ശരീരത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ പലതും ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി അതൊന്നും ചെയ്ത് സമയം പാഴാക്കേണ്ട. ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാനായി വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങി പണം ചിലവഴിക്കേണ്ട ആവശ്യവുമില്ല. പകരം ഓരോ സീസണിലും എളുപ്പത്തിൽ ലഭ്യമാകുന്ന ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മാത്രം മതിയാകും. ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നമ്മുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അല്പം ശ്രദ്ധിച്ചാൽ നമ്മുടെ ചർമ്മത്തെ യുവത്വം ഉള്ളതാക്കാം പ്രായത്തിന്റെ പ്രഭാവം ചർമ്മത്തിൽ ദൃശ്യം ആകാതിരിക്കാം.
പ്രായം കൂടുന്നത് അനുസരിച്ച് ചർമ്മത്തിന്റെ നിറം മങ്ങാനും മുഖത്തിന്റെ പഴയ തിളക്കം ചോർന്നു പോകുന്നതും സാധ്യതയുണ്ട്. എന്നാൽ സീസണിൽ ലഭിക്കുന്ന ചില പച്ചക്കറികളും പഴങ്ങളും നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ മുഖത്തിന് തിളക്കം വർദ്ധിപ്പിക്കാൻ മാത്രമല്ല പ്രായം കൂടുന്നതിന്റെ നേരിയ അടയാളങ്ങളും അപ്രത്യക്ഷമാക്കാൻ ഞൊടിയിടയിൽ സാധ്യമാകും. അതിനായി നാം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കുറച്ചു വിഭവങ്ങളാണ് ഇവ; ശൈത്യകാലത്ത് വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചീര. നിരവധി വിറ്റാമിനുകളും, ധാതുക്കളും, ആൻറി ഓക്സിഡന്റുകളും ചീരയിൽ അടങ്ങിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ചീര നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിൽ രക്തത്തിൻറെ അളവ് വർദ്ധിപ്പിക്കുന്നതിനും മുഖത്തെ നേരത്തെ വരകളും ചുളിവുകളും പ്രായമാകുന്നതിന്റെ മറ്റു ലക്ഷണങ്ങളും അപ്രത്യക്ഷമാക്കാനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സാധിക്കും.
ചുവന്ന തുടുത്ത തക്കാളിയും നമ്മുടെ സൗന്ദര്യ വർദ്ധനവിന് വളരെ സഹായപ്രദമാണ്. തക്കാളിയിൽ വിറ്റാമിൻ സി ഉൾപ്പെടെയുള്ള ആരോഗ്യകരമായ പലതും അടങ്ങിയിട്ടുള്ളതിനാൽ തക്കാളി സാലഡ് ആയോ, ചമ്മന്തി ആയോ അല്ലെങ്കിൽ സൂപ്പ് ആക്കിയോ ദിവസവും കഴിക്കാവുന്നതാണ്. ശരീരത്തിലെ സ്വേദരക്താണുക്കൾ കൂടുതൽ വേഗത്തിൽ ഉത്പാദിപ്പിക്കാൻ തക്കാളിക്ക് സാധിക്കും. അതുകൊണ്ടുതന്നെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങൾക്കെതിരെ പൊരുതാനുള്ള കരുത്തും തക്കാളി നമ്മുടെ ശരീരത്തിന് നൽകും. വിറ്റാമിൻ എ, ആൻറി ഓക്സിഡന്റുകൾ തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ക്യാരറ്റ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പിഗ്മെന്റേഷൻ കുറയ്ക്കാൻ ക്യാരറ്റ് സഹായിക്കും. ബീറ്റ കരോട്ടിൽ അടങ്ങിയിട്ടുള്ള ക്യാരറ്റ് കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്.
അടുത്തതായി നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറുടെ അടുത്ത് പോകേണ്ട ആവശ്യം വരില്ല എന്ന ചൊല്ല് നാം ഏറെ കേട്ടിട്ടുണ്ട്. ആപ്പിൾ നമ്മുടെ ശരീരത്തിനും വളരെയധികം ഗുണപ്രദമാണ്. ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെയും സ്വാധീനിക്കാനുള്ള കഴിവ് ആപ്പിളിന് ഉണ്ട്. ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തിന് കൂടുതൽ തിളക്കം നൽകാനും ആപ്പിൾ സഹായകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല ഒന്നാണ് ഓറഞ്ച്. ചർമ്മത്തിലെ പാടുകൾ മാറ്റാൻ ഓറഞ്ചിലെ വിറ്റാമിൻ സി സഹായിക്കും. ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ചുവന്ന പാടുകൾ തുടങ്ങിയ ചർമ്മപ്രശ്നങ്ങളെ ഓറഞ്ച് ഇല്ലാതാക്കും. ദിവസവും ബീട്രൂട്ട് സലാഡായോ ജ്യൂസ് അടിച്ചോ കുടിക്കുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനും ശരീരത്തിൽ രക്തത്തിൻറെ അളവ് കൂട്ടാനും ശർമ്മം നന്നായി തിളക്കമുള്ളതാക്കാനും സഹായിക്കും.