻറെ വീട്ടിലും പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല എന്നും പറയുന്നുണ്ട്. തുടർന്നാണ് തൻറെ സിനിമയിലെ രംഗത്തെ കുറിച്ച് അശ്വിൻ സംസാരിക്കുന്നത്. അനുരാഗം എന്ന സിനിമയിലെ ചില കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതാണ്. അതിൽ ദൈവത്തിന് കത്ത് എഴുതുന്ന ഒരു സീൻ ഉണ്ട് അത് ഞാൻ ഫെബയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണ് എന്നാണ് അശ്വിൻ പറയുന്നത്.
ഇവൾ ദൈവത്തിന് കത്ത് എഴുതണമെന്ന് പറഞ്ഞപ്പോൾ ഞാൻ കാണിച്ച പ്രതികരണം തന്നെയാണ് സിനിമയിലും കാണിച്ചത് എന്നാണ് അശ്വിൻ വ്യക്തമാക്കുന്നത്. ഞാൻ ഒരുപാട് സ്വപ്നം തേടിപ്പോകുന്ന ആളാണ് പറയുന്നത് മണ്ടത്തരമാണെന്ന് മറ്റുള്ളവർ പറയുന്ന ഒരു സമയമുണ്ടായിരുന്നു എൻറെ ജീവിതത്തിൽ എന്നാണ് അശ്വിൻ പറയുന്നത്. എന്നാൽ അവിടെ എന്നും എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരാൾ ഫെബ ആയിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന് ഞാൻ പറയുമ്പോൾ അതൊക്കെ സാധിക്കുമോ എന്ന് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. പിന്തുണ നൽകിയിട്ട് ഉള്ളൂ. തൻറെ പങ്കാളിയെ കുറിച്ച് അശ്വിൻ പറയുന്നു. ഒരിക്കൽപോലും ഫെബ എന്നെ അവിശ്വസിച്ചിട്ടില്ല.
ഫെബ നന്നായി പാടും ഫെബ പാടുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നമുക്കൊരു കഴിവുണ്ടെങ്കിൽ അത് നന്നായി പണിയെടുത്ത് മെച്ചപ്പെടുത്തണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ടെന്നും അശ്വിൻ പറയുന്നു. ക്വീൻ എന്ന സിനിമയിലൂടെയാണ് അശ്വിൻ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന പാട്ടാണ് അശ്വിനെ മലയാളികളുടെ നെഞ്ചിനകത്ത് എത്തിക്കുന്നത്. തുടർന്ന് ആൻഡ് ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി, കുംബാരിസ്, അനുരാഗം എന്നിവ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു.
നായകനായി എത്തിയ കളർ പടമെന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധ നേടിയിരുന്നു. അനുരാഗമായിരുന്നു അശ്വിന്റേതായി അവസാനം തിയറ്ററുകളിൽ എത്തിയ ചിത്രം. ചിത്രത്തിൻറെ രചന നിർവഹിച്ചതും അശ്വിൻ തന്നെ ആയിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. അശ്വിൻ എന്ന പേരിൽ തന്നെയാണ് താരം ചിത്രത്തിൽ എത്തിയത്. ഗൗരി കിഷൻ ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്.