ഓൺലൈൻ മൂവി റേറ്റിംഗ് ഡാറ്റ ബേസ് ആയ ഐ.എം.ഡി.ബി ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.ഇന്ത്യൻ സിനിമയുടെ പ്രശസ്തി ഹോളിവുഡിൽ അടക്കം എത്തിക്കാൻ ധനുഷിനായിരുന്നു.’ദ ഗ്രേ മാൻ’എന്ന ഹോളിവുഡ് ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം ധനുഷ് കാഴ്ച വച്ചിരുന്നു.
ബോളിവുഡ് താരം ആലിയഭട്ടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.’പൊന്നിയിൻ സെൽവനിലെ’മികച്ച പ്രകടനത്തിലൂടെ ഐശ്വര്യ റായ് ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിലെ പ്രകടനത്തിലൂടെ രാംചരനാണ് പട്ടികയിൽ നാലാം സ്ഥാനത്ത്.സാമന്ത,ഹൃതിക് റോഷൻ,കിയാര അദ്വാനി,ജൂനിയർ എൻ.ടി.ആർ,അല്ലു അർജുൻ, യാഷ് എന്നിവരാണ് തുടർന്നുള്ള ആറ് സ്ഥാനങ്ങളിൽ പട്ടികയിൽ ഉള്ളത്.
ഹോളിവുഡ് ചിത്രം’ദ ഗ്രേ മാനിനു’പുറമേ മാരൻ,തിരുച്ചിത്രമ്പലം,നാനേ വരുവേൻ എന്നീ ചിത്രങ്ങളാണ് ഈ വർഷം ധനുഷിന്റേതായി പുറത്തിറങ്ങിയത്.ഡാർലിംഗ്സ്,ഗംഗുഭായ് കത്തിയാവാടി,ആർ.ആർ.ആർ,ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളാണ് ആലിയയുടെതായി ഈ വർഷം റിലീസ് ആയ ചിത്രങ്ങൾ.ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് തമിഴ് ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിൽ ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് അഭിനയിച്ചത്.ചിത്രത്തിൽ നന്ദിനി എന്ന ശ്രദ്ധേയ കഥാപാത്രമായാണ് താരം എത്തിയത്.
ട്രൂ ലെജന്‍ഡ് ഫ്യൂച്ചര്‍ ഓഫ് യംഗ് ഇന്ത്യ അവാര്‍ഡ് അവാർഡ് നേടിയിരിക്കുമ്പോൾ തന്നെയാണ് റാം ചരൺ ഐ.എം.ഡി.ബി ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നതും.രാജമൗലി ചിത്രം ആർ.ആർ.ആറിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം മിന്നുന്ന പ്രകടനമാണ് രാംചരൻ കാഴ്ചവച്ചത്.ചിത്രം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടുകയുണ്ടായി.സിനിമയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് രാംചരന്‍ ട്രൂ ലെജന്‍ഡ് ഫ്യൂച്ചര്‍ ഓഫ് യംഗ് ഇന്ത്യ അവാർഡ് ലഭിച്ചത്.