മറ്റൊരു ബിഗ് ബോസ് കാലം കൂടി അവസാനിക്കുകയാണ്. ബിഗ്ബോസിനെ കുറിച്ചുള്ള ചർച്ചകൾക്ക് ഇനി കുറച്ചു നാളുകൾ കൂടി കഴിഞ്ഞാൽ വിശ്രമം. എന്നാൽ എല്ലാകാലത്തും ബിഗ് ബോസിനെ കുറിച്ച് സംസാരിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്ന മുഖങ്ങളിൽ ഒന്നാകും മണിക്കുട്ടന്റെത്. സീസൺ ത്രീ വിന്നർ ആയ മണിക്കുട്ടൻ ബിഗ് ബോസ് മലയാളം ചരിത്രത്തിൽ തന്നെ ഏറ്റവും ജനപ്രിയനായ മത്സരാർത്ഥികളിൽ ഒരാളാണ്. ടെലിവിഷനിലൂടെ വന്ന സിനിമയിലെത്തിയ മണിക്കുട്ടൻ ബിഗ് ബോസിലൂടെ കൂടുതൽ ജനപ്രിയനായി മാറുകയായിരുന്നു. ഇപ്പോഴിതാ മണിക്കുട്ടൻ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
അമ്മയുടെ വാർഷിക പൊതുയോഗത്തിൽ തനിക്ക് ലഭിച്ച ഒരു സമ്മാനത്തെ കുറിച്ചാണ് മണിക്കുട്ടന്റെ കുറിപ്പ്. സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനത്തിന് മാധുര്യം അനുഭവിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായി ഇത്തവണ അമ്മ അസോസിയേഷൻ എന്നെപ്പോലെ സിനിമയെ സ്നേഹിക്കുന്ന ഒരുപാട് കൊച്ചു വലിയ കലാകാരന്മാരുടെ സംഘടനയായ അമ്മയിൽ നിന്നുമാണ്. അമ്മ സംഘടനയുടെ 29 വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി മൈജിയുമായി സഹകരിച്ച് ഞങ്ങളുടെ സംഘടന നടത്തിയ ലക്കി ഡ്രോ മത്സരത്തിൽ പങ്കെടുക്കുകയും ഒന്നാം സമ്മാനമായ സ്മാർട്ട് ടിവി സംഘടനയുടെ പ്രസിഡൻറ് സാക്ഷാൽ മോഹൻലാൽ.
നമ്മുടെ സ്വന്തം ലാലേട്ടനിൽ നിന്നും സ്വീകരിക്കാനുള്ള ഭാഗ്യവും ഉണ്ടായതായി മണിക്കുട്ടൻ പറയുന്നു. ഇനി ഇതിലെ ഇരട്ടിമധുരം എന്തെന്നാൽ സമ്മാനം തരുന്ന സമയത്ത് ലാൽസാർ എൻറെ കാതുകളിൽ പറഞ്ഞ ഒരു സ്വകാര്യമാണ്. മോനെ നീ വിജയിക്കുന്നിടത്തെല്ലാം എൻറെ സാന്നിധ്യവും ഉണ്ടല്ലോ. ശരിയാണ് ഇതിനുമുൻപ് ടെലിവിഷൻ ചരിത്രത്തിൽ തന്നെ മികച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ത്രീയുടെ വിജയികിരീടം എന്നെ അണിയിച്ചത് ലാൽ സാറാണ്. അങ്ങനെ ഒരു ഓർമ്മയുടെ മധുരം കൂടി കിട്ടിയതിനാലാണ് ഒരു ഓർമ്മയിൽ നിന്നുതന്നെ ഈ പോസ്റ്റ് ആരംഭിച്ചത് എന്നും താരം പറയുന്നു. ഒരുപക്ഷേ വായിക്കുന്ന ചിലർക്കെങ്കിലും ഇതൊരു സാധാരണ സംഭവമായി തോന്നിയേക്കാം പക്ഷേ മമ്മൂക്കയെയും ലാലേട്ടനെയും തുടങ്ങി മലയാള സിനിമയുടെ അനേകം പ്രതിഭകൾ അംഗമായിരിക്കുന്ന അമ്മപോലൊരു വലിയ സംഘടനയിൽ എന്നെപ്പോലെ ഒരാൾക്ക് അങ്കമാക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി തന്നെ കണക്കാക്കുന്നു.
ആ ഭാഗ്യം എനിക്കായി ഒരുക്കിയ ഈശ്വരനെയും ഒപ്പം എന്നെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകനെയും ഈ അവസരത്തിൽ ഓർക്കുന്നു എന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. സമ്മാനം വാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം മണിക്കുട്ടൻ പങ്കുവെച്ചിട്ടുണ്ട്. മണിക്കുട്ടൻ സിനിമയിലേക്ക് തിരികെ വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ മരക്കാർ ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബിഗ് ബോസിന് ശേഷം മണിക്കുട്ടൻ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. 2021ൽ നെറ്റ് ഫ്ലിക്സിന്റെ നവരസ ആന്തോളജിയിൽ ആണ് മണിക്കുട്ടൻ ഒടുവിലായി അഭിനയിച്ചത്. ഈയടുത്ത് കട്ടുറുമ്പ് റിയാലിറ്റി ഷോയിലെ വിധികർത്താവായി മണിക്കുട്ടൻ എത്തിയിരുന്നു.