വില്ലൻ വേഷങ്ങളുടെ ശ്രദ്ധ നേടിയ ദേവനെ സുന്ദരനായ വില്ലൻ എന്നാണ് ആരാധകർ വിളിച്ചിരുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് നിരവധി വേഷങ്ങൾ ദേവൻ ചെയ്തു നാദം എന്ന സിനിമയിലൂടെയാണ് ദേവൻ അഭിനേരംഗത്തേക്ക് കടന്നുവരുന്നത്. കരിയറിൽ അഭിനയിച്ച സിനിമകളെക്കാൾ ദേവന് പ്രിയം തൻറെ വെള്ളം എന്ന സിനിമയാണ്. 1985 ഹരിഹരന്റെ സംവിധാനത്തിൽ പുറത്തുവന്ന സിനിമയാണ് വെള്ളം. പ്രേംനസീർ, മധു, കെ ആർ വിജയ, ശ്രീവിദ്യ, സത്താർ, സുകുമാരി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. നിർമാണഘട്ടത്തിൽ നേരിട്ട പ്രശ്നങ്ങൾ കാരണം അഞ്ചുവർഷം എടുത്തതാണ് സിനിമ പൂർത്തിയാക്കിയത്.
റിലീസ് ചെയ്തപ്പോൾ ശ്രദ്ധിക്കപ്പെട്ടതുമില്ല ദേവൻ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഇക്കാലത്ത് നേരിട്ട്. നഷ്ടമുണ്ടാക്കിയ സിനിമയാണെങ്കിലും കലാമൂല്യമുള്ള വെള്ളം എന്ന സിനിമ ഇന്നും അഭിമാനത്തോടെയാണ് താൻ ഓർക്കുന്നത് എന്ന് ദേവൻ പറയുന്നു. 2021 പുറത്തിറങ്ങിയ ജയസൂര്യ ചിത്രത്തിന് വെള്ളം എന്ന പേരിട്ടത് വിഷമിപ്പിച്ചെന്നും തുറന്നു പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈയിടെ വെള്ളം എന്ന് പറഞ്ഞ് വേറൊരു സിനിമ വന്നു. അതിന്റെ പ്രൊഡക്ഷൻ കൺട്രോൾ മറ്റോ എന്നെ വിളിച്ചു. വെള്ളം എന്ന ടൈറ്റിൽ ഈ സിനിമയ്ക്ക് കൊടുക്കാൻ പോവുകയാണ് ചേട്ടനോട് ചോദിക്കാൻ പറഞ്ഞു എന്ന് പറഞ്ഞു. നിയമപരമായി എനിക്ക് അവകാശമില്ല പേര് ആർക്ക് വേണമെങ്കിലും ഉപയോഗിക്കാം.
പക്ഷേ വെള്ളം സിനിമയുടെ പ്രൊഡ്യൂസർ എന്ന മേൽവിലാസം എനിക്കുണ്ട്. അത് നഷ്ടപ്പെട്ടു പോകുമെന്നതിൽ എനിക്ക് വേദനയുണ്ട് അത് അവരോട് പറയൂ എന്ന് ഞാൻ മറുപടി പറഞ്ഞു. ഒരാളുടെ വേദന അതിന് പിന്നിൽ ഉണ്ടെന്നും ജയസൂര്യ മനസ്സിലാക്കേണ്ടതായിരുന്നു. ജയസൂര്യ അങ്ങനെ ഒരു സിനിമ ചെയ്യാൻ പോകുമ്പോൾ കുറഞ്ഞത് തന്നെ വിളിക്കേണ്ടതായിരുന്നു. അത് ജയന് ചെയ്തില്ലെന്നൊരു ദുഃഖമുണ്ട്. ഞാൻ ഒരു സിനിമ നടൻ ആവാൻ കാരണം വെള്ളം എന്ന സിനിമയുടെ പരാജയമാണെന്നും ദേവൻ പറഞ്ഞു. 24 ലക്ഷം രൂപയാണ് സിനിമയ്ക്ക് കണക്കുകൂട്ടിയ ബഡ്ജറ്റ് 37 ലക്ഷം രൂപയായി ഏകദേശം 14 ലക്ഷം രൂപയുടെ നഷ്ടം സിനിമയ്ക്ക് ഉണ്ടാക്കി. അവസാന സമയമായപ്പോഴേക്കും ഫണ്ട് പ്രശ്നം വന്നപ്പോഴും എൻറെ ഒറ്റ ഉദ്ദേശം സിനിമ എങ്ങനെയാണെങ്കിലും തീർക്കുക എന്നായിരുന്നു.
സിനിമ തീർക്കാനുള്ള പണത്തിനായി ഫൈനാൻസറെ കണ്ടു. പടം തീർക്കാനുള്ള പണം തന്നതിന് പകരം സിനിമയുടെ മുഴുവൻ റൈറ്റ്സും കൊടുത്തു. എനിക്ക് ഒരു അവകാശവും ഇല്ലാതായി. പക്ഷേ ഇദ്ദേഹം സിനിമ ഓരോ ജില്ല അടിസ്ഥാനത്തിൽ റിലീസ് ചെയ്തു. അതാണ് സിനിമയുടെ പരാജയത്തിന് കാരണമെന്നും ദേവൻ പറഞ്ഞു. എൻറെ ജീവിതത്തിലെ മാറ്റിമറിച്ച സിനിമകളാണ് വെള്ളം. കേസ്, റൗഡികളുടെ ആക്രമണം തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ അന്ന് അഭിമുഖീകരിച്ചു. സംവിധായകൻ പ്രജേഷ് സെൻ സംവിധാനം ചെയ്ത സിനിമയാണ് ജയസൂര്യ നായകനായ വെള്ളം. സംയുക്ത, സിദ്ദിഖ് തുടങ്ങിയവയാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്. പേരൊന്ന് തന്നെയായിരുന്നു എങ്കിലും രണ്ട് സിനിമകളുടെ പ്രമേയം തീർത്തും വ്യത്യസ്തമാണ്.