കിഴക്കൻ യൂറോപ്പ് മുതൽ വടക്കൻ ഏഷ്യ വരെ പരന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. ഏതാണ്ട് 17 കോടി സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ ഭൂമിയിലെ ജനവാസ മേഖലകളിൽ എട്ടിൽ ഒരു ഭാഗം റഷ്യയിലാണ്. 14 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന റഷ്യയിൽ 149 മില്യൺ ജനങ്ങളാണ് വസിക്കുന്നത്. ഇത് ലോകത്തിലെ ജനസംഖ്യ കൂടിയ രാജ്യങ്ങളുടെ ഇടയിൽ ഒമ്പതാം സ്ഥാനം റഷ്യയ്ക്ക് നൽകി. ഏറ്റവും വലിയ നഗരമായ മോസ്കോ റഷ്യൻ തലസ്ഥാനം കൂടിയാണ്. ഔദ്യോഗിക ഭാഷ റഷ്യൻ ആണ്.
എന്നാൽ ജനങ്ങളിൽ ഭൂരിഭാഗം ക്രിസ്ത്യൻ മതവിശ്വാസികളും രണ്ടാം സ്ഥാനം മതമില്ലാതെ ജീവിക്കുന്നവരുമാണ് എന്നൊരു പ്രത്യേകത കൂടി ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാതയുള്ള രാജ്യമാണ് റഷ്യ. ഈ റെയിൽ പാത പാത മോസ്കോ മുതൽ 5772 മൈൽ ദൂരത്തിൽ നീണ്ടു കിടക്കുന്നു. റഷ്യയുടെ സിംഹഭാഗവും നിങ്ങൾക്ക് ആസ്വദിക്കണമെങ്കിൽ ഈ തീവണ്ടിഗതാഗതം വളരെ അനുയോജ്യമാണ്. മോസ്കോവിലേയും സെന്റ് പീറ്റേഴ്സ് ബർഗിലെയും മ്യൂസിയങ്ങളിൽ ലോകത്തിലെ തന്നെ മഹാന്മാരായ സാഹിത്യകാരന്മാരുടെ രചനകളും മറ്റും നിങ്ങൾക്ക് കാണാൻ സാധിക്കും.
നമ്മൾ വായിച്ചിട്ടുള്ള നിരവധി എഴുത്തുകാരുടെ ജന്മസ്ഥലം റഷ്യയാണ്. ആളുകൾക്ക് കേൾക്കുമ്പോൾ ഭയം തോന്നുന്ന അഗ്നിപർവതങ്ങൾ 12 എണ്ണം റഷ്യയിൽ ഉണ്ട്. പൊതുവേ അഗ്നിപർവ്വതങ്ങൾക്ക് അടുത്തേക്ക് ആൾക്കാർ പോകാറില്ല എങ്കിലും കംചത്ക എന്ന റഷ്യയിലെ സജീവ അഗ്നിപർവ്വതം വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടയിടമാണ്. കാരണം ആയിരത്തോളം വ്യത്യസ്ത ഇനങ്ങളിൽ പെട്ട സസ്യങ്ങൾ, ബ്രൗൺ കരടികൾ, ചെന്നായ്കൾ, ചെമ്മരിയാടുകൾ തുടങ്ങി നിരവധി ജന്തുജാലങ്ങളും ഈ പ്രദേശത്തിന്റെ കാഴ്ചകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഓരോ രാജ്യത്തിലെ ആളുകൾക്കും അവരുടേതായ വിശ്വാസങ്ങളും പ്രത്യേകതകളും ഉണ്ടാവും.
അതുപോലെ റഷ്യയിലെ ആളുകളുടെ ഇടയിലെ വിശ്വാസപ്രകാരം ഒറ്റ അക്കം വരുന്ന പൂവുകൾ മാത്രമേ ആർക്കെങ്കിലും സമ്മാനമായി കൊടുക്കാൻ പാടുള്ളൂ. ഇരട്ട അക്കം വരുന്ന പൂക്കൾ മരണസമയത്ത് നൽകുന്നതാണ്. ആദ്യമായി ഒരാളെ കാണുമ്പോൾ പരസ്പരം ചിരിക്കുക എന്നതാണ് നമ്മുടെ രീതി. എന്നാൽ റഷ്യക്കാർക്ക് മറ്റൊരു അഭിപ്രായമാണ് ഈ കാര്യത്തിൽ ഉള്ളത്. ചിരി എന്നത് ഒരു ദൗർബല്യവും ഒരാളുടെ മനസ്സിലെ ശരിയായ വികാരം മുഖത്ത് കാണിക്കാതെയുള്ള പ്രകടനവും ആണെന്നാണ് അവർ പറയുന്നത്. അതിനാൽ നിങ്ങൾക്ക് അടുപ്പമുള്ളവരോട് ഒഴിച്ച് മറ്റാരോടും ചിരിക്കുക എന്നത് റഷ്യക്കാരുടെ രീതിയല്ല.
രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 25 മില്യൺ സൈനികരെയാണ്. ഇത് അവരുടെ സ്ത്രീപുരുഷ സന്തുലനത്തെ ഒരു പരിധിവരെ ബാധിച്ചു. ഇന്ന് റഷ്യയിൽ 54 ശതമാനമാണ് സ്ത്രീ ജനസംഖ്യ. അമിതമായ വോഡ്ക ഉപയോഗവും, അപകടങ്ങൾ, കൃത്യമായ ആരോഗ്യപരിപാലനമില്ലായ്മ എന്നിവയും പുരുഷന്മാരുടെ ആയുസ്സിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരു രാജ്യത്തിൻറെ സംസ്കാരവും പാരമ്പര്യവും അവിടെയുള്ള കലകളിൽ നിറഞ്ഞു നിൽക്കും. നാടോടി നൃത്തങ്ങൾക്ക് പേരുകേട്ട ഇടമാണ് റഷ്യ. ആളുകൾ കൈകൾ കോർത്തുപിടിച്ച് വട്ടത്തിൽ നിന്നും ചെയ്യുന്ന നൃത്തം അവരുടെ പ്രധാനപ്പെട്ട കലാരൂപമാണ്. സൈബീരിയൻ കടുവകളുടെ ആവാസകേന്ദ്രമായ നിരവധി നിത്യഹരിത വനങ്ങൾ റഷ്യയിൽ ഉണ്ട്. ലോകത്തിലെ തന്നെ വനസമ്പത്തിന്റെ ഏതാണ്ട് 20% റഷ്യയിലാണ്.